Video Stories
സെക്രട്ടറിയേറ്റിനുള്ളിലെ സമര കാഹളം
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത് സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതുണ്ട്. സര്‍ക്കാര്‍ സേവനങ്ങളുടെ മുഖച്ഛായ മാറ്റാനുള്ള ധീരമായ നടപടിയായി അവതരിപ്പിക്കുന്നതാണെങ്കിലും ജീവനക്കാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. സര്‍ക്കാറും ജീവനക്കാരും പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഫയലുകളില്‍ അടയിരുന്ന് കാലം കഴിക്കുന്ന പ്രക്രിയയില്‍ കാതലായ പരിവര്‍ത്തനം പ്രതീക്ഷിക്കേണ്ടതുള്ളൂ. സെക്രട്ടറിയേറ്റില്‍ സമരം തുടങ്ങിയ സാഹചര്യത്തില്‍ കേരള ഭരണ സര്‍വീസ് സംവിധാനം അവസരങ്ങളെയും സാധ്യതകളെയും ഹനിക്കുന്നതാണെന്ന ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിനു മുമ്പിലുള്ള ശരിയായ മാര്‍ഗം. മറിച്ച്, സെക്രട്ടറിയേറ്റ് ജീവനക്കാരോട് സ്വേച്ഛാധിപത്യ നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിക്ക് സമരത്തിന്റെ സങ്കീര്ണതയില് മുന്നോട്ടുപോകുക അത്ര സുഖകരമാകില്ല. നിലവിലെ സെക്രട്ടറിയേറ്റ് ഭരണ സംവിധാനത്തിന്റെ രീതി പാടെ മാറ്റിയെഴുതണമെന്നു തന്നെയാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. സര്‍ക്കാറുകള്‍ മാറി വന്നാലും സമര്‍ത്ഥരായ വകുപ്പ് മന്ത്രിമാര്‍ മേല്‍നോട്ടം വഹിച്ചാലും മാറ്റമില്ലാത്ത മനോഭാവമാണ് മിക്ക സര്‍ക്കാര്‍ ജീവനക്കാരുടേതും. പൊതുജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ചിലരുടെ പെരുമാറ്റങ്ങള്‍ കണ്ടാല്‍ ആ സമൂഹത്തോടു തന്നെ പുച്ഛമാണ് തോന്നുക. നീറുന്ന പ്രശ്നങ്ങളുമായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കു മുമ്പില്‍ ഒന്നല്ല, പലതവണ ഓച്ഛാനിച്ചു നില്‍ക്കേണ്ട അനുഭവവും അംഗീകരിക്കാവതല്ല. പൗരന്റെ അവകാശങ്ങളേക്കാളുപരി ജീവനക്കാരന്റെ ഔദാര്യങ്ങളാണോ എന്നു തോന്നിപ്പോകും ചില ജീവനക്കാരുടെ ധാര്‍ഷ്ട്യം കണ്ടാല്‍. പണത്തിന്റെയും സ്വാധീനത്തിന്റെയും കനം നോക്കി ഫയലുകള്‍ പരിഗണിക്കുന്നവരെ എക്കാലവും വച്ചു പൊറുപ്പിക്കുന്നതും നന്നല്ല. എല്ലാ മേഖലകളിലും ബാധിച്ച ജീര്‍ണത സെക്രട്ടറിയേറ്റിനുള്ളില്‍ ചീഞ്ഞളിഞ്ഞു നില്ക്കുന്നുവെന്നു മാത്രം.
പ്രധാനമായും ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് സെക്രട്ടറിയേറ്റിലെ ഭരണ സംവിധാനം. എട്ടോളം തട്ടുകളിലായി നടക്കുന്ന പരിശോധനകള്‍ക്കും അതോടൊപ്പമുണ്ടാകുന്ന ‘ക്വറി’ (ചോദ്യം) കള്‍ക്കും അതിന്റെ ഉത്തരം കണ്ടെത്തലിനുമായി മാസങ്ങള്‍ തന്നെ വേണ്ടി വരും. കാലതാമസവും കാര്യശേഷിക്കുറവും കാരണം ഫലപ്രദമായ ഭരണ നിര്‍വഹണം നടക്കാതെ പോകുകയും പദ്ധതികള്‍ അനന്തമായി വൈകുകയും പതിവാകുകയാണ്. ഇത് സംസ്ഥാനത്തിന് താങ്ങാവുന്നതിനുമപ്പുറമുള്ള നഷ്ടമാണുണ്ടാക്കുന്നത്. മാത്രമല്ല, പൊതുജനാവകാശ നിഷേധത്തിന്റെ പച്ചയായ പ്രവര്‍ത്തന മണ്ഡലമായി സെക്രട്ടറിയേറ്റുകള്‍ പരുവപ്പെടുകയും ചെയ്യുന്നു. പൊതുജനങ്ങള്‍ക്കു നേരിട്ടു ബന്ധമില്ലാത്ത പ്രവര്‍ത്തന രീതിയായതിനാല്‍ പൊതുവെ ഇത് ആരും ശ്രദ്ധിക്കാതെ പോവുകയും അറിയുന്നവര്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ഭരണ സര്‍വീസില്‍ സമൂല മാറ്റം വേണമെന്ന ആവശ്യത്തോട് പൊതുവെ അനുകൂല പ്രതികരണങ്ങളുയര്‍ന്നുവരുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) ഇത് ലക്ഷ്യമാക്കിയുള്ള പരിഷ്കാരമായാണ് വിഭാവനം ചെയ്യുന്നത്. സെക്രട്ടറിയേറ്റിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയും സെക്രട്ടറിയേറ്റിന് പുറത്തുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയും പൊതു സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റിലും പുറത്തും പ്രവര്‍ത്തന പരിചയം ലഭിക്കുന്ന രീതിയില്‍ സിവില്‍ സര്‍വീസ് രൂപീകരിക്കുകയാണ് ലക്ഷ്യം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസിന്റെ മുഖച്ഛായ മാറ്റിയെടുക്കാന്‍ കഴിയുമെന്നും കെ.എ.എസ് സ്വപ്നം കാണുന്നു.
മുമ്പ് പലതവണ നടപ്പാക്കാന്‍ ഉദ്ദേശിച്ച പരിഷ്കാരമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ പൊടി തട്ടിയെടുക്കുന്നത്. സെക്രട്ടറിയേറ്റിലെ പൊതുഭരണം, ധനം എന്നിവ ഉള്‍പ്പെടെ മുപ്പത് വകുപ്പും സെക്രട്ടറിയേറ്റിനു പുറത്തുള്ള മിക്ക വകുപ്പുകളിലെയും സമാന തസ്തികകളും ഉള്‍പ്പെടുന്നതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവിലെ ചില അവ്യക്തതകളാണ് സര്‍ക്കാര്‍ ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ആകെ 100 തസ്തികകളുണ്ടെങ്കില്‍ അതില്‍ പത്തു തസ്തികകള്‍ മാത്രമാണ് കെ.എ.എസിന് ലഭിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ വാദം. പ്രസ്തുത 10 തസ്തികകളില്‍ 3.3 തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നത് നിലവിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ചട്ടത്തിന് വിധേയമായി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കെ.എ.എസില്‍ പറയുന്നുണ്ട്. എന്നാല്‍ ചട്ടം അനുസരിച്ചുള്ള പ്രായപരിധിക്ക് വിധേയമായി സര്‍വീസില്‍ നിന്ന് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കുന്നതിനും നിയമനം നേടുന്നതിനും തടസുണ്ടാകുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാവുമെന്നാണ് ജീവനക്കാരെ ആശങ്കപ്പെടുത്തുന്നത്.
ഇത്രയും തസ്തികകള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഒന്നാം ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ നിന്ന് വകുപ്പുതല പരീക്ഷയിലൂടെ നികത്തുമെന്നു പറയുന്നുവെങ്കിലും ജീവനക്കാര്‍ സംതൃപ്തരല്ല എന്നതാണ് അവരെ സമരത്തിലേക്കു നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് പി.എസ്.സി നടത്തുന്ന മത്സര പരീക്ഷ മുഖേന നിയമനം നടത്തുമെന്നും അതിനാല്‍ ഈ തസ്തികകള്‍കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തന്നെ ലഭിക്കുമെന്നും കെ.എ.എസില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ എത്രപേര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ആകെയുള്ള 100 തസ്തികകളില്‍ 3.3 ശതമാനം മാത്രം സര്‍വീസിനു പുറത്തുള്ളവര്‍ക്ക് നിയമനം നല്‍കിയത് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ഗുണകരമായ ഉയര്‍ച്ചയുണ്ടാകുമോ എന്ന കാര്യം കൂടുതല്‍ പരിശോധനക്ക് വിധേയമാക്കേണ്ട വിഷയമാണ്. നിശ്ചിത കാലം സെക്രട്ടറിയേറ്റിനു പുറത്തു പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമെ ഗസറ്റഡ് തസ്തികകളില്‍ സെക്രട്ടറിയേറ്റില്‍ നിയമനം നല്കുകയുള്ളൂവെന്ന് നിഷ്കര്‍ഷിച്ചാല്‍ മാത്രമെ കെ.എ.എസിന് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താനാകുയുള്ളൂ.
കാലാനുസൃതമായി സെക്രട്ടറിയേറ്റിന്റെയും സിവില്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം പരിഷ്കരിക്കുന്നതിന് ആരും എതിരാവേണ്ടതില്ല. നല്ല ഭരണ നിര്‍വഹണത്തിന് ഇച്ഛാശക്തിയും കൂട്ടായ പ്രവര്‍ത്തനവും അത്യന്തം അനിവാര്യമായ കാലമാണിത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ പുരോഗതി കണ്ടില്ലെന്നു നടിക്കാനാവില്ല. സര്‍ക്കാറും ജീവനക്കാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം എല്ലാവര്ക്കും പ്രാപ്യമാകുന്നത് ക്ഷേമ രാജ്യത്തിന്റെ അടയാളമാണ്. ജീവനക്കാരുടെ അവസരവും അവകാശവും നിഷേധിക്കാത്ത തരത്തില്‍ ഭരണ സര്‍വീസ് പരിഷ്കരിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടേണ്ടത്. കൊമ്പുകുലുക്കി വമ്പുകാണിച്ചാല്‍ ജീവനക്കാരെ അടക്കിഭരിക്കാനാവുമോ എന്ന് മുഖ്യമന്ത്രി ആത്മവിചിന്തനം നടത്തുന്നത് നന്ന്.
News
‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്
ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്കി.
‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.
മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര് ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര് കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala24 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

