Connect with us

local

മുസ്‌ലിംയൂത്ത്‌ലീഗിന് പോലീസ് മാധാവിയുടെ ഉറപ്പ്; തെന്നല പള്ളി കമ്മിറ്റിക്കെതിരെ എടുത്ത കേസ് മരവിപ്പിക്കും, ജുമുഅക്ക് 40 പേരെ പങ്കെടുപ്പിക്കാം, പോലീസ് നടപടിയുണ്ടാകില്ല

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രഖ്യാപിച്ച മാര്‍ച്ചുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ് മണ്ഡലം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്

Published

on

മലപ്പുറം: പള്ളികളില്‍ കോവിഡ് മാനദണ്ഡലങ്ങള്‍ പാലിച്ച് ജുമുഅ നടത്തുന്നതിന് കേസെടുക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി മുസ്്‌ലിം യൂത്ത്‌ലീഗിന് ഉറപ്പ് നല്‍കി. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രഖ്യാപിച്ച മാര്‍ച്ചുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസ് മണ്ഡലം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. വീടുകളില്‍ നിന്നും അംഗശുദ്ധി വരുത്തി, മുസല്ലയും മാസ്‌കും ധരിച്ച് കൃത്യമായി കോവിഡ് പാലിച്ച് സര്‍ക്കാര്‍ നിര്‍ദ്ധേശിച്ച പോലെ ജുമുഅ നടത്തുന്നതിന് ജില്ലയില്‍ എവിടെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യില്ല. പള്ളികളില്‍ കോവിഡ് മാനദണ്ഡലം പാലിക്കുന്നുണ്ടെന്ന് മഹല്ല് ഭാരവാഹികള്‍ ഉറപ്പ് വരുത്തണമെന്നും എസ്.പി പറഞ്ഞു.
തെന്നലയിലെ വിവിധ പള്ളികള്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് എടുത്ത കേസ് മരവിപ്പിക്കും. അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളും. ഇത് സംബന്ധിച്ച അപേക്ഷ കോടതിക്ക് സമര്‍പ്പിക്കും. പോലീസിന്റെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം പൊതു ജനത്തിനുണ്ടാവില്ലെന്നും അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നത് ഒഴിവാക്കുമെന്നും തെന്നലയില്‍ ചില കടക്കാരെ അനാവശ്യമായി പിഴ അടപ്പിച്ചെന്ന പരാതി പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. ഇതെല്ലാം സംബന്ധിച്ച നിര്‍ദ്ധേശം പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുമെന്നും എസ്.പി അറിയിച്ചു.
തെന്നലയിലെ മഹല്ല് കമ്മിറ്റികള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുക, പോലീസ് രാജ് അവസാനിപ്പിക്കുക, പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം അനുവദിക്കുക, മാന്യമായി പെരുമാറുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത്‌ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്.പി ഭാരവാഹികളെ ചര്‍ച്ചക്ക് വിളിക്കുകയും വിഷയം കെ.പി.എ മജീദ് എം.എല്‍.എയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് യൂത്ത്‌ലീഗിന്റെ എല്ലാ ആവശ്യങ്ങളും എസ്.പി അംഗീകരിച്ചത്. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, തിരൂരങ്ങാടി മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, പി.കെ സല്‍മാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

crime

കണ്ണിലേക്ക് മുളക്പൊടി വിതറി വെട്ടിപ്പരിക്കേല്പിച്ചതായി പരാതി

ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്.

Published

on

രാത്രി വീട്ടിലേക്ക് നടന്നു പോകുമ്പോൾ മുഖത്തേക്ക് മുളക്പൊടി വിതറിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. ചെമ്മാട് മാനിപ്പാടം സ്വദേശി മൂത്തോടത്ത് വീട്ടിൽ കരിപറമ്പത്ത് സൈതലവി (65) യെയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 ന് ചെമ്മാട് ദർശന തിയേറ്റർ റോഡിൽ വെച്ചാണ് സംഭവം.

റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ വീടിനടുത്തുള്ള ഇടവഴിയിൽ വെച്ചാണ് ആക്രമിച്ചത്. അഞ്ചിലേറെ വരുന്ന സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു എന്നു സൈതലവി പറഞ്ഞു.

കണ്ണിൽ മുളക് പൊടി ഇട്ട ശേഷം ആയുധം കൊണ്ട് തലക്ക് വെട്ടുകയും ഇരുമ്പു വടി കൊണ്ട് കയ്യിനും കാലിനും അടിക്കുകയും ചെയ്‌തതായി സൈതലവി പറയുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ സൈതലവി എം കെ എച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading

Trending