Connect with us

india

രാജ്യം സ്തംഭിക്കും; നവംബര്‍ 26 ന് ദേശീയ പണിമുടക്ക്

25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്

Published

on

തിരുവനന്തപുരം: കേന്ദ്ര നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് സംയുക്ത ട്രേഡ് യൂണിയന്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. 25 ന് അര്‍ധരാത്രി മുതല്‍ 26 ന് അര്‍ധരാത്രി വരെ 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. ദേശ വ്യാപകമായി നടത്തുന്ന പണിമുടക്കില്‍ അവശ്യസേവന മേഖലയിലൊഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഇവര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും, ടാക്‌സി തൊഴിലാളികളും അസംഘടിത മേഖലയിലേതുള്‍പ്പെടെയുള്ള തൊഴിലാഴികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിക്കും.

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 അക്കൗണ്ടില്‍ നിക്ഷേപിക്കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും പ്രതിമാസം 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, വര്‍ഷം 200 തൊഴില്‍ദിനം വര്‍ധിപ്പിച്ച് വേതനത്തില്‍ ലഭ്യമാക്കാനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, നഗരങ്ങളിലും പദ്ധതി നടപ്പിലാക്കുക, പ്രതിരോധ, റെയില്‍വേ, തുറമുഖ, വ്യോമയാന, വൈദ്യുതി, ഖനനം, ധനം എന്നീ മേഖലകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യവത്കരണം ഉപേക്ഷിക്കുക, കര്‍ഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിന്‍വലിക്കുക, കേന്ദ്ര സര്‍വീസ് പൊതുമേഖലാ ജീവനക്കാരെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുക, പുതിയ പെന്‍ഷന്‍ പദ്ധതിക്ക് പകരം മുന്‍ സംവിധാനം പുനഃസ്ഥാപിക്കുക, എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി1995 മെച്ചപ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ അത്യാവശ്യമില്ലാത്ത കാര്യങ്ങളില്‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. രാജ്യ വ്യാപകമായി 1.60 കോടി ആളുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്ത രീതിയിലാകും പണിമുടക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Home

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍.രാജസ്ഥാന്‍ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

സല്‍മാന്‍ ഖാന്‍ കേസില്‍ കസ്റ്റഡിയില്‍ ഇരിയ്‌ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപന്‍ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

india

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്.

Published

on

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ 7 ​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.

2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്‍വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്‍വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.

2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Continue Reading

india

ലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു. 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകയിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കേന്ദ് രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്‌വിജയ് സിംഗ്‌ എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.

ആദ്യ രണ്ട് ഘട്ടങ്ങളി ലെ പോളിങ് ശതമാനത്തിലെ കുറവ് മൂന്നാംഘട്ടത്തിലും ആവര്‍ത്തിക്കുമോ എന്ന ആശനങ്കയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന മണ്ഡലങ്ങൾ.ഒന്നാം ഘട്ടത്തില്‍ 66.14% രണ്ടാം ഘട്ടത്തിലെ 66.71% പോളിങാണ് രേഖപ്പെടുത്തിയത്.

Continue Reading

Trending