തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാര്‍ച്ച് താക്കീതായി. മാര്‍ച്ചിന് നേരെ പോലീസ് ജല പീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

നിയമസഭാ മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയോട് വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും സൗകര്യങ്ങളും ഇല്ലാതെ കഴിഞ്ഞ 5 വര്‍ഷക്കാലം പിണറായി ഗവണ്‍മെന്റ് ചെയ്തത് ഏറ്റവും വലിയ ക്രൂരതയാണെന്നും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടത് പക്ഷ ഭരണത്തിന് കീഴില്‍ കേരളത്തിലെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വിദ്യഭ്യാസ സംവിധാനം വട്ട പൂജ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സകറാത്തിന്റെ ഹാലിലാണ് പിണറായി ഗവണ്‍മെന്റ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, മുസ്ലിം ലിഗ് ജില്ലാ പ്രസിഡണ്ട് പ്രൊഫ: തോന്നയ്ക്കല്‍ ജമാല്‍, ജനറല്‍ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന,ട്രഷറര്‍ സി.കെ നജാഫ് നന്ദിയും എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിന് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ഷഫീഖ് വഴിമുക്ക്, റംഷാദ് പള്ളം, കെ.എം ഫവാസ്, അഷര്‍ പെരുമുക്ക്, കെ.എം ഷിബു, ബിലാല്‍ റഷീദ്, അല്‍ത്താഫ് സുബൈര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാള്‍, നസീര്‍ പുറത്തില്‍, ജാസിര്‍ ഒ.കെ, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, കബീര്‍ മുതുപറമ്പ്, വഹാബ് ചാപ്പനങ്ങാടി, ബിലാല്‍ മുഹമ്മദ്, ആസിം ആളത്ത്, ആരിഫ് പാലയൂര്‍, ബാദുഷ എറണാകുളം, നവാസ് പി.എം, കെ.എം അജ്മല്‍, ആഷിഖ് റഹീം, നൗഫല്‍ ഷഫീഖ്, ഇജാസ് ലിയാക്കത്ത്, ഉവൈസ് പന്തിയങ്കര, അംജദ് കുരീപ്പള്ളി, മുഹമ്മദ് അസ്‌ലഹ്, സനോഫര്‍ വിഴിഞ്ഞം, നൗഫല്‍ കുളപ്പട എന്നിവര്‍ നേതൃത്വം നല്‍കി. പി കെ നവാസ് എ പി അബ്ദുസ്സമദ് കെ എം ഫവാസ് കെ എം ഷിബു അസ്ഹര്‍ പേരുമുക്ക് വി എ വഹാബ് ഫര്‍ഹാന്‍ ബിഎം മുസ്തഫ പുളിക്കല്‍ നൗഫലും കോളപ്പട സൗനഫറും വിഴിഞ്ഞം അന്‍സിഫും അഷ്‌റഫ് സല്മാന്‍ എന്നിവരെ പോലീസ് അറെസ്റ്റ് ചെയ്തു