News
സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്
വരും മാസങ്ങളില്‍ അമേരിക്കയില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങും
സ്വതന്ത്ര എഴുത്തുകാര്‍ക്ക് പുതിയ സാധ്യതയൊരുക്കാന്‍ ഫേസ്ബുക്ക്. വെബ് സൈറ്റിലൂടെയും ന്യൂസ് ലൈറ്ററിലൂടെയും തങ്ങളുടെ അനുവാചകരുമായി എഴുത്തുകാര്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താനാണിത്. വരും മാസങ്ങളില്‍ അമേരിക്കയില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങും.
തുടക്കത്തില്‍ ചെറിയൊരു വിഭാഗം എഴുത്തുകാരുമായാണ് ഫേസ്ബുക്ക് പങ്കാളിയാവുക. വിവിധ മാര്‍ഗങ്ങളിലൂടെ ഇതില്‍ നിന്ന് എഴുത്തുകാര്‍ക്ക് പണവും ലഭിക്കും. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ എഴുത്തുകാരെ ഉള്‍ക്കൊള്ളിക്കുകയും സാമ്പത്തിക നേട്ടമുണ്ടാകുകയും ചെയ്യും.
വെബ് സൈറ്റും ഇമെയില്‍ ന്യൂസ് ലൈറ്ററും നിര്‍മ്മിക്കുന്നതിന് സ്വതന്ത്രമായ, സ്വയം പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കുക.
News
ലിവര്‍പൂള്‍ലീഡ്സ് ഗോള്‍മേള: അവസാനം നിമിഷ ഗോളില്‍ 3-3 സമനില
രണ്ട് മിനിറ്റിനുള്ളില്‍ ഇരട്ട ഗോളിലൂടെ ഹ്യൂഗോ എകിടികെ ലിവര്‍പൂളിന് 2-0 ലീഡ് സമ്മാനിച്ചെങ്കിലും ലീഡ്സ് ശക്തമായി തിരിച്ചടിച്ചു;
ലണ്ടന്‍: ലിവര്‍പൂളിന്റെ നിരാശാജനകമായ കണക്കുകൂട്ടലുകള്‍ക്ക് മുകളില്‍, ലീഡ്സിന്റെ അതിശയകരമായ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ ആറ് ഗോളുകള്‍ പിറന്ന ത്രില്ലറിലാണ് ഇരു ടീമുകളും 3-3ന് പിരിഞ്ഞത്. രണ്ട് മിനിറ്റിനുള്ളില്‍ ഇരട്ട ഗോളിലൂടെ ഹ്യൂഗോ എകിടികെ ലിവര്‍പൂളിന് 2-0 ലീഡ് സമ്മാനിച്ചെങ്കിലും ലീഡ്സ് ശക്തമായി തിരിച്ചടിച്ചു; അവസാനമായി 96-ാം മിനിറ്റില്‍ ജപ്പാന് താരം ഒ തനാകയുടെ ഗോളിലാണ് ലീഡ്സ് സമനില കരസ്ഥമാക്കിയത്.
ഡിസംബറില്‍ തുടര്‍ച്ചയായ രണ്ടാം സമനിലയോടെ റെഡ്സിന് വീണ്ടും വിലപ്പെട്ട പോയിന്റ് നഷ്ടമായി. വെസ്റ്റ് ഹാം യുനൈറ്റഡിനെതിരെ നേടിയ ജയത്തിന് പിന്നാലെ പ്രതീക്ഷയോടെയിറങ്ങിയ ലിവര്‍പൂള്‍ വീണ്ടും പിഴച്ചു.
എകിടികെയുടെ ഇരട്ട ഗോളില്‍ ലീഡ്, പക്ഷേ ലീഡ്സിന്റെ തിരിച്ചടിയില്‍ പിടഞ്ഞു ലിവര്‍പൂള്‍
മൂന്നാം മത്സരത്തിലും മുഹമ്മദ് സലാഹിനെ ബെഞ്ചിലിരുത്തിയ കോച്ച് ആര്‍നെ സ്ലോട്ടിന്റെ തീരുമാനം ആരാധകര്‍ തമ്മില്‍ വലിയ ചര്‍ച്ചയായി. എകിടികെ, കര്‍ടിസ് ജോണ്‍സ്, ഗാക്പോ, കൊണോര്‍ ബ്രാഡ്ലി എന്നിവരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുവിച്ചെങ്കിലും പ്രതിരോധത്തിലെ തെറ്റുകള്‍ മത്സരത്തിന്റെ ദിശ മാറ്റി.
48-ാം മിനിറ്റില്‍ എകിടികെ ആദ്യ ഗോള്‍ നേടി; 50-ാം മിനിറ്റില്‍ ബ്രാഡ്ലിയുടെ ക്രോസില്‍ നിന്ന് അദ്ദേഹം തന്നെ രണ്ടാമതും വലയിലാക്കി. എന്നാല്‍ രണ്ടുമിനിറ്റിനകം ലീഡ്സ് മത്സരത്തില്‍ തിരിച്ചുകയറി. 73-ാം മിനിറ്റില്‍ ഡൊമിനിക് കാള്‍വെര്‍ട്ടിന്റെ പെനാല്‍റ്റിയിലും 75-ാം മിനിറ്റില്‍ ആന്റണ്‍ സ്റ്റാച്ചിന്റെ ഗോളിലുമാണ് സമനില.
80-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് ലിവര്‍പൂളിന് വീണ്ടും ലീഡ് കണ്ടെത്തി. പക്ഷേ ഇഞ്ചുറി ടൈമില്‍ 96-ാം മിനിറ്റില്‍ ഒ തനാകയുടെ വലയേറ്റ ഗോളിലൂടെ ലീഡ്സ് മത്സരത്തെ 3-3ലേക്ക് തിരിച്ചെടുത്തു.
13 മത്സരങ്ങളില്‍ 23 പോയിന്റുമായി ലിവര്‍പൂള്‍ ഇപ്പോള്‍ ടേബിളില്‍ എട്ടാം സ്ഥാനത്ത്. സ്ലോട്ടിന്റെ തന്ത്രങ്ങള്‍ തുടര്‍ച്ചയായി പിഴക്കുന്നതും വാന്‍ഡൈക്ക്കൊനാട്ടെ പ്രതിരോധനിരയിലെ വീഴ്ചകളും ടീമിനെ പിന്നിലും.
അവസാന നിമിഷങ്ങളില്‍ അലക്സാണ്ടര്‍ ഇസാകിനെയും വതാരു എന്‍ഡോയെയും ഇറക്കിയെങ്കിലും കാര്യമായ മാറ്റമുണ്ടാക്കാനായില്ല. സലാഹിനെ ഉപയോഗിക്കാത്തതും ആരാധകര്‍ വിമര്‍ശന വിധേയമാക്കുന്നുണ്ട്.
ലിവര്‍പൂളിന്റെ പ്രതിരോധ വീഴ്ചകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് ലീഗില്‍ വലിയ പ്രതിസന്ധിയിലേക്ക് ടീമിനെ നയിക്കുമെന്ന ആശങ്കയും ഉയരുന്നു.
kerala
കൊല്ലം ദേശീയപാത തകര്‍ച്ച: വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് ഉടന്‍
ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.
കൊല്ലം കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണ നടപടികള്‍ വേഗത്തിലാകുന്നു. എന്‍എച്ച്എഐ നിയോഗിച്ച കാണ്‍പൂരും പാലക്കാട് ഐഐടികളിലെ വിദഗ്ധരുടെ സംഘം നടത്തിയ സ്ഥലപരിശോധനയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് കളക്ടറിന് സമര്‍പ്പിക്കും.
തകര്‍ച്ച നടന്ന സ്ഥലത്തെ മണ്ണ് ജിയോളജി വിഭാഗം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡിലൂടെ നാളെ മുതല്‍ ഗതാഗതം ഭാഗികമായി അനുവദിക്കാനാണ് പദ്ധതി.
നിര്‍മാണത്തില്‍ പിഴവുകള്‍ ഉണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതിനിടെ, നിര്‍മാണ ചുമതലയുള്ള ശിവാലയ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഒരു മാസത്തേക്ക് പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഡോ. ജിമ്മി തോമസ് (ഐഐടി കാണ്‍പൂര്‍), ഡോ. ടി.കെ. സുധീഷ് (ഐഐടി പാലക്കാട്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് റോഡ് പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകും.
വാട്ടര്‍ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുമെന്ന് അറിയിച്ചു. മണ്ണിട്ട് ഉയര്‍ത്തിയ റോഡുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ നിര്‍മിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
kerala
എസ്.ഐ.ആര് അവസാന തിയ്യതിക്ക് മുമ്പെ ജില്ലാ വരണാധികാരിയുടെ കടുംവെട്ട്; നിരവധി പേര് പുറത്ത്
ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.
മലപ്പുറം: ജില്ലയില്‍ എസ്.ഐ.ആര് ഫോം ഇതുവരെ പൂരിപ്പിച്ച് നല്കാത്തവരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ നിരവധി പേരെയാണ് പട്ടികയില്‍ നിന്നും പുറത്തായിരിക്കുന്നത്. കേരളത്തില്‍ അവസാന തിയ്യതി 18 വരെ നീട്ടിയിട്ടുണ്ടെങ്കിലും ജില്ലാ വരണാധികാരികൂടിയായ ജില്ലാകലക്ടര്‍ അതറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗ തീരുമാന പ്രകാരമാണ് കടുംവെട്ട്.
വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ബുത്ത് ലെവല്‍ ഓഫീസര്‍, ബൂത്ത് ലെവല്‍ ഏജന്റ് എന്നിവരുടെ യോഗം ചേരണമെന്നും മരണപ്പെട്ടവര്‍, താമസം മാറിയവര്‍, സ്ഥലത്തില്ലാത്തവര്‍, എന്നിവരുടെയും ഇതുവരെ ഫോം പൂരിപ്പിച്ച് നല്കാത്തവരുടെ പേര് ഫോം നിരസിച്ചവര്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയും ഒഴിവാക്കണമെന്നും ശേഷിക്കുന്നവ രാത്രി തന്നെ ഡിജിറ്റ ലൈസ് ചെയ്ത് ബി.എല്‍.ഒ-ബി.എല്‍.എ യോഗത്തിന്റെ മിനുട്ട്സ് സഹിതം ശനിയാഴ്ച്ച വില്ലേജ് ഓഫീസിലെത്തിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. പെട്ടെന്നുള്ള നിര്‍ദേശം കാരണം ബി.എല്‍.ഒമാര്‍ കഴിഞ്ഞ ദിവസം അധിക സമ്മര്‍ദ്ദത്തിലായിരുന്നു.
ബി.എല്‍.ഒ-ബി.എല്‍.എ യോഗം ചേരാന്‍ മിക്കയിടത്തും സാധിച്ചിട്ടില്ല. ബി.എല്‍.എമാര്‍ തിരഞ്ഞെടുപ്പ് സംബന്ധമായ തിരക്കിലായതിനാലാണ് യോഗം നടക്കാത്തത്. ബി.എല്‍.എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന് എഴുതി നല്കാന് ബി.എല്‍.ഒമാരോട് വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെ ടുകയും ചെയ്തിട്ടുണ്ട്. 18-ാം തിയ്യതി വരെ സമയമുണ്ടായിട്ടും ജില്ലാകലക്ടര്‍ കാണിച്ച ധൃതി കാരണം ഇന്നലെ വില്ലേജ് ഓഫീസില്‍ ഇരുന്ന് നടപടി ചെയ്യേണ്ട സ്ഥിതിയും പല ബി.എല്‍.ഒമാര്‍ക്കുണ്ടായി. തിയ്യതി നീട്ടി നല്കിയാല് ജോലി ഭാരം കുറയുമെന്ന പ്രതീക്ഷിച്ച ബി.എല്‍.ഒമാര്‍ക്ക് അപ്രതീക്ഷിതമായ അധികഭാരം നല്‍കിയിരിക്കുകയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കലക്ടര്‍.
നിലവിലെ സാഹചര്യത്തില്‍ ഫോം പൂരിപ്പിച്ച് നല്‍കാത്ത ജില്ലയിലെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്താണ്. ഇവര്‍ 18ന് മുമ്പായി ഫോം പൂരിപ്പിച്ച് നല്കിയാല് എന്ത് ചെയ്യുമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത വോട്ടര്‍മാര്‍ ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടായാല്‍ ആര് സമാധാനം പറയുമെന്നും ബി.എല്‍.ഒമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ നിര്‍ദേശമനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കാനും ഫോം നല്കുന്ന സാഹചര്യമുണ്ടായാല്‍ എഡിറ്റ് ഓപ്ഷന് ഉപയോഗിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നുമാണ് പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് പോകുന്നതിനാലാണ് നടപടി വേഗത്തിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം കലക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ പറഞ്ഞത് എസ്.ഐ.ആര് പൂര്‍ത്തിയാക്കുന്നതിനും തിരഞ്ഞെടുപ്പ് നടത്തിപ്പിനും മതിയായ ഉദ്യോഗസ്ഥരുണ്ടെന്നും തെരഞ്ഞെടുപ്പ് എസ്.ഐ.ആര് നടപടിയെ ബാധിക്കില്ലെന്നുമാണ്. ഇതിന് വിരുദ്ധമായ നിര്‍ദേശമാണ് ജില്ലാകലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.
-
kerala1 day agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
health16 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news17 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
kerala3 days agoബിജെപിയോ സിജെപിയോ…? ഇടുക്കിയില്‍ ബിജെപിക്കായി വോട്ടുപിടിക്കാനിറങ്ങി സിപിഎം മുന്‍ എംഎല്‍എ

