Connect with us

gulf

തൊഴില്‍ നിയമത്തില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി സഊദി; സ്‌പോണ്‍സറുടെ അനുമതിയില്ലാതെ റീ-എന്‍ട്രിയില്‍ പോകാം

സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളുമായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൊഴില്‍ നിയമത്തില്‍ ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി സഊദി. സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നടപടികളുമായി സഊദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന മുറക്ക് തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് വിദേശ തൊഴിലാളികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം, സ്‌പോണ്‍സറുടെ അനുമതിയില്ലാതെ റീഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസ എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.

ഈ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സ്‌പോണ്‍സറുമായി ഒരു തൊഴില്‍ കരാറിന്റെ മാത്രം ബന്ധമാകും തൊഴിലാളികള്‍ക്ക് ഉണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. സഊദിയിലെ ലക്ഷക്കണക്കിന്ന് വരുന്ന പ്രവാസികള്‍ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനമാണിത്. തൊഴില്‍, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനത്തെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്യുകയാണ് മലയാളികളടക്കമുള്ള പ്രവാസി സമൂഹം. അഞ്ച് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ക്കാണ് ഇതോടെ അറുതിയാകുന്നത് .

ദേശീയ പരിവര്‍ത്തന പദ്ധതിക്ക് കീഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഈ തൊഴില്‍ പരിഷ്‌ക്കരണം അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ പ്രാബല്യത്തിലാകുമെന്ന് മാനവ വിഭവശേഷി ഡെപ്യൂട്ടി മന്ത്രി അബ്ദുല്ലാഹ് ബിന്‍ നാസര്‍ അബൂതനൈന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളാണ് മന്ത്രാലയങ്ങള്‍ സ്വീകരിക്കുന്നതെന്ന് തൊഴില്‍ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹിയും വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്വതന്ത്രമായി രാജ്യത്തിന് പുറത്ത് പോകാനുള്ള അനുമതിയാണ് റീ എന്‍ട്രിയില്‍ വരുത്തിയ പരിഷ്‌ക്കാരം. ഇങ്ങനെ രാജ്യം വിടുന്നതിനു വേണ്ടി വിദേശ തൊഴിലാളികള്‍ റീ-എന്‍ട്രിക്ക് അപേക്ഷിക്കുമ്പോള്‍ ഇലക്‌ട്രോണിക് സംവിധാനം മുഖേന തൊഴിലുടമക്ക് അറിയിപ്പ് ലഭിക്കും. യു എ ഇ യെ പോലെ വിദേശികള്‍ക്ക് പാസ്‌പോര്‍ട്ടുമായി നേരിട്ട് എയര്‍ പോര്‍ട്ടിലെത്തി സ്വദേശങ്ങളിലേക്ക് പോകാന്‍ ഇതുമൂലം അവസരമുണ്ടാകുമെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. നിലവില്‍ സ്‌പോണ്‍സര്‍ റീ-എന്‍ട്രി അടിച്ചു നല്‍കിയാല്‍ മാത്രമേ വിദേശികള്‍ക്ക് രാജ്യം വിടാന്‍ അനുമതി ലഭിക്കുകയുള്ളൂ.

തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്ഥാപനത്തിലെ ജോലിയിലേക്ക് മാറാന്‍ തൊഴില്‍ മാറ്റ സേവനം അവസരമൊരുക്കുന്നതാണ് പുതുതായി പ്രഖ്യാപിച്ച സേവനങ്ങളിലൊന്ന് . ഇങ്ങിനെ ജോലി മാറുന്നതിന് നോട്ടീസ് കാലാവധിയും തൊഴില്‍ നിയമം അനുശാസിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.നിലവില്‍ കരാര്‍ കാലാവധി കഴിഞ്ഞാല്‍ തൊഴിലുടമയുടെ തീരുമാനമനുസരിച്ചായിരിക്കും വിദേശ തൊഴിലാളികളുടെ ഭാവി. എക്‌സിറ്റ് നല്‍കാനും കഫാല (സ്‌പോണ്‍സര്‍ഷിപ്പ്) മാറ്റി നല്‍കാനും സ്‌പോണ്‍സര്‍ക്കാണ് വിവേചനാധികാരം.

തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലുടന്‍ തൊഴിലുടമയുടെ അനുമതി കൂടാതെ രാജ്യം വിടാന്‍ ഫൈനല്‍ എക്‌സിറ്റ് സേവനം തൊഴിലാളികളെ അനുവദിക്കുന്നു. ഇങ്ങനെ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുന്നതിനെ കുറിച്ച് തൊഴിലുടമയെ ഇലക്‌ട്രോണിക് രീതിയില്‍ അറിയിക്കും. തൊഴില്‍ കരാര്‍ റദ്ദാക്കി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടാനും വിദേശ തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ കരാര്‍ റദ്ദാക്കുന്നതു മൂലമുള്ള മുഴുവന്‍ അനന്തര ഫലങ്ങളും തൊഴിലാളി വഹിക്കേണ്ടിവരും.

ദേശീയ പരിവര്‍ത്തന പരിപാടിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പരിഷ്‌കാരങ്ങള്‍. ഈ പ്രഖ്യാപനത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ആകര്‍ഷകമായ തൊഴില്‍ വിപണി, തൊഴില്‍ ശേഷിയുടെ ശാക്തീകരണം, മത്സരക്ഷമത, രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. വേതന സുരക്ഷാ പദ്ധതി, തൊഴില്‍ കരാറുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍, തൊഴില്‍ സംസ്‌കാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതി, തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുന്നതിനുള്ള പദ്ധതി എന്നിവ അടക്കമുള്ള പദ്ധതികള്‍ മന്ത്രാലയം നേരത്തെ നടപ്പാക്കിയിരുന്നു. ഈ സേവനങ്ങളെല്ലാം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലും മാനവശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ഖിവയിലും ലഭ്യമായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

Trending