News
ഒറ്റ മിസ്സ് കോളില്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തും; പെഗാസസിനെ കരുതിയിരിക്കണം
ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്

ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോണ്‍ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം കൈവരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഒക്കെ പെഗാസസിനെ ഫോണുകളിലേക്ക് കടത്തിവിടും. ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
ഇസ്രയേലി കമ്പനിയായ എന്‍ എസ് ഒ 2016ല്‍ സൈബര്‍ ആയുധമെന്ന നിലയില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാണ് ഇത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നത്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിര്‍മ്മിച്ചതെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലടക്കം ഇവ ഉള്‍പ്പെടുത്താന്‍ കഴിയും.
കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചതെന്നത് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ച വസ്തുതയാണ്. കോള്‍ എടുക്കണമെന്നുപോലും നിര്‍ബന്ധമില്ല, ഒരൊറ്റ മിസ്ഡ് കോളിലൂടെ കോഡുകള്‍ സ്മാര്‍ട്ഫോണില്‍ നിക്ഷേപിക്കും. ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ആ ചാര പ്രോഗ്രാം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസിന്റെ വിവരങ്ങള്‍ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പ്രവര്‍ത്തനം.
പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോളിങ് സംവിധാനത്തില്‍ എന്തോ സംഭവിക്കുന്നതായി സൂചന കിട്ടിയ വാട്സ്ആപ്പ് പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ അപ്ഡേറ്റ് സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്കി. ഈ സന്ദേശം ലഭിച്ചവര്‍ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ ചര്‍ച്ചകളുണ്ടായത്.
kerala
ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറി; കൊച്ചിയില്‍ യുവതി യുവാവിനെ കുത്തിപരിക്കേല്പിച്ചു
യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊച്ചിയിലെ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതി കുത്തിപരിക്കേല്പിച്ചു. യുവതിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കതൃക്കടവ് ഇടശ്ശേരി ബാറിലാണ് സംഭവം.
വൈന്‍ഗ്ലാസിന്റെ ചില്ലുകൊണ്ട് യുവതി യുവാവിനെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവിന് നിസാര പരിക്കേറ്റു. പൊലീസെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവെച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് പരാതി നല്‍കിയിട്ടില്ല.
kerala
വിഎസിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു
അച്ഛന് തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന് അരുണ്‍ കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ് വിഎസ് എന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അച്ഛന് തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകന് അരുണ്‍ കുമാര്‍ ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
kerala
ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ തീര മേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലപ്പുറം, വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയുടെ തീര മേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മലയോര മേഖലകളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ശക്തമായ കാറ്റിനും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള തീര മേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala3 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
കാസർഗോഡ് മകൻ അമ്മയെ ചുട്ടുകൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമം
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്