Connect with us

india

റദ്ദാക്കിയ എയര്‍ഇന്ത്യ കൊച്ചി-ലണ്ടന്‍ വിമാനം നാളെ പുറപ്പെടും

ന്ന് പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു

Published

on

കൊച്ചി: കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യന്ത്രത്തകരാറിലായതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.

ഇന്ന് പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഉച്ചക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. സാങ്കേതിക തകരാര്‍ മൂലം വിമാനം റദ്ദുചെയ്തതോടെ 150 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരിത്രം കുറിച്ച് സോഫിയ ഫിർദൗസ് : ഒഡീഷയിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎ

ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബരാബതി-കട്ടക്ക് സീറ്റിൽ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് സോഫിയ വിജയിച്ചത്

Published

on

ഒഡീഷയിലെ ആദ്യ മുസ്ലിം വനിത എംഎല്‍എയായി ചരിത്രം കുറിച്ചിരിക്കുകയാണ് സോഫിയ ഫിർദൗസ്. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബരാബതി-കട്ടക്ക് സീറ്റിൽ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് സോഫിയ വിജയിച്ചത്. മാനേജ്‌മെൻ്റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ ഈ 32 കാരി, 8,001 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ പൂർണ ചന്ദ്ര മഹാപാത്രയെ പരാജയപ്പെടുത്തിയത്.

ബിജു ജനതാദളിന്റെ (ബിജെഡി) പ്രകാശ് ചന്ദ്ര ബെഹ്റ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായിരുന്ന മുഹമ്മദ് മൊക്വിമിന്റെ മകളാണ് സോഫിയ ഫിർദൗസ്.

ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയുടെ കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയല്‍ ടെക്‌നോളജില്‍ നിന്നാണ് സോഫിയ സിവില്‍ എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയത്. 2022ൽ ബാംഗ്ലൂരിലെ ഐഐഎമ്മില്‍നിന്ന് എക്‌സിക്യൂട്ടീവ് ജനറൽ മാനേജ്‌മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മെട്രോ ബിൽഡേഴ്സ് കമ്പനിയുടെ ഡയറക്ടർ പദവിയാണ് സോഫിയ വഹിച്ചിരുന്നത്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ (ക്രെഡായി) ഭുവനേശ്വർ യൂണിറ്റുമായി ബന്ധപ്പെട്ടും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഫിർദൗസിൻ്റെ പിതാവായ മുഹമ്മദ് മൊക്വിം, ബി.ജെ.ഡിയുടെ ദേബാശിഷ് സാമന്ത്രയെ തോല്‍പിച്ച് 2,123 വോട്ടുകൾക്കാണ് ബരാബതി-കട്ടക്ക് മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

 

Continue Reading

india

‘വാരാണസിയിൽ പ്രിയങ്ക മത്സരിച്ചിരുന്നുവെങ്കിൽ മോദി രണ്ട് ലക്ഷത്തിലേറെ വോട്ടിന് പരാജയപ്പെടുമായിരുന്നു’: രാഹുൽ ഗാന്ധി

Published

on

റായ്ബറേലി: വാരാണസിയിൽ നിന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും തന്റെ ​സഹോദരിയുമായ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നുവെങ്കിൽ ​പ്രധാനമ​ന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുമായിരുന്നുവെന്ന് രാഹുൽ ഗാന്ധി.

താനിത് അഹങ്കാരം കൊണ്ട് പറയുകയല്ലെന്നും ജനങ്ങൾ മോദിക്ക് ഒരു സന്ദേശം നൽകാൻ ആഗ്രഹിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ രാഷ്ട്രീയത്തിൽ അവർക്ക് തൃപ്തിയുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വിദ്വേഷത്തിനും അക്രമത്തിനും എതിരാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിൽ ഒരു ദലിതനെയോ പാവപ്പെട്ടവനെയോ ആദിവാസികളെയോ കാണാൻ സാധിക്കില്ല. എന്നാൽ, അദാനിയേയും അംബാനിയേയും പോലുള്ള വ്യവസായികളും ബോളിവുഡ് താരങ്ങളും ചടങ്ങിനായി എത്തിയെന്നും രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ അജയ് റായിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. മോദിയുടെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് താഴ്ത്താൻ റായിക്ക് കഴിഞ്ഞിരുന്നു. ഒരുഘട്ടത്തിൽ മണ്ഡലത്തിൽ മോദി ആറായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലാവുകയും ചെയ്തു.

ലോക്സഭ തെരഞ്ഞെടുപ്പിൽ 240 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. കോൺഗ്രസ് 99 സീറ്റുകളിൽ ജയിച്ചിരുന്നു. 2014ലുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് നിലമെച്ചപ്പെടുത്തിയിരുന്നു.

Continue Reading

india

യു.ഡി.എഫ് രാജ്യസഭ സ്ഥാനാര്‍ത്ഥി അഡ്വ. ഹാരിസ് ബീരാന്‍ പത്രിക സമര്‍പ്പിച്ചു

രാജ്യസഭാ തെരഞ്ഞെടുപ്പ് ഭരണാധികാരിയും നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഷാജി സി. ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്

Published

on

യു.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ. ഹാരിസ് ബീരാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പ് ഭരണാധികാരിയും നിയമസഭാ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ ഷാജി സി. ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, പി. സി. വിഷ്ണു നാഥ്, പി. കെ ബഷീര്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത്, മഞ്ഞളാംകുഴി അലി എം.എല്‍.എ, റോജി എം ജോണ്‍, ജെബി മേത്തര്‍ എം.പി, അഡ്വ. എന്‍. ഷംസുദീന്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ടി വി ഇബ്രാഹിം എം.എല്‍.എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Continue Reading

Trending