Connect with us

kerala

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന്‍ സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍, സജജാദ് ഹുസൈന്‍ അക്തര്‍, ഉമര്‍ ഫാറൂവ് ഇനാംദാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, അഡ്വ: എ വി അന്‍വര്‍, സി കെ ഷാക്കിര്‍ ഡല്‍ഹി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹ സാദ്, ട്രഷറര്‍ ഡാനിഷ് ഖാന്‍,ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് സര്‍ഫറാസ് മുഹമ്മദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍ ട്രഷറര്‍ അയാസ് മുഹമ്മദ്, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസറുദ്ദീന്‍ ചൗധരി ജാര്‍ഖണ്ഡ് കണ്‍വീനര്‍ തബ് റേസ് അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി.

Published

on

മുസ്‌ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിരന്തര വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രതിഷേധം. മയൂര്‍വിഹാറില്‍ നടന്ന പ്രതിഷേധ സമരം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൊലവിളി പ്രസംഗങ്ങളും വംശീയ അതിക്രമങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പുണ്യഭൂമിയിയ ഹരിദ്വാറില്‍ സംഘ്പരിവാറില്‍ നിന്ന് രാജ്യം കേട്ടത് പച്ചയായ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ ക്രിസ്മസ് ദിവസം പോലും ആക്രമണങ്ങള്‍ നടന്നു. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരേ സമയം മുസ്ലിം, ക്രൈസ്തവ  ദേവാലയങ്ങള്‍ക്കു നേരെ ആക്രമം നടക്കുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ മറവില്‍ പച്ചയായ നൂന പക്ഷ പീഡനമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന്‍ സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍, സജജാദ് ഹുസൈന്‍ അക്തര്‍, ഉമര്‍ ഫാറൂവ് ഇനാംദാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍, അഡ്വ: എ വി അന്‍വര്‍, സി കെ ഷാക്കിര്‍ ഡല്‍ഹി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹ സാദ്, ട്രഷറര്‍ ഡാനിഷ് ഖാന്‍,ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് സര്‍ഫറാസ് മുഹമ്മദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സുബൈര്‍ ട്രഷറര്‍ അയാസ് മുഹമ്മദ്, ഹരിയാന സംസ്ഥാന പ്രസിഡണ്ട് അസറുദ്ദീന്‍ ചൗധരി ജാര്‍ഖണ്ഡ് കണ്‍വീനര്‍ തബ് റേസ് അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് അക്രമികളെ സംരക്ഷിക്കുകയാണ്. ഇതിനെതിരായ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; രാമങ്കരി പഞ്ചായത്തില്‍ പാർട്ടിക്ക് ഭരണം നഷ്ടമായി

സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു

Published

on

ആലപ്പുഴ: സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങള്‍ത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി.കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു.

25 വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മാണ് രാമങ്കരി പഞ്ചായത്ത് ഭരിച്ചത്. ഭരണം നഷ്ടമായതോടെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം വിട്ടു.സിപിഎമ്മുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്ന് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാര്‍ പറഞ്ഞു. സിപിഎം പിന്തുണയോടെയായിരുന്നു പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

22 വോട്ടിനാണു രാജേന്ദ്ര കുമാര്‍ കഴിഞ്ഞ തവണ ജയിച്ചത്. പാര്‍ട്ടി ശക്തികേന്ദ്രമായ ഇവിടെ 250 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടേണ്ടതാണെന്നും പാര്‍ട്ടിയിലെ വിഭാഗീയത കാരണമാണു ഭൂരിപക്ഷം കുറഞ്ഞതെന്നുമാണു രാജേന്ദ്രകുമാര്‍ പറയുന്നത്. സിപിഎം അംഗമായി ജയിച്ചെങ്കിലും പാര്‍ട്ടിയോട് സഹകരിക്കാത്തതിനാലാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേന്ദ്രകുമാറിനെതിരായ അവിശ്വാസത്തെ സിപിഎം പിന്തുണച്ചത്.

Continue Reading

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

kerala

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്.

Published

on

തിരൂർ:പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ കളൂർ പരേതനായ കോഴിപ്പുറത്ത് കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമ്മ (68) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് ഇവരെ പാമ്പ് കടിച്ചത്. വീടിനോട് ചേർന്നുള്ള ഭാഗത്ത് വെച്ചാണ് ഉഗ്രവിഷമുള്ള അണലി ഇവരുടെ കാലിൽ കടിച്ചത്. തുടർന്ന് ശർദ്ദി അനുഭവപ്പെട്ടതോടെ ആലത്തൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രോഗം ഗുരുതരമായതോടെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചത്. കിഡ്നി അടക്കമുള്ള ആന്തരികാവയവങ്ങളെ വരെ വിഷം ബാധിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. ഇവരെ കടിച്ച പാമ്പിനെ സ്ഥലത്ത് വെച്ച് പിന്നീട് പിടികൂടിയിരുന്നു.

മയ്യത്ത് കബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

മക്കൾ: ഇസ്മായിൽ, നാസർ, അസ്മ, മൈമൂന, ഖൈറുന്നിസ. മരുമക്കൾ:
അസീസ് പുതുപ്പള്ളി,അലവിക്കുട്ടി ആലിങ്ങൽ, റഹീന വൈലത്തൂർ
റിൻഷി കട്ടച്ചിറ. സഹോദരങ്ങൾ : മുഹമ്മദ് കുട്ടി, അഷ്റഫ്, ഇബ്രാഹിംകുട്ടി, ബഷീർ, ആയിഷ ബീവി, ഫാത്തിമ, ജമീല.

Continue Reading

Trending