kerala
കിറ്റിന് കമ്മീഷന് കൊടുക്കാനാവാത്തവര് സിസിടിവി സ്ഥാപിക്കുന്നു
അന്മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന് ആയി നല്‍കാനുണ്ട്.
കോഴിക്കോട്: സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞ് റേഷന്‍ വ്യാപാരികള്‍ക്ക് കിറ്റുകള്‍ വിതരണം നടത്തിയ വകയില്‍ ഇതേവരെ കമ്മീഷന് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി റേഷന്‍ കടകളില്‍ സിസിടിവി സ്ഥാപിക്കാന്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷധമുയരുന്നു. കോവിഡ് ആരംഭം മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് വരെ 13 തവണകളായാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റുകള്‍ വിതരണം നടത്തിയത്. പ്രാരംഭ ദിശയിലേ അതിജീവന കിറ്റിനു 7 രൂപയും 2020ലെ ഓണകിറ്റിനു 5 രൂപ നിരക്കിലും രണ്ട് തവണ മാത്രമാണ് കമ്മീഷന് നല്‍കിയത്. അവശേഷിക്കുന്ന 11 തവണയും വിതരണം നടത്തിയ കിറ്റുകള്‍ക്ക് റേഷന്‍ വ്യാപാരികളുടേത് ഒഴികെ മറ്റെല്ലാ വിഭാഗങ്ങളുടേയും സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന് സേവനമാക്കണമെന്നാണ് ഭക്ഷ്യമന്ത്രി നിര്‍ദ്ദേശിക്കുന്നത്. സര്‍ക്കാര്‍ രൂക്ഷമായ സാംമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ ഭക്ഷ്യ മന്ത്രി ശംമ്പളവും മറ്റു അലവന്‍സുകളും ഉപക്ഷിച്ചു കൊണ്ടാണ് ഇത്തരം ഒരു പ്രസ്ഥാവനയുമായി മുമ്പോട്ട് വന്ന് മാതൃക കാണിക്കേണ്ടതെന്നാണ് റേഷന്‍കടക്കാര്‍ പറയുന്നത്. രണ്ടാമതും ഭരണ തുടര്‍ച്ചക്ക് കാരണമൊരുക്കിയത് കിറ്റു വിതരണമായിരുന്നു എന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്നു ശേഷം കിറ്റ് കമ്മീഷന് ഇനത്തില്‍ ഒരു രൂപ പോലും അദ്ധ്വാനത്തിന്റെ വേതനം നല്‍കിയിരുന്നില്ല എന്നതും പ്രതിഷേധാര്‍ഹമാണ്.
അന്മ്പത്തിയഞ്ച് കോടി രൂപയോളം വ്യാപാരികള്‍ക്ക് കിറ്റ് കമ്മീഷന് ആയി നല്‍കാനുണ്ട്. സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴാണ് 14300 ഓളം വരുന്ന റേഷന്‍ കടകളില്‍ സി.സി.ടി.വി സ്ഥാപിക്കുവാന്‍ പോവുന്നത്.ബയോമെട്രിക്ക് സംവിധാനത്തിലൂടെ ഇലട്രോണിക്ക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) വഴി സുധാര്യമായി റേഷന്‍ വിതരണം നടത്തുമ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോള്‍ എന്തിനു വേണ്ടിയാണ് ഇത്തരം പരിഷ്ക്കാരങ്ങള്‍ എന്ന ചോദ്യമുയരുന്നു.
കേരള പിറവിയോടനുബന്ധിച്ചു എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ സി.സി.ടി. വിയും ക്യാമറകളും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ ജി.പി. ആര്.എസ് ഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു നീക്കങ്ങളും നടക്കുന്നതായി കാണുന്നില്ല. റേഷന്‍ കടകളില്‍ ഇ.പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച ഉടനെ വിതരണം സുധാര്യമാക്കുന്നതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളിലും ഇ.പോസ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മൂന്നര വര്‍ഷം പിന്നിട്ടപ്പോഴും മാവേലി സ്റ്റോറുകളില്‍ ഇ.പോസ് സ്ഥാപിക്കുവാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞില്ല.
അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി താലൂക്ക് ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങള്‍ മുതല്‍ റേഷന്‍ കടകള്‍ വരേയും സി.സി.ടി.വി സ്ഥാപിക്കലും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ ജി.പി.ആര്.എസ് ഘടിപ്പിക്കുന്നതും മുഖ്യ റേഷന്‍ വ്യാപാര സംഘടനയായ ആള് കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സ്വാഗതം ചെയ്യുന്നുണ്ട്.ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ പര്‍ചേഴ്സ് ചെയ്യുന്നത് ഇതുമായി പരിക്ഞാനമുള്ള വിധഗ്ധ സമിതിയാരിക്കണമെന്ന് ആവശ്യമുയരുന്നു.
റേഷന്‍ വിതരണത്തിനു സ്ഥാപിച്ച സര്‍വ്വര്‍ പോലെ ഇടക്കിടേ പ്രവര്‍ത്തനരഹിതമാകുന്നത് പോലെ ഇതിനും അതേ ഗതി വരരുതെന്ന് അഭിപ്രായമുയരുന്നു. നിയമസഭാ സബ്ജറ്റ് കമ്മറ്റിയുടെ പരിഗണനയിലുള്ള പുതിയ റേഷനിങ് ഓഡറിലെ ശുപാര്‍ശകളുടെ മറവില്‍ ഭക്ഷ്യ ഭദ്രതാ നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും വിസ്മരിച്ചു കൊണ്ടുള്ള പ്രത്യേക ഉത്തരവുകള്‍ ഇറക്കുന്നത് ഭക്ഷ്യവകുപ്പ് ഉന്നതര്‍ പിന്തിരിയണമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

