kerala
മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ത്ഥന
കര്‍ണാടകയിലെ ഗുണ്ടില്‍ പേട്ടിനടുത്ത നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട സല്മാന് എം.എസ്.എഫിനെ ഹൃദയത്തോട് ചേര്‍ത്ത വിദ്യാര്‍ത്ഥിയായിരുന്നു
മലപ്പുറം: കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട എംഎസ്എഫ് വയനാട് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും കല്‍പ്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ വൈത്തിരി ചുണ്ട സ്വദേശി കുളങ്ങരകാട്ടില്‍ സല്മാന് ഫാരിസിന് വേണ്ടി മയ്യിത്ത് നിസ്കരിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ണാടകയിലെ ഗുണ്ടില്‍ പേട്ടിനടുത്ത നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട സല്മാന് എം.എസ്.എഫിനെ ഹൃദയത്തോട് ചേര്‍ത്ത വിദ്യാര്‍ത്ഥിയായിരുന്നു. എം.എസ്.എഫ് ജില്ലാ കൗണ്‍സില്‍ അംഗവും കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജിലെ എം.എസ്. എഫ് യൂനിറ്റ് ഭാരവാഹിയുമായിരുന്ന സല്മാന്. കല്‍പ്പറ്റയില്‍ നടക്കുന്ന എം.എസ്. എഫിന്റെ മുഴുവന്‍ സമരങ്ങളിലും പരിപാടികളിലും ആദ്യ പേരുകളിലൊന്നായിരുന്നു സല്‍മാന്റേത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കാലത്ത്, പ്രചരണ ചുമതലയുണ്ടായിരുന്ന കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാച്ചിയക്കൊപ്പം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലുടനീളം സല്‍മാനുമുണ്ടായിരുന്നു.
ബിദുരദപഠനത്തിന് ശേഷം ജോലിക്കായി ബംഗലൂരുവില്‍ പോയ സല്‍മാനും സുഹൃത്ത് സഹലും നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സല്മാന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹല്‍ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്.
സമല്‍മാന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. അപകടവിവരമറിഞ്ഞതോടെ സല്‍മാന്റെ വീട്ടിലെത്തിയ എം.എസ്. എഫിന്റെ ഭാരവാഹികള്‍ കുടുംബത്തിന്റെ തീരാനോവിനൊപ്പം തന്നെയുണ്ട്.
വൈത്തിരി ചുണ്ടേലിലെ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനാണ് ഈ 22 കാരന്. ഫര്‍സാനയും ഫര്‍ഹാനയുമാണ് സഹോദരങ്ങള്‍.
വിവരമറിഞ്ഞയുടന്‍ മൈസൂര്‍ കെ.എംസിസി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുകയും നഞ്ചന്‍കോട്ടെ ആസ്പത്രിയില്‍ ആവശ്യമായ കാര്യങ്ങള്‍ക്കൊക്കെ നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മയ്യിത്ത് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് മൈസൂര്‍ കെ.എംസിസി പ്രവര്‍ത്തകര്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിര്ദേശകന് വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.
ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിച്ചത് . മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
kerala
എസ്ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍
പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി.
എസ്ഐആറില്‍ സംസ്ഥാനത്ത് കൂടുതല്‍ പരാതികള്‍. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ബന്ധുക്കളുടെയും വിവരങ്ങള്‍ ബിഎല്‍ഒ ആപ്പില്‍ എന്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പരാതി. പിതാവ് , മാതാവ്, മുത്തച്ഛന് , മുത്തശ്ശി എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് എന്റര്‍ ചെയ്യാന്‍ കഴിയുന്നത്.
നേരത്തെ, ഏതെങ്കിലും അടുത്ത ബന്ധുവിന്റെ വിവരങ്ങള്‍ നല്കിയാല് മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരുന്നത്. എന്നാല്‍, 2002ല്‍ മാതാപിതാക്കളോ അവരുടെ മതാപിതാക്കളോ പട്ടികയില്‍ ഇല്ലാത്തവരുടെ പേര് ഇപ്പോള്‍ എസ്ഐആറില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. സഹോദരങ്ങള്‍ , മാതാപിതാക്കളുടെ സഹോദരങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കിയവരുടെ ഫോമുകള്‍ ബിഎല്‍ഒമാര്‍ മാറ്റിവെക്കുകയാണെന്നും ആളുകള്‍ പറയുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വംബോര്‍ഡ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്റ്റിലായ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും നടപടി. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണോ കട്ടിളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്.
ഉദ്യേഗസ്ഥര്‍ക്കാണ് വീഴ്ച പറ്റിയതെന്നും ഫയല്‍ നീക്കിയത് ഉദ്യോഗസ്ഥരെന്നും പത്മകുമാര്‍ മൊഴി നല്കി. ഒരു ഫയലും തന്റെ മുന്നിലെത്തിയിട്ടില്ലെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വാദം. എന്നാല്‍, പോറ്റി സര്‍ക്കാരിന് നല്കിയ അപേക്ഷയിലാണ് ഫയല്‍ നീക്കം നടന്നത്. പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്ഐടി. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala14 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

