Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,613 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര് 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര് 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 2,96,85,152 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂര് 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂര് 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസര്ഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
92 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസര്ഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂര് 10 വീതം, കണ്ണൂര് 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂര് 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂര് 769, കാസര്ഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,96,349 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 4,68,468 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 27,881 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2409 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.

Published

on

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.

‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.

പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Continue Reading

kerala

തിരഞ്ഞെടുപ്പ് ചൂടില്‍ അതിഥി തൊഴിലാളികള്‍; പ്രചാരണപ്പണിയില്‍ തിരക്കേറി

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്.

Published

on

കരുമാല്ലൂര്‍: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചൂട് ഉയര്‍ന്നതോടെ അതിഥി തൊഴിലാളികളും ഇപ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാനുള്ള ആവേശമല്ല, തിരഞ്ഞെടുപ്പ് കാലത്ത് ലഭിക്കുന്ന തൊഴില്‍ അവസരങ്ങളാണ് ഇവരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. ‘ കേരള്‍ കീ ചുനാവ് അച്ഛാഹെ..’ എന്നു പറഞ്ഞുകൊണ്ട് തെങ്ങില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡ് സ്ഥാപിക്കുന്ന ഉത്തരേന്ത്യക്കാരന്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചുള്ള അതിശയവും പങ്കുവെച്ചു. അവരുടെ നാട്ടില്‍ ഇത്രയും വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അപൂര്‍വമാണ്. പലപ്പോഴും തിരഞ്ഞെടുപ്പ് നടന്നുപോയതും അറിയാതെ പോകുന്ന സാഹചര്യങ്ങളാണ് അവിടെ. കേരളത്തില്‍ തെരുവിന്റെ ഓരോ മുക്കിലും മൂലയിലും പ്രചാരണസാമഗ്രികള്‍ നിറഞ്ഞതോടെ ജോലിയില്ലാതെ ഇരുന്നിരുന്ന നിരവധി അതിഥി തൊഴിലാളികള്‍ക്കും ഇപ്പോള്‍ പണിയൊരുങ്ങിയിരിക്കുകയാണ്. നിര്‍മാണമേഖലയും കാര്‍ഷികമേഖലയും ജീവനാധാരമാക്കിയ ഇവരില്‍ പലര്‍ക്കും അടുത്തകാലത്ത് തൊഴില്‍ ക്ഷാമം നേരിടേണ്ടി വന്നിരുന്നു. കാര്‍ഷികമേഖലയില്‍ നെല്‍ കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ പണിയില്ലാത്ത ഇടവേളയായിരുന്നു ഇവര്‍ക്ക്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരേന്ത്യ, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പ്രചാരണ ബോര്‍ഡുകളും ഫ്‌ളക്‌സ് നിര്‍മാണങ്ങളും സ്ഥാപിക്കല്‍ പോലുള്ള ജോലികളിലേക്ക് ഒഴുകിക്കൂടുകയാണ്. ഫ്‌ളക്‌സ് യൂണിറ്റുകളില്‍ ദിവസവും രാത്രിയും കൂട്ടിച്ചേര്‍ത്ത വേളകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് ഏറ്റെടുത്ത എല്ലാ പ്രചാരണ ജോലികളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ തിരക്കാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം താല്‍ക്കാലിക തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് അതിഥി തൊഴിലാളികളുടെ വരുമാനത്തിനും ജീവിതത്തിനും വലിയ ആശ്വാസമാണെന്ന് വ്യവസായ മേഖലയിലെ പ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Published

on

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമപദ്ധതികള്‍ പുനഃസ്ഥാപിക്കുക, ആശമാര്‍ക്ക് 2000 രൂപയുടെ അലവന്‍സ് നല്‍കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന പത്രികയില്‍, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവനപദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, പൊതുജനാരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, തെരുവ് നായ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികളും, ജലലഭ്യത, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കുന്നു.

വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണം, നിയമനങ്ങളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്ന നയപരമായ മാറ്റങ്ങളും പ്രകടനപത്രിക മുന്നോട്ട് വെക്കുന്നു.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

1. അധികാരവും വികസന ഫണ്ടും പുനഃസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്

സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. ചരിത്രത്തിലാദ്യമായി, എല്ലാ വാര്‍ഡുകള്‍ക്കും ഉപാധിരഹിതമായ വികസന ഫണ്ട് നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ട് അവകാശമാക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ 10% വര്‍ദ്ധനവ് ഉറപ്പാക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.

2. അഞ്ചുലക്ഷം വീടുകള്‍ ലക്ഷ്യം; ‘ആശ്രയ 2.0’ പദ്ധതി പുനഃരാരംഭിക്കും

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്‌ക്കെടുത്ത് നല്‍കുന്നതിനുള്ള പദ്ധതിയും പത്രികയിലുണ്ട്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ‘ആശ്രയ 2.0’ എന്ന പേരില്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കും.

3. റോഡുകള്‍ നന്നാക്കാന്‍ എമര്‍ജന്‍സി ടീം; 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ അടയ്ക്കും

തദ്ദേശ റോഡുകള്‍ ‘സ്മാര്‍ട്ടാക്കും’. റോഡിലെ കുഴികള്‍ നികത്തുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. കൂടാതെ, കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം നന്നാക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ട്രാക്ക് ചെയ്യാനുമായി ‘സ്മാര്‍ട്ട് റോഡ് ഫിക്‌സ് പ്ലാറ്റ് ഫോം’ 30-45 ദിവസത്തിനകം ആരംഭിക്കും.

4. മാലിന്യ നിര്‍മ്മാര്‍ജ്ജനം ആധുനികവല്‍ക്കരിക്കും; തെരുവ് നായ നിയന്ത്രണത്തിന് മൊബൈല്‍ എ.ബി.സി. യൂണിറ്റുകള്‍

ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. 100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരണം ഉറപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും. തെരുവുനായ നിയന്ത്രണത്തിനായി, വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ എ.ബി.സി. യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യും.

5. യുവജനക്ഷേമത്തിന് ഊന്നല്‍; വിദ്യാര്‍ത്ഥികള്‍ക്ക് അക ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ്

യുവാക്കള്‍ക്ക് പ്രത്യേക ഘടക പദ്ധതിയും ഫണ്ടും നീക്കിവെച്ച് തൊഴില്‍ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യമിടും. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന ‘AI ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ്’ നല്‍കുന്ന ലേണിംഗ് സെന്ററുകള്‍ ആരംഭിക്കും. UPSC, PSC, SSC പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിംഗ് റൂമുകള്‍ സ്ഥാപിക്കും.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍:

ഇന്ദിര കാന്റീന്‍: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഇന്ദിര കാന്റീന്‍ പോലുള്ള മികച്ച കാന്റീനുകള്‍ സ്ഥാപിക്കും.

തൊഴിലുറപ്പ് പരിഷ്‌കരണം: മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികള്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീരവികസനം, ഭവനനിര്‍മ്മാണം എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.

ആശാവര്‍ക്കര്‍മാര്‍ക്ക് അലവന്‍സ്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.

വനിതാ ക്ഷേമം: ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേ-കെയര്‍ സൗകര്യത്തോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ്‌റൂമുകള്‍ സ്ഥാപിക്കും.

ശിശുക്ഷേമം: ആറുമാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നേഴ്‌സറികളും സ്ഥാപിക്കും. ശിശുക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും.

വയോജന സഹായം: എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കും; ആംബുലന്‍സ്, പോലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.

വെള്ളപ്പൊക്ക നിയന്ത്രണം: നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും.

ഇ-ഗവേണന്‍സ്: ഭരണ സുതാര്യതയ്ക്കായി എ.ഐ. ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കും. അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.

ലീഗല്‍ റിഫോം: ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ‘ന്യായ് പഞ്ചായത്തുകള്‍’ നിലവില്‍ വരും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ആക്ട് (നിയമം) കൊണ്ടുവരും.

പൊതു സൗകര്യങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും, ഷി-ടോയ്‌ലറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ദ്ധിപ്പിക്കും.

ദുരന്ത നിവാരണം: ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും; പ്രാദേശിക തലത്തിലുള്ള സ്ഥിരം സമിതികള്‍ രൂപീകരിക്കും.

മയക്കുമരുന്ന് നിയന്ത്രണം: ‘മയക്കുമരുന്ന് മുക്ത വാര്‍ഡുകള്‍’ എന്ന ലക്ഷ്യത്തോടെ പോരാട്ടം ശക്തമാക്കും, എല്ലാ താലൂക്ക് ആശുപതികളിലും മയക്കുമരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം: കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശസ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിത്യേന പ്രസിദ്ധീകരിക്കും.

ക്ഷേമ പെന്‍ഷന്‍ മാറ്റങ്ങള്‍: ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും ചെയ്യേണ്ട മസ്റ്ററിംഗ്, പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.

Continue Reading

Trending