Connect with us

india

അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് റേഷന്‍ മുടക്കുന്നവര്‍ യഥാര്‍ത്ഥ കര്‍ഷകരല്ല; സ്ഥിരം തന്ത്രവുമായി കേന്ദ്രകൃഷിമന്ത്രി

അതിനിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിനെതിരെ സംഘപരിവാറിന്റെ സ്ഥിരം അടവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. അതിര്‍ത്തി കാക്കുന്ന സൈനികരുടെ പേരില്‍ കര്‍ഷക സമരത്തെ രാജ്യദ്രോഹമാക്കി മാറ്റാനാണ് മന്ത്രിയുടെ ശ്രമം.

‘ചില കര്‍ഷക സംഘടനകള്‍ അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ്. അത്തരം അഭ്യൂഹങ്ങള്‍ നീക്കേണ്ടത് എന്റെ ചുമതലയാണ്. റെയില്‍വേ ട്രാക്കുകളില്‍ ഇരിക്കുന്നവര്‍, നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികര്‍ക്ക് റേഷന്‍ എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്ക്, കര്‍ഷകരാകാന്‍ കഴിയില്ല.’-കര്‍ഷകര്‍ക്കയച്ച കത്തില്‍ കേന്ദ്രമന്ത്രി പറയുന്നു.

അതിനിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമ വിധി വരുന്നത് വരെ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൂടെ എന്നും കോടതി ആരാഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഒന്‍പത് പേരെ കാണാതായി

നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്‌സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.

Continue Reading

india

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍

പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.

Continue Reading

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

Published

on

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.

Continue Reading

Trending