Connect with us

kerala

കൈപ്പാണി ഇബ്‌റാഹിം വാഹനാപകടത്തിൽ മരണപ്പെട്ടു

ഇന്ന്
പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം

Published

on



മാനന്തവാടി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്റാഹീം (55)നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു.ഇന്ന്
പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും.

വയനാട്ടിലെ നിരവധി ജീവ കാരുണ്യ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച കൈപ്പാണി ഇബ്‌റാഹിം എസ്. എസ്. എഫിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തുന്നത്. എസ്.എസ്. എഫ്. ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1983 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി പ്രവർത്തിച്ചു. 2005 ൽ ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ്സ് പ്രതിനിധിയായി മാനന്തവാടി ബ്ലോക് പഞ്ചായത്ത് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. ഡി ഐ സി ജില്ലാ സെക്രട്ടറി, ഡി ഐ സി ലെഫ്റ്റ് അഡ്‌ഹോക് കമ്മറ്റി ജനറൽ കൺവീനർ കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞെടുപ്പിനോടനുബന്ധിച്ചു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, സമസ്ത കേരളാ സുന്നി യുവജന സംഘം ജില്ലാ ഭാരവാഹിയായും, മാനന്തവാടി മുഅസ്സസ കോളേജ്, വെള്ളമുണ്ട അൽ ഫുർഖാൻ ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപക ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

കൈപ്പാണി ഇബ്രാഹിമിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പഴഞ്ചന റിലീഫ് കമ്മറ്റി നടത്തിയ സാന്ത്വന പ്രവർത്തനങ്ങൾ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജാതി മത ഭേദമന്യേ നിർദ്ധനരായ നൂറുകണക്കിന് യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിന് കമ്മറ്റി വേദിയൊരുക്കി. എസ്.വൈ.എസ് സാന്ത്വനം അഡ്വൈസറി ബോർഡ് ചെയർമാൻ, വെള്ളമുണ്ട ഫ്രണ്ട്സ് പെയിൻ ആന്റ് പാലിയേറ്റിവ് പ്രസിഡന്റ്, അല്‍കറാമ ഡയാലിസിസ് സെന്‍റര്‍ ചെയർമാൻ, നല്ലൂര്‍നാട് സിഎച്ച് സെന്‍റര്‍ പ്രസിഡന്റ് , തളിയപ്പാടത്ത് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ, ജില്ലാ ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ജനറൽ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. വയനാട്, കൂർഗ്, നീലഗിരി ജില്ലകളിൽ ഒട്ടനവധി പെയിൻ ആൻഡ് പാലിയേറ്റിവ്, സാന്ത്വനം യൂണിറ്റുകൾ തുടങ്ങുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ജില്ലയിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ മുൻ നിർത്തി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ആതുര ശ്രുശൂഷ രംഗത്തെ മികച്ച സേവനത്തിനുള്ള നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റിന്റെ ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈയടുത്തായി ബാംഗ്ളൂർ കേന്ദ്രമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷമീന,ഷഫീന,ഷബ്ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി,ജാവേദ് സുല്‍ത്താന്‍ ബത്തേരി. പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന. സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്,ഉമര്‍,സുലൈമാൻ, ഫാത്തിമ, ആസ്യ, സുലൈഖ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും

ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

Published

on

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന്‍ ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.

2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്‍ മറുപടി വാദവും പൂര്‍ത്തിയായി.

സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.

 

Continue Reading

kerala

ട്രെയിനില്‍ നിന്നും തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Published

on

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്നു പുറത്തേക്കു ചവിട്ടി വീഴ്ത്തിയ യുവതിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ (19) ആരോഗ്യനിലയിലാണ് നേരിയ പുരോഗതി വന്നിട്ടുള്ളത്. വെന്റിലേറ്റര്‍ നീക്കിയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ശ്രീക്കുട്ടി.

സ്വയം ശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. ഓക്സിജന്‍ സപ്പോര്‍ട്ട് തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടുന്ന ട്രെയിനില്‍ നിന്നു പെണ്‍കുട്ടിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തിയ കേസില്‍ പ്രതി സുരേഷ് റിമാന്‍ഡിലാണ്.

വധശ്രമം അടക്കം ആറു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ 2ന് കേരള എക്‌സ്പ്രസില്‍ നിന്നാണ് ശ്രീക്കുട്ടിയെ ചവിട്ടി വീഴ്ത്തിയത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ പ്രതി യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ശ്രീക്കുട്ടിക്കൊപ്പം അര്‍ച്ചന എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അര്‍ച്ചനയെയും സുരേഷ് ആക്രമിച്ചിരുന്നു. ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന്‍ എന്നയാളാണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്.

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചു. മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.

ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധാകുമാരി എന്നിവര്‍യും വിനീതയുടെ ഭര്‍ത്താവ് ആദര്‍ശും പ്രതികളാണ്. ക്യുആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്‍ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.

രണ്ട് വര്‍ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ കൃഷ്ണകുമാര്‍ക്കെതിരെ നല്‍കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്‍ വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

Continue Reading

Trending