Connect with us

kerala

അച്ഛനേയും മകളെയും അപമാനിച്ച സംഭവം;അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്തി

കഴിഞ്ഞ ദിവസം സംഭവത്തില്‍ പിങ്ക് പൊലീസിലെ സിവില്‍ പോലിസ് ഓഫിസര്‍ രജിതയെ സ്ഥലം മാറ്റിയിരുന്നു.

Published

on

ആറ്റിങ്ങല്‍:മോഷണക്കുറ്റം ആരോപിച്ച് ആറ്റിങ്ങലില്‍ അച്ഛനേയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷിക്കും.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം സംഭവത്തില്‍ പിങ്ക് പൊലീസിലെ സിവില്‍ പോലിസ് ഓഫിസര്‍ രജിതയെ സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്.ഫോണ്‍ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത കൂട്ടക്കിയില്ല.പീന്നിട് മറ്റൊരു വനിത പോലിസ് ഉദ്യോഗസ്ഥ വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോള്‍ സൈലന്റിലാക്കിയ നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം

രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

Published

on

കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം ഉണ്ടായി. രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

തീപിടിത്തം രോഗികള്‍ ഇല്ലാത്ത വിഭാഗത്തില്‍ ഉണ്ടായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എ.സി. പ്ലാന്റിന്റെ ഇന്‍സ്റ്റാളേഷന്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്തേക്ക് നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. തീ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

crime

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും

Published

on

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ വൈശാഖിനെ (41) 78 വർഷം കഠിന തടവിനും നാലേമുക്കാൽ ലക്ഷം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
2023ൽ കുട്ടി ഏഴാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലയത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത്.
വിവാഹശേഷം കുറച്ച് നാൾ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഭയന്ന കുട്ടി പുറത്താരോടും പറഞ്ഞില്ല. ഇതുകൂടാതെ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു ദിവസം കുട്ടിയുടെ അനുജൻ വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിരുന്നു. അനിയൻ അമ്മയോട് പറഞ്ഞു. കുട്ടിയുടെ അമ്മ പ്രതിയോട് ചോദിച്ചപ്പോൾ പ്രതി അമ്മയെയും ക്രൂരമായി മർദിച്ചു. തുടർന്നാണ് അമ്മ പോലീസിൽ പരാതി നൽകിയത്. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതിനാൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Continue Reading

Trending