india
ഇടക്കാല ഹര്‍ജി പരിഗണിക്കാന്‍ എടുക്കുന്ന ശരാശരി സമയമെത്ര? സുപ്രിംകോടതിയില്‍ ആര്‍ടിഐ അപേക്ഷ
തിടുക്കപ്പെട്ട് അര്‍ണബിന് ജാമ്യം നല്കിയ വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ജാമ്യ ഹര്‍ജികളുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ അപേക്ഷ. വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞത്. സുപ്രിം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ള ഇടക്കാല ജാമ്യാപേക്ഷകള്‍ എത്ര?, ഒരു ഇടക്കാല ജാമ്യം പരിഗണിക്കാന്‍ എടുക്കുന്ന ശരാശരി സമയം എത്ര എന്നീ രണ്ട് ചോദ്യങ്ങളാണ് രജിസ്ട്രാര്‍ അജയ് അഗര്‍വാളിന് നല്കിയ അപേക്ഷയില്‍ ഉന്നയിച്ചിട്ടുള്ളത്.
Activist Saket Gokhale files an RTI application with the Additional Registrar, Supreme Court of India seeking:
(a) number of total pending interim bail applications
(b) average time taken for listing of interim bail applications@SaketGokhale #SupremeCourt#casependency pic.twitter.com/Iwke8spcsG
— Bar & Bench (@barandbench) November 12, 2020
ഇന്നലെയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നത്. നേരത്തെ ബോംബെ ഹൈക്കോടതി അര്‍ണബിന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ നടപടി ശരിയായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിക്കെതിരെ സുപ്രിം കോടതി ബഞ്ച് രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു.
വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കോടതി ഇവിടെയുള്ളത് എന്നും ഭരണകൂടങ്ങള്‍ നല്കുന്നില്ലെങ്കില് അതു ഉറപ്പുവരുത്തുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ തിടുക്കപ്പെട്ട് അര്‍ണബിന് ജാമ്യം നല്കിയ വിധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. മറ്റു കേസുകളില്‍ അറസ്റ്റിലായ വ്യക്തികള്‍ക്ക് ഈ നിരീക്ഷണങ്ങള്‍ ബാധകമല്ലേ എന്നാണ് അവര്‍ ചോദിച്ചിരുന്നത്.
india
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി
വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.
india
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി.

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
india
ഡല്‍ഹിയിലെ 20-ലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹിയിലെ 20 ലധികം സ്കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.
ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദേശീയ തലസ്ഥാനത്തെ പത്തോളം സ്കൂളുകള്‍ക്കും ഒരു കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് പോലീസ് നടപടിക്കും താല്‍ക്കാലിക അടച്ചുപൂട്ടലിനും പ്രേരിപ്പിച്ചു.
സ്കൂള്‍ ക്ലാസ് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. സ്ഫോടകവസ്തുക്കള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ എല്ലാവരെയും ഞാന്‍ ഈ ലോകത്ത് നിന്ന് മായ്ക്കും. ഒരാത്മാവും രക്ഷപ്പെടില്ല.’
നേരത്തെ, ബുധനാഴ്ച രാവിലെ, പോലീസിന്റെ ഉപദേശപ്രകാരം സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
ദ്വാരകയിലെ സെന്റ് തോമസ് സ്കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂള്‍, ഹൗസ് ഖാസിലെ ദ മദേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂള്‍, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം തുടങ്ങിയ സ്കൂളുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഉദ്യോഗസ്ഥരെ സ്കൂള്‍ പരിസരത്ത് വിന്യസിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഫയര്‍ ടെന്‍ഡറുകളും അയച്ചിട്ടുണ്ട്.
ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് തോമസ് സ്കൂള്‍, വസന്ത് വാലി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ഫയര്‍ ടെന്‍ഡര്‍മാരെയും പോലീസ് സംഘങ്ങളെയും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
നേരത്തെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ലൈബ്രറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ അവകാശപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ലൊക്കേഷനുകള്‍ ഒഴിപ്പിച്ചു, ഡല്‍ഹി പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഡല്‍ഹി അഗ്നിശമന സേന ടീം, സ്പെഷ്യല്‍ സ്റ്റാഫ് ടീം എന്നിവ സ്ഥലത്തുണ്ട്. ഇത് വളയുകയും സമഗ്രമായ എഎസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
മറ്റൊരു കോളേജും ഇത്തരത്തില്‍ ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലെയും ദ്വാരകയിലെയും രണ്ട് സ്കൂളുകള്‍ക്കും ഡല്‍ഹി പോലീസിന്റെ മെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
-
kerala1 day ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
india3 days ago
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
-
kerala3 days ago
കീം പരീക്ഷാഫലം; വിദ്യാര്‍ഥികളുടെ ഹരജിയില്‍ അന്തിമ തീരുമാനം ഇന്ന്
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
kerala3 days ago
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; നോവായി അര്ജുന്
-
kerala3 days ago
കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും