Connect with us

News

പയ്യനാട്… രാത്രി 8-30; സെമിയില്‍ കേരളം കര്‍ണാടകക്കെതിരെ

. ചെറുത്ത് നില്‍പ്പിന് സാധ്യതയില്ലാത്ത ഘട്ടത്തില്‍ കടന്നാക്രമിക്കല്‍ തന്നെയാകും ഇരുടീമുകളുടെയും ഗെയിം പ്ലാന്‍.

Published

on

അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന വചനങ്ങള്‍ക്ക് ഇന്ന് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനലില്‍ പ്രസക്തിയില്ല. പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇരുടീമുകളും ബൂട്ട് കെട്ടുക അയല്‍ സംസ്ഥാനത്തെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കാന്‍. ചെറുത്ത് നില്‍പ്പിന് സാധ്യതയില്ലാത്ത ഘട്ടത്തില്‍ കടന്നാക്രമിക്കല്‍ തന്നെയാകും ഇരുടീമുകളുടെയും ഗെയിം പ്ലാന്‍.

മല്ലൂ ടീംസ്

കേരള ടീം പോലെ കര്‍ണാടകയുടെയും സര്‍വ മേഖലയിലും മലയാളിത്തിളക്കമുണ്ട്. കര്‍ണാടകയുടെ മുഖ്യ പരിശീലകന്‍ ഉള്‍പ്പെടെ നാല് പേരാണ് മലയാളി സാന്നിധ്യം. മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് മുതല്‍ തുടങ്ങുന്നു മലയാളി നിര. പ്രതിരോധ നിരയിലെ പ്രധാനിയായ സിജു, മുന്നേറ്റത്തിലെ ബാവു നിഷാദ്, മധ്യനിരയിലെ മുഹമ്മദ് റിയാസ് എന്നിവരും മലയാളികളാണ്.

ഗെയിം പ്ലാന്‍

അക്രമണോത്സുകതയാണ് ഇരു ടീമുകളുടെയും മുഖമുദ്ര. തുടക്കം മുതല്‍ മികച്ച ഒത്തിണക്കത്തോടെയുള്ള മുന്നേറ്റങ്ങളായിരുന്നു കേരളത്തിന്റെതെങ്കില്‍ ആദ്യമത്സരങ്ങളില്‍ ഒത്തൊരുമ കാണിക്കാതിരുന്ന കര്‍ണാടക ടൂര്‍ണമെന്റ് പുരോഗമിക്കുന്നതോടൊപ്പമായിരുന്നു കളി മെച്ചപ്പെടുത്തിയത്. പിഴക്കുന്ന പ്രതിരോധം തന്നെയാണ് ഇരുടീമുകളുടെയും ബലഹീനത. മുന്നേറ്റനിര ഗോളുകള്‍ അടിക്കുന്നതില്‍ മടികാണിക്കുന്നില്ലെങ്കിലും പ്രതിരോധം ഗോളുകള്‍ വഴങ്ങുന്നതാണ് പ്രധാന തലവേദന.

ആദ്യ മത്സരത്തില്‍ ഒഡീഷയോടും മൂന്നാം മത്സരത്തില്‍ മണിപ്പൂരിനോടും മൂന്ന് ഗോളുകള്‍ വീതം വഴങ്ങിയ കര്‍ണാടക രണ്ട് മത്സരങ്ങളില്‍ (സര്‍വീസസ്, ഗുജറാത്ത്) ക്ലീന്‍ഷീറ്റും നേടിയിരുന്നു. ആകെ എട്ട് ഗോളുകള്‍ അടിച്ചപ്പോള്‍ ആറ് ഗോളുകളാണ് വഴങ്ങിയത്. കേരളം ആദ്യ രണ്ട് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നെങ്കിലും (രാജസ്ഥാന്‍, ബംഗാള്‍) തുടര്‍ന്ന് മേഘാലയയോട് രണ്ടും പഞ്ചാബിനോട് ഒന്നും ഗോള്‍ വഴങ്ങി. 11 ഗോളുകളാണ് നേടിയത്. മൂന്നെണ്ണം വഴങ്ങുകയും ചെയ്തു. പഞ്ചാബിനെതിരായ കേരളത്തിന്റെ അവസാന മത്സരത്തില്‍ നിരവധി പ്രതിരോധപിഴവുകളാണ് വരുത്തിയിരുന്നത്. താരങ്ങള്‍ തമ്മിലുള്ള ആശയക്കുഴപ്പം പലപ്പോഴും ടീമിന് വിനയാകേണ്ടതായിരുന്നു.

സെമി പ്രവേശം

ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ തന്നെ തന്നെ സാധ്യത കല്പിച്ചിരുന്ന കേരള ടീം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ആദ്യ മത്സരത്തില്‍ തന്നെ രാജസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മിന്നും തുടക്കമാണ് കേരളത്തിന് ലഭിച്ചത്. തുടര്‍ന്ന് ബംഗാളിനെയും പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ മേഘാലയോട് സമനില വഴങ്ങിയെങ്കിലും അവസാന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി.

നിര്‍ണായക മത്സരത്തില്‍ നാല് ഗോളുകള്‍ക്ക് വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കര്‍ണാടക സെമിയിലെത്തുന്നത്. ഒഡീഷ്യയുടെ അവസാന മത്സരം പരാജയപ്പെട്ടതോടെയായിരുന്നു കര്‍ണാടകക്ക് സാധ്യത തെളിഞ്ഞത്. ഇതോടെ ഉണര്‍ന്ന് കളിച്ച് നാല് ഗോളുകള്‍ എതിര്‍ വലയിലേക്ക് നിറച്ചാണ് സെമി പ്രവേശം. ആദ്യ മത്സരത്തില്‍ ഒഡീഷ്യയോട് (3-3) സമനിലയോടെയായിരുന്നു തുടക്കം. സര്‍വീസസിനോട് വിജയിച്ചു(1-0), മണിപ്പൂരിനോട് മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. ഗുജറാത്തിനെ നാല് തോല്‍പ്പിച്ച് അവസാനഘട്ടത്തിലാണ് സെമി ഉറപ്പിച്ചത്.

ചങ്കായ ആരാധകര്‍

ടീമിന് വേണ്ടി ചങ്ക് പൊട്ടി വിളിക്കുന്ന ആരാധകര്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രധാന കരുത്ത്. ആദ്യ മത്സരം മുതല്‍ തന്നെ കേരളത്തിന്റെ കളികാണാന്‍ മുപ്പതിനായിരത്തോളം കാണികളാണ് ഓരോ മത്സരത്തിനും എത്തിയത്. ഈ പിന്തുണ ഊര്‍ജ്ജമാക്കി മാറ്റിയാല്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശം എളുപ്പമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു

ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം.

Published

on

പ്രതിപക്ഷത്തിനുമുന്നില്‍ മുട്ട് മടക്കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ എസ്‌ഐആര്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 9,10 തീയതികളില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. ഇന്ന് നടന്ന കാര്യോപദേശക സമിതിയിലാണ് (ബിഎസി) തീരുമാനം. നിയമമന്ത്രി അര്‍ജുന്റാം മേഘ്‌വാള്‍ 2 ദിവസത്തെ ചര്‍ച്ചയ്ക്കു പിന്നാലെ സഭയില്‍ മറുപടി നല്‍കും. 10 മണിക്കൂറാണ് രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കായി ആകെ മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ പ്രതിപക്ഷത്തിനുമുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ‘വന്ദേ മാതര’ത്തിന്റെ 150ാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് പ്രത്യേക ചര്‍ച്ചയുമുണ്ടാകും.

Continue Reading

kerala

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം

സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ മധ്യവയസ്‌കന്‍ നഗ്നതാ പ്രദര്‍ശനം നടത്തി. സ്‌കൂള്‍ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. കൊല്ലം കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ഇയാള്‍ സ്‌കൂള്‍ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികള്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending