kerala
നികുതി വെട്ടിപ്പിന് ആരാണ് കൂട്ട്-എഡിറ്റോറിയല്‍
ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നിട്ടുപോലും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഇവിടെ കഴിഞ്ഞില്ല എന്നതിന് ഒന്നാംതരം തെളിവാണ് ഈ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ്.
ജനങ്ങളുടെ അധ്വാനഫലംകൊണ്ട് സുഖിച്ചുജീവിക്കുന്ന അധികാരികളെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ നാട്ടില്‍ ഇതിനകംതന്നെ പാട്ടാണ്. നിയമാനുസൃതം കിട്ടുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പുറമെയാണ് ജനങ്ങളുടെ പണം ചിലര്‍ കൊള്ളചെയ്യുന്നത്. അതിലൊന്നാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നടന്ന ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയും പകല്‍കൊള്ളയും. പാവപ്പെട്ടവരടക്കമുള്ള നിരവധി പേരുടെ നികുതിപ്പണം സ്വന്തം കീശയിലാക്കിയ കഥയാണ് അടുത്ത കാലത്തായി പുറത്തുവന്നതും ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും പ്രതിഷേധ സമരങ്ങള്‍ക്കും വഴിവെച്ചിട്ടുള്ളതും. തിരുവനന്തപുരം കോര്‍പറേഷനിലെ ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണല്‍ കേന്ദ്രങ്ങളില്‍ നിന്നായി നികുതിയായി പിരിച്ചെടുത്ത 30 ലക്ഷത്തിലധികം രൂപ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തട്ടിയെടുത്തതായി ഓഡിറ്റ് വിഭാഗമാണ് കണ്ടുപിടിച്ചത്. കോവിഡ് കാലത്ത് ജീവിതംതന്നെ വഴിമുട്ടിയ ജനങ്ങളെ ഇത്തരത്തില്‍ അധികാരികള്‍ ചേര്‍ന്ന് വഞ്ചിച്ചത് മാപ്പര്‍ഹിക്കാത്ത പാതകമാണ്. സര്‍ക്കാരിന്റെ തദ്ദേശ വകുപ്പിന് കീഴിലെ ഓഡിറ്റ് വിഭാഗത്തിലെ ആത്മാര്‍ത്ഥരായ ചില ഉദ്യോഗസ്ഥരില്ലായിരുന്നെങ്കില്‍ ഈ പകല്‍ തീവെട്ടിക്കൊള്ള ആരാലും കണ്ടുപിടിക്കപ്പെടില്ലായിരുന്നു. കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുപക്ഷ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഒറ്റനോട്ടത്തില്‍ പറയപ്പെടുന്നതെങ്കിലും ഭരണസമിതിക്കകത്തെയും പുറത്തെയും രാഷ്ട്രീയക്കാരിലേക്ക് തട്ടിപ്പിന്റെ സംശയമുനകള്‍ നീളുകയാണ്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാമേയര്‍ എന്ന അഭിമാനത്തിന് പാത്രമായ കോര്‍പറേഷനാണ് തിരുവനന്തപുരം. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ഇടതുപക്ഷം തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തുകയായിരുന്നു. 10 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള കോര്‍പറേഷനില്‍ 100 ഡിവിഷനുകളില്‍ 56 സീറ്റുകളിലാണ് ഇടതു സഖ്യം വിജയിച്ച് തുടര്‍ഭരണം പിടിച്ചത്. ത്രികോണ മത്സരം പ്രവചിക്കപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്ത് 34 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം നേടാനായത്. യു.ഡി.ഫിന് ലഭിച്ചത് 10 സീറ്റും.
ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ എന്നിട്ടുപോലും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന് ഇവിടെ കഴിഞ്ഞില്ല എന്നതിന് ഒന്നാംതരം തെളിവാണ് ഈ ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ്. അഴിമതി കയ്യോടെ പിടികൂടപ്പെട്ടിട്ടും അതിന്മേല്‍ സത്വര നടപടികള്‍ സ്വീകരിച്ച് ജനങ്ങളുടെയും മഹാനഗരത്തിന്റെയും പണം തിരിച്ചുപിടിക്കാന്‍ ഭരണ സമിതിയോ സി.പി.എം നേതൃത്വമോ തയ്യാറല്ല. ആരും പരിഭ്രാന്തരാകരുതെന്നും പണം നഷ്ടപ്പെടില്ലെന്നും ഒഴുക്കന്‍ മട്ടിലാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ഭരണ പരിചയവും പക്വതയുമില്ലാത്ത ഒരാളെ യുവപ്രാതിനിധ്യമെന്ന മേനിനടിച്ച് കോര്‍പറേഷന്റെ ഉത്തുംഗപദവിയില്‍ അവരോധിക്കുമ്പോള്‍ തന്നെ മറ്റുള്ളവരായിരിക്കും ഭരണം നിയന്ത്രിക്കുകയെന്ന് ആരോപണം ഉയര്‍ന്നതാണ്. പഴയ മേയറും മേയറാകുമെന്ന് കരുതപ്പെട്ടവരും നേരിട്ട പരാജയം മുന്‍ഭരണത്തിന്റെ പരാജയത്തെയാണ് തുറന്നുകാട്ടിയത്. എന്നിട്ടും പാഠംപഠിക്കാന്‍ ഇടതുപക്ഷമോ സി.പി.എമ്മോ തയ്യാറായില്ല.
നികുതി വെട്ടിപ്പിനെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തിവരുന്ന സമരം ജനങ്ങളുടെ ഉത്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം സി.പി. എം നേതൃത്വം പ്രകടിപ്പിക്കണം. വിവര സാങ്കേതിക വിദ്യയുടെ കാലത്ത് ഒരു രൂപ പോലും വ്യക്തവും കൃത്യവുമായി രേഖപ്പെടുത്തപ്പെടുമെന്നിരിക്കെ തട്ടിപ്പ് എന്തുകൊണ്ട് ഉത്തരവാദപ്പെട്ടവര്‍ അറിയാതെ പോയി? സംസ്ഥാനത്തെ ഇടതുപക്ഷം ഭരിക്കുന്ന കരുവന്നൂര്‍ ഉള്‍പ്പെടെ 34 സഹകരണ സ്ഥാപനങ്ങളില്‍ സഹസ്ര കോടികളുടെ വെട്ടിപ്പാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് അന്താരാഷ്ട്ര സ്വര്‍ണക്കടത്തുള്‍പ്പെടെ ഭരണസിരാകേന്ദ്രങ്ങളും ഭരണപാര്‍ട്ടിയും പങ്കെടുത്ത ശതകോടികളുടെ പകല്‍ക്കൊള്ള വേറെയും. എവിടേക്കാണ് ഇവരീ നാടിനെ കെട്ടിവലിച്ചുകൊണ്ടുപോകുന്നത്. കെ.എസ്. ആര്‍.ടി.സിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥ കഴിഞ്ഞദിവസമാണ് പിടിക്കപ്പെട്ടത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ അഴിമതിയും പുറത്തുവന്നിരിക്കുന്നു. തിരുവനന്തപുരം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനങ്ങളുടെ നികുതിപ്പണം കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസുകളിലും പ്രത്യേക ഓഡിറ്റ് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ഇതിലുള്‍പ്പെട്ട ഒരാളെയും വെറുതെ വിട്ടുകൂടാ. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
kerala11 hours ago‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala13 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india10 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala10 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

