Connect with us

Health

ഒരു തവണ കോവിഡ് വന്നാല്‍ പിന്നീട് വൈറസ് ബാധയേല്‍ക്കില്ലേ? വസ്തുത ഇതാണ്

കോവിഡ് മുക്ത രോഗികളിലെ ആന്റി ബോഡികള്‍ ക്ഷയിച്ചു തുടങ്ങിയാലും അവയ്ക്ക് പകരമായി ബി മെമ്മറി കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Published

on

കോവിഡ് 19 പിടിപെട്ട് മാറിക്കഴിഞ്ഞാല്‍ പിന്നീട് വൈറസ് ബാധയില്‍ നിന്ന് സംരക്ഷണമുണ്ട് എന്നാണ് പൊതുധാരണ. കോവിഡിനെ ഇല്ലാതാക്കാന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡി പിന്നീട് വൈറസ് ബാധയെ ചെറുക്കും എന്നാണ് പറയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ കോവിഡ് പിടിപെട്ട ഒരാള്‍ക്ക് പിന്നീട് ഇതേ അസുഖം വരില്ലേ?

ജൂലൈയില്‍ ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ ഗവേഷണമാണ് ഇക്കാര്യത്തില്‍ നേരത്തെയുണ്ടായിരുന്ന പ്രധാനപ്പെട്ട പഠനം. കോവിഡ് അസുഖം ഭേദമായവരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റി ബോഡിയുടെ എണ്ണം മൂന്ന നാലു മാസങ്ങള്‍ക്ക് ശേഷം ക്ഷയിക്കാന്‍ തുടങ്ങും എന്നാണ് അന്ന ഗവേഷകര്‍ കണ്ടെത്തിയിരുന്നത്. അഥവാ, കോവിഡ് ഭേദമായ ഒരാളിലും അഞ്ചോ ആറോ മാസങ്ങള്‍ക്ക് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകാം.

എന്നാല്‍ ന്യൂയോര്‍ക്ക് റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഹൊവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ആന്റി ബോഡികള്‍ ക്ഷയിക്കുന്നതിന് പകരം അവ കൂടുതല്‍ ശക്തവും ശേഷിയുമുള്ളതായി മാറുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

പഠനം കൂടുതലായി അപഗ്രഥനം ചെയ്യപ്പെട്ടിട്ടില്ല എങ്കിലും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കോവിഡ് മുക്തനായ രോഗിയുടെ രോഗപ്രതിരോധ ശേഷി സാധാരണഗതിയില് ഭാവിയിലെ മറ്റേതു വൈറസിനെയും നേരിടാന്‍ സജ്ജമായിരിക്കും.

‘കോവിഡ് ബാധിച്ചയാളുകള്‍ക്ക് ചുരുങ്ങിയത് അടുത്ത ആറു മാസത്തേക്ക് എങ്കിലും വീണ്ടും വൈറസ് വരാനുള്ള സാധ്യത തീരെ കുറവാണ്’ – എന്ന് ഗവേഷകരില്‍ ഒരാളായ മൈക്കല്‍ നുസന്‍വീഗ് പറയുന്നു.

പഠനത്തിനായി ഏപ്രിലിന് മുമ്പ് കോവിഡ് മുക്തരായ 149 രോഗികളില്‍ നിന്നാണ് ഗവേഷകര്‍ സാമ്പിളുകള്‍ ശേഖരിച്ചത്. ന്യൂയോര്‍ക്കില്‍ കോവിഡ് ഏറ്റവും ഉച്ഛസ്ഥായില്‍ നിന്ന സമയമായിരുന്നു അത്. സാമ്പിളുകള്‍ പരിശോധിച്ച എല്ലാവരുടെ ശരീരത്തിലും ശക്തമായ ആന്റി ബോഡികള്‍ ഉണ്ടായി എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആന്റിബോഡികളുടെ നില മൂന്നു മാസത്തിനു ശേഷം അതേ നില തന്നെയായിരുന്നു.

അഞ്ചു മാസത്തിന് ശേഷം രോഗികളുടെ ആന്റി ബോഡി വീണ്ടും പരിശോധിച്ചു. മിക്ക രോഗികളിലും അമ്പത് ശതമാനത്തിലേറെ ആന്റി ബോഡി കൗണ്ട് കുറവായിരുന്നു. എന്നാല്‍ രോഗികളില്‍ ബി സെല്‍ (ബി ലിംഫോസൈറ്റ്‌സ്) ലെവല്‍ കൂടുതലായതായും കണ്ടെത്തി. പകര്‍ച്ചാണുവിന് എതിരെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഒരു തരം കോശങ്ങളാണിത്. രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രധാനപ്പെട്ട ഭാഗമായി പ്രവര്‍ത്തിക്കുന്ന കോശമാണ് ബി സെല്‍.

കോവിഡ് മുക്ത രോഗികളിലെ ആന്റി ബോഡികള്‍ ക്ഷയിച്ചു തുടങ്ങിയാലും അവയ്ക്ക് പകരമായി ബി മെമ്മറി കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ശരീരത്തില്‍ ബി കോശങ്ങളാണ് രോഗപ്രതിരോധ പ്രോട്ടീനുകളായ ആന്റി ബോഡികള്‍ ഉത്പാദിപ്പിക്കുന്നത്. ഈ ആന്റി ബോഡികളാണ് വൈറസുകള്‍ കോശങ്ങളില്‍ കയറാതെ തടയുന്നത്. ടി കോശങ്ങള്‍ വൈറസ് ബാധിച്ച കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു. ബി, ടി മെമ്മറി കോശങ്ങള്‍ ദീര്‍ഘകാലം സജീവമായി നില്‍ക്കുന്നവയാണ്.

ഇങ്ങനെയൊക്കെയാണ് എങ്കിലും രോഗം വന്നു പോയാല്‍ സമ്പൂര്‍ണ പ്രതിരോധ ശേഷി കൈവരും എന്ന പ്രചാരണം തെറ്റാണ്. സുരക്ഷിതമായ വൈറസ് മാത്രമാണ് ലോകത്തെ കോവിഡ് മുക്തമാക്കാനുള്ള ഏക പോംവഴി.

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending