Connect with us

More

ഉപയോക്താക്കള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഈ സൗകര്യം ലഭിക്കുക

Published

on

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. വിനോദങ്ങള്‍ക്കപ്പുറം ആശയവിനിമയത്തിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി ഇന്ന് വാട്‌സ്ആപ്പ് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അതില്‍ വരുന്ന ഓരോ പുതിയ ഫീച്ചറുകളും ഉപയോക്താക്കള്‍ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്.

രണ്ട് പുതിയ ഫീച്ചറുകളാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് അവസാനമായി അവതരിപ്പിച്ചിരിക്കുന്നത്. എത്രത്തോളം ഫോണ്‍ സ്റ്റോറേജ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു എന്നു മനസിലാക്കാനുള്ള ഫീച്ചറാണ് ഒന്നാമത്തേത്. അതായത് ഉപയോക്താവിന് ഫോണില്‍ വാട്ട്‌സ്ആപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കാനാകും. വാട്ട്‌സ്ആപ്പില്‍ സെറ്റിംഗില്‍, സ്റ്റോറേജ് ആന്റ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ ഈ സൗകര്യം ലഭ്യമാകും. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ കാണാം. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കാനാകും. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനിലാണ് ഈ സൗകര്യം ലഭിക്കുക.

ഡിസപ്പിയറിംഗ് സന്ദേശങ്ങളാണ് രണ്ടാമത്തെ ഫീച്ചര്‍. എന്തെങ്കിലും ഷെയര്‍ ചെയ്യുമ്പോള്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍ തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെങ്കില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിര്‍ത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും.

 

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

kerala

യൂത്ത് ലീഗ്, എം.എസ്.എഫ് ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തു

Published

on

കോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍ദേഷ പ്രകാരം താഴെ പറയുന്നവരെ വിവിധ ഘടകങ്ങളിലേക്ക് നോമിനേറ്റ് ചെയ്തതായി അതത് ഘടകങ്ങള്‍ അറിയിച്ചു. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയിലേക്ക് ആഷിഖ് ചെലവൂര്‍, മുഫീദ തസ്‌നി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും നജ്മ തബ്ശിറയെ സെക്രട്ടറിയായും നിയമിച്ചു. ദേശീയ എംഎസ്എഫിലേക്ക് ലതീഫ് തുറയൂരിനെ വൈസ് പ്രസിഡണ്ടായും നോമിനേറ്റ് ചെയ്തു.

Continue Reading

Trending