Connect with us

kerala

സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

kerala

കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പപാളി കേസിലും പ്രതി; പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ.പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലും പത്മകുമാറിനെ പ്രതിചേര്‍ത്തിരുന്നു.

ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധപ്പെട്ട രണ്ടു കേസിലും പത്മകുമാര്‍ പ്രതിയാണ്. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ചുവെന്ന കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് എ പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും.

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Continue Reading

kerala

സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വസം

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 95,600 രൂപയാണ്. ഇന്നലെ കുറഞ്ഞതിന് ശേഷമാണ് ഇന്ന വില കുറഞ്ഞത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്

 

Continue Reading

kerala

താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും

നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം…

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നാളെ ഗതാഗതം തടസപ്പെടും.  ചുരത്തിലെ 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചിരുന്നു. മരത്തടികള്‍ ക്രയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ നാളെ രാവിലെ 8 മണി മുതല്‍ ചുരത്തില്‍ ഇടവിട്ട സമയങ്ങളിലാണ് ഗതാഗതം തടസപ്പെടുക.

എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍, പരിക്ഷകള്‍, മറ്റ് അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending