Video Stories
ജല്ലിക്കെട്ട്: തമിഴ്‌നാട് പുകയുന്നു

ചെന്നൈ: ജല്ലിക്കെട്ട് വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം അലയടിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ യുവാക്കള്‍ അടക്കമുള്ളവര്‍ തെരുവിലിറങ്ങി. ചെന്നൈ മറീന ബീച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ജല്ലിക്കെട്ട് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒത്തു കൂടി. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന്് നിരോധനം മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രത്തിന്റെ സഹായം തേടി പനീര്‍ ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കാണും. എ .ഐ. എ.ഡി.എം.കെയുടെ 49 എം.പിമാരും അദ്ദേഹത്തോടൊപ്പം പ്രധാനമന്ത്രിയെ കാണുന്നുണ്ട്. പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതിയെയും സംഘം കാണും.
തമിഴ്‌നാടിന്റെ പരമ്പരാഗത കായിക ഇനമായ ജെല്ലിക്കെട്ട് നടത്താന്‍ അനുമതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ സംസ്ഥാനത്ത് ഇന്ന് കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എ. ഐ. എ. ഡി. എം.കെ ജനറല്‍ സെക്രട്ടറി ശശികലയും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കു പുറമെ തമിഴ്‌സിനിമ താരങ്ങളുടേയും സാങ്കേതിക വിദഗ്ധരുടേയും സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഏകദിന ഉപവാസം നടത്തുമെന്ന് നടികര്‍ സംഘവും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. മുഴുവന്‍ സിനിമാ താരങ്ങളും ഏകദിന നിരാഹാര സമരത്തില്‍ പങ്കെടുക്കുമെന്നും ഇത് തമിഴ്‌നാടിന്റെ പാരമ്പര്യം നിലനിര്‍ത്താനായി രണ്ടു ദിവസമായി പ്രതിഷേധം തുടരുന്നവരോടുള്ള ഐക്യദാര്‍ഢ്യമാണെന്നും നടികര്‍ സംഘാംഗം പൊന്‍വണ്ണന്‍ പറഞ്ഞു. അഭിനേതാക്കള്‍ക്കു പുറമെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഡയരക്‌റ്റേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കു ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും സംഘര്‍ഷത്തിലുമായി 200 പേരെ പൊലീസ് ഇതിനോടകം അറസ്റ്റു ചെയ്തു. പൊങ്കലിനോട് അനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി തേടി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിഫലമായതിനെ തുടര്‍ന്നാണ് പ്രതിഷേധം. സര്‍ക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ചെന്നൈക്കു പുറമെ തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം കൂടുതല്‍ രൂക്ഷമായത്.
ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നും ജെല്ലിക്കെട്ട് നിരോധനത്തിന് കാരണക്കാരായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയെ നിരോധിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. ചെന്നൈയിലെ മറീന ബീച്ചിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. സമരക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഇടപെട്ട് ബീച്ചിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചെങ്കിലും സമരക്കാര്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ രാത്രിയിലും സമരം തുടര്‍ന്നു. ചെന്നൈയിലെ ഓള്‍ഡ് മഹാബലിപുരം റോഡ് ഉള്‍പ്പെടെ സംസ്ഥാന പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു.
തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ സമരക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തി. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം മദ്രാസ് ഹൈക്കോടതിയിലും എത്തിയെങ്കിലും സുപ്രീംകോടതി നിരോധനമേര്‍പ്പെടുത്തിയ വിഷയത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. പൊങ്കലിനോട് അനുബന്ധിച്ചു ഈ മാസം മധ്യത്തോടെയാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala20 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
-
kerala3 days ago
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്