Connect with us

kerala

എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

വൈശാഖന്‍, സച്ചിദാനന്ദന്‍, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്

Published

on

തിരുവനന്തപുരം: ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്രസംഭാവനക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയാണ് പുരസ്‌കാരത്തുക.മലയാള കഥാഖ്യാനത്തിലും പ്രമേയാവതരണത്തിലും തികഞ്ഞരീതിയില്‍ പരിണാമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ആസ്വാദനത്തിന്റെ പുതിയമാനങ്ങള്‍ വായനക്കാര്‍ക്ക് സംഭാവനചെയ്ത എഴുത്തുകാരനാണ് സക്കറിയ എന്ന് ജൂറി ചെയര്‍മാനും കേരളസാഹിത്യ അക്കാദമി പ്രസിഡണ്ടുമായ വൈശാഖന്‍ പറഞ്ഞു.

ഗൗരവകരമായ കാര്യങ്ങള്‍ നര്‍മത്തിലൂടെ അവതരിപ്പിക്കുക വഴി ഏതു സാധാരണക്കാരന്റെ മനസ്സിലേക്കും വിഷയത്തിന്റെ പ്രസക്തിയെ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. കഥ, നോവല്‍ തുടങ്ങിയവയ്ക്കുപുറമേ നിരന്തരമായ സാമൂഹിക ഇടപെടലുകള്‍ തന്റെ എഴുത്തിലൂടെ നടത്തിയിട്ടുണ്ടെന്നും നിരവധി ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച സക്കറിയയുടെ യാത്രാവിവരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നും ജൂറി അഭിപ്രായപ്പെട്ടു.

വൈശാഖന്‍, സച്ചിദാനന്ദന്‍, ഡോ. കെ.ജി. പൗലോസ്, ഡോ. തോമസ് മാത്യു, റാണ് ജോര്‍ജ് ഐ എ എസ് എന്നിവരടങ്ങുന്ന ജൂറിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തിനായി സക്കറിയയെ തിരഞ്ഞെടുത്തത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending