Connect with us

world

ശ്രീലങ്കന്‍ കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്ന് ഡേറ്റാ റെക്കോഡര്‍ കണ്ടെടുത്തു

Published

on

 

കൊളംബൊ: ശ്രീലങ്കന്‍ കടലില്‍ തീപിടിച്ച് മുങ്ങിയ രാസവസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ കയറ്റിയ കപ്പലില്‍ നിന്ന് ഡേറ്റാ റ്‌ക്കോര്‍ഡര്‍ കണ്ടെടുത്തു. ലങ്കന്‍ നാവികസേനയുടെ സഹായത്തോടെ മര്‍ച്ചന്റ് ഷിപ്പിങ് സെക്രട്ടേറിയറ്റിലെ മുങ്ങല്‍ വിദഗ്ധരാണ് കപ്പലിന്റെ ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ (വി.ഡി. ആര്‍) കണ്ടെടുത്തത്.

അതേസമയം, എണ്ണയുടെയോ രാസചോര്‍ച്ചയുടെയോ ലക്ഷണങ്ങള്‍ ഭീഷണിയാകുന്ന തരത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പോര്‍ട്ട് അതോറിറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എണ്ണ മലനീകരണമോ അവശിഷ്ടങ്ങളോ ഉണ്ടാകുന്നുണ്ടോ എന്ന് ലങ്കന്‍ നാവികസേനയും ഇന്ത്യന്‍ തീരദേശ സേനയും പ്രാദേശിക അധികാരികളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മെയ് 21 ന് കൊളംബോയുടെ തീരത്തുവച്ചാണ് സിങ്കപ്പൂര്‍ ചരക്കുകപ്പലിന് തീപിടിച്ചത്. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് കപ്പല്‍. തീപിടിച്ച് 12 ദിവസം പിന്നിട്ടപ്പോഴാണ് കപ്പല്‍ മുങ്ങിത്തുടങ്ങിയത്.

അതിനിടെ ഇന്ധനവും രാസവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കടലില്‍ പരന്നൊഴുകി. 350 മെട്രിക് ടണ്‍ ഇന്ധനമാണ് ശ്രീലങ്കയുടെ 30 കിലോമീറ്റര്‍ വരുന്ന തീരമേഖലയില്‍ പരന്നൊഴുകിയത്. ഇന്ധനച്ചോര്‍ച്ച ഇനിയും കൂടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 25 മെട്രിക് ടണ്‍ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തില്‍ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കരക്കടിഞ്ഞ മൈക്രോ പ്ലാസ്റ്റിക് കൂമ്പാരം നീക്കാനുള്ള ശ്രമം ശ്രീലങ്കന്‍ സേന തുടരുകയാണ്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് ഹിസ്ബുല്ല

ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

ലബനാനിലെ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രാഈലാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ലബനാനിലെ ഹിസ്ബുല്ല അംഗങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തായ്‌വാന്‍ നിര്‍മിത പേജറുകളുടെ ബാച്ചില്‍ ഇസ്രാഈല്‍ സൈന്യം സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചുവെന്നാണ് വിവരം. ഇന്നലെ ലബനാനിലും സിറിയയിലും ഒരേ സമയം പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 2750 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സന്ദേശങ്ങല്‍ അയക്കാന്‍ പേജറുകളാണ് ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് അടുത്തിടെ ഇറക്കുമതി ചെയ്തവയിലാണ് സ്‌ഫോടനം നടന്നത്. ലബനാനില്‍ എത്തുന്നതിന് മുമ്പ് അവയില്‍ കൃത്രിമം നടന്നിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരോ പേജറിലും ബാറ്ററിയുടെ അടുത്തായി ഒന്ന് മുതല്‍ രണ്ട് ഔണ്‌സ് സ്‌ഫോടക വസ്തുക്കളും ഡിറ്റണേറ്ററും ഒളിപ്പിച്ചിരുന്നതായി വിവരം. പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയര്‍ലെസ് ഉപയോഗം ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രാഈല്‍ തന്നെയാണെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. പലസ്തീനുള്ള പിന്തുണ തുടരും. ഇസ്രാഈല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കുമെന്നും ഹിസ്ബുല്ല പറഞ്ഞു.

Continue Reading

crime

ബംഗ്ലാദേശില്‍ ക്ഷേത്രവിഗ്രഹങ്ങള്‍ തകര്‍ത്ത് വര്‍ഗീയ കലാപത്തിന് ശ്രമം; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജൻ്റുമാർ ബംഗ്ലാദേശിൽ വർഗീയ കലാപം സൃഷ്ടിക്കാൻ സജീവമായി ശ്രമിക്കുകയാണെന്ന് ബം​ഗ്ലാദേശ് ഡിഫൻസ് റിസർച്ച് ഫോറം എക്സിൽ കുറിച്ചു.

Published

on

ബംഗ്ലാദേശില്‍ ക്ഷേത്രങ്ങളില്‍ കയറി വിഗ്രഹങ്ങള്‍ നശിപ്പിച്ച് കലാപത്തിന് ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ സഞ്ജിത് ബിശ്വാസ് എന്ന 45കാരനെയാണ് ബംഗ്ലാദേശ് പൊലീസ് പിടികൂടിയത്. ഫരീദ്പൂര്‍ ജില്ലയിലെ ഭംഗയിലെ കാളി ക്ഷേത്രം, ഹരി ക്ഷേത്രം എന്നിവിടങ്ങളിലെ വിഗ്രഹങ്ങളാണ് ഇയാള്‍ തകര്‍ത്തത്.

ഇന്നലെ കാളി ക്ഷേത്രത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, ഉപജില്ലാ നിര്‍ബാഹി ഓഫീസര്‍ ബി.എം കുദ്രത് ഇ ഖൂഡ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക ഹിന്ദു സമുദായ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, സംഭവസ്ഥലത്തിന് സമീപം രണ്ട് പേരെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു. ഒരാള്‍ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിച്ച സ്ട്രെച്ചറില്‍ കിടക്കുകയും മറ്റൊരാള്‍ സ്ട്രെച്ചറിന് സമീപം നിലത്ത് കിടക്കുകയുമായിരുന്നു. ഇതിലൊരാള്‍ പ്രദേശവാസിയായ വയോധികനാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞതായും രണ്ടാമന്‍ സഞ്ജിത് ബിശ്വാസ് ആയിരുന്നെന്നും ഫരീദ്പൂര്‍ എസ്പി അബ്ദുല്‍ ജലീല്‍ പറഞ്ഞു. ബംഗാളിയും ഹിന്ദിയും മാറിമാറി സംസാരിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍, താന്‍ ഇന്ത്യക്കാരനാണെന്ന് സഞ്ജിത് സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഭംഗ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മോക്സുദൂര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍, ആശങ്ക ഉന്നയിച്ച് ബംഗ്ലാദേശി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ബംഗ്ലാദേശിലെ സമാധാനവും ഐക്യവും തകര്‍ക്കാനുള്ള വലിയ ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം ഇയാളുടെ പ്രവൃത്തിയെന്ന് അവര്‍ ആരോപിച്ചു.

‘ഫരീദ്പൂരിലെ വിഗ്രഹം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നാദിയയില്‍ നിന്നുള്ള സഞ്ജിത് ബിശ്വാസ് എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ ഏജന്റുമാര്‍ ബംഗ്ലാദേശില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സജീവമായി ശ്രമിക്കുന്നു’- ബം?ഗ്ലാദേശ് ഡിഫന്‍സ് റിസര്‍ച്ച് ഫോറം എക്‌സില്‍ കുറിച്ചു.

Continue Reading

News

ബഹിരാകാശ നടത്ത ദൗത്യം പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ് തിരിച്ചെത്തി

അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.

Published

on

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി സ്‌പേസ് എക്‌സ്. പൊളാരിസ് ഡോണ്‍ ദൗത്യം പൂര്‍ത്തീകരിച്ച് യാത്രികര്‍ സുരക്ഷിതമായി ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. അഞ്ച് ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്ന് പ്രശംസിച്ച് നാസ. അമേരിക്കന്‍ വ്യവസായി ജാരെഡ് ഐസാക്മാന്‍, സ്‌പെയിസ്എക്‌സ്എഞ്ചിനീയര്‍മാരായ അന്നാ മേനോന്‍, സാറാ ഗിലിസ്, വിരമിച്ച എയര്‍ഫോഴ്‌സ് പൈലറ്റായ സ്‌കോട്ട് പോറ്റീറ്റ് എന്നിവരാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍.

അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ കടന്നുചെല്ലുന്ന ബഹിരാകാശത്തെ ഏറ്റവും കൂടിയ ദൂരമാണിത്. ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡ്രാഗണ്‍ ക്രൂ പേടകം ബഹിരാകാശത്ത് 1400 കിലോമീറ്റര്‍ ഉയരത്തിലെത്തിയശേഷമാണ് 700 കിലോമീറ്ററിലേക്ക് താഴ്ന്ന് നിലയുറപ്പിച്ചത്. ജാരെഡ് ഐസാക്മാനാണ് ആദ്യം പേടകത്തില്‍നിന്ന് പുറത്തിറങ്ങിയത്. പിന്നീട് സാറാ ഗില്ലിസ് ബഹിരാകാശ നടത്തത്തിനായി പുറത്തിറങ്ങി.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയിസ് സെന്ററില്‍നിന്നാണ് സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച പൊളാരിസ് പേടകം കുതിച്ചത്. വ്യാഴാഴ്ചയാണ് ദൗത്യസംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്. പൊളാരിസ് പ്രോഗ്രാമില്‍ തീരുമാനിച്ച മൂന്ന് വിക്ഷേപണ ദൗത്യങ്ങളില്‍ ആദ്യത്തേതാണിത്.

Continue Reading

Trending