Connect with us

kerala

ലോക്ഡൗണ്‍കാലത്ത് സെക്രട്ടേറിയറ്റില്‍ ചായകുടിയ്ക്ക് കുറവില്ല; 14ലക്ഷം രൂപയുടെ കണക്ക് പുറത്ത്

സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.

Published

on

തിരുവനന്തപുരം: ലോക്ഡൗണ്‍കാലത്ത് സെക്രട്ടേറിയറ്റില്‍ കുടിച്ചത് 14.11ലക്ഷത്തിന്റെ ചായയെന്ന് കണക്കുകള്‍. സംസ്ഥാനം സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്‍ച്ച് മുതല്‍ ഒന്‍പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും ലിസ്റ്റില്‍പ്പെട്ട ചായകുടിയുടെ കണക്കാണ് ലക്ഷങ്ങള്‍ പിന്നിട്ടത്. മാര്‍ച്ചില്‍ 1,98,439 ആയിരുന്നു ആകെബില്‍. തുടര്‍ന്നുള്ള ഒന്‍പത് മാസത്തെ കണക്കുപ്രകാരമാണ് 14 ലക്ഷം കടന്നത്.

അതേസമയം, പുറത്തുനിന്നുള്ളവര്‍ക്ക് സെക്രട്ടേറിയറ്റില്‍ പ്രവേശനം നിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും ചായകുടി കണക്ക് മുന്‍മാസങ്ങളിലേത് പോലെവന്നത് സംശയത്തിന് ഇടനല്‍കുന്നുണ്ട്. ജനുവരിയില്‍ 2,80,291 രൂപയും ഫെബ്രുവരിയില്‍ 2,66,235രൂപയുമായിരുന്നു ചായയുടെ ബില്‍.

ചീഫ് സെക്രട്ടറിയും 41 സെക്രട്ടറിമാരുമാണ് സെക്രട്ടറിയേറ്റിലുള്ളത്. കോവിഡ് അവലോകന യോഗങ്ങളാണ് പ്രധാനമായും ഈസമയങ്ങളില്‍ ഓഫീസുകളില്‍ കൂടിയിരുന്നത്. ഇത് മാത്രമാകുമ്പോള്‍ ഇത്രവലിയ ബില്‍ വരികയില്ല.  സെക്രട്ടേറിയേറ്റ് വളപ്പിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നാണ് ചായവും ലഘുകടികളും ഓഫീസിലെത്തുക. മാസവസാനം ബില്‍ ഒന്നിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയാണ് പതിവ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൽദായ സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു

Published

on

തൃശൂർ: കൽദായ സഭയുടെ ആർച്ച്ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്. ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്.

കൽദായ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പൊലീത്തയായി ഏറെക്കാലം ഡോ. മാർ അപ്രേം സേവനമനുഷ്ഠിച്ചു. നിലവിൽ പദവി ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു. 1968ൽ ബാഗ്‌ദാദിൽ വെച്ചാണ് അദ്ദേഹം ചുമതലയേറ്റെടുക്കുന്നത്. തൃശൂർ ആയിരുന്നു സഭയുടെ ആസ്ഥാനം. പൊതുസമൂഹത്തിൽ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇടയൻ കൂടിയായിരുന്നു മാർ അപ്രേം. സഭയുടെ പ്രധാനപ്പെട്ട ബിഷപ്പുമാരും മറ്റും എത്തിയതിന് ശേഷമാകും സംസ്കാരമുണ്ടാകുക.

Continue Reading

kerala

ചര്‍ച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം

Published

on

തിരുവനനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) സ്വകാര്യബസ് സമരം. സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഒരാഴ്ച സമയം നൽകണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ ഉടമകൾ തയ്യാറായില്ല.

വിദ്യാർഥി കൺസഷൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചനാ സമരം. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരവുംബസ് ഉടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്

Published

on

ലഹരിക്കെതിരെ നടത്തിയ റാലിയുടെ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ലഹരി കടത്തിയതിന് പിടിയിൽ. കണ്ണൂർ വളപട്ടണം ലോക്കൽ കമ്മറ്റി അംഗം വി.കെ ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി വളപട്ടണം അഞ്ചാം വാർഡിൽനിന്ന് മത്സര രംഗത്തുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഷമീർ. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു എം.ഡി.എം.എ കടത്ത്.

Continue Reading

Trending