News
യുക്രെയ്‌നിലെ മരിയുപോള്‍ സ്റ്റീല്‍ പ്ലാന്റില്‍ കനത്ത പോരാട്ടം
സ്റ്റീല്‍ പ്ലാന്റില്‍ അഭയം തേടിയ നിരവധി സാധാരണക്കാരെ ഒഴപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടായതെന്നും ഇതിനെ ചെറുത്തു തോല്‍പിക്കാനുള്ള ശ്രമം യുക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കീവ്: യുക്രെയ്‌നിലെ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റില്‍ കനത്ത പോരാട്ടം നടക്കുന്നതായി മരിയുപോള്‍ മേയര്‍. റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്‌നിയന്‍ സൈന്യം തങ്ങളുടെ ചെറുത്ത് നില്‍പ്പ് ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റീല്‍ പ്ലാന്റില്‍ അഭയം തേടിയ നിരവധി സാധാരണക്കാരെ ഒഴപ്പിക്കല്‍ നടപടികള്‍ തുടരുന്നതിനിടെയാണ് റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടായതെന്നും ഇതിനെ ചെറുത്തു തോല്‍പിക്കാനുള്ള ശ്രമം യുക്രെയ്ന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്ലാന്റില്‍ നിന്നും രക്ഷനേടാന്‍ കാത്തിരിക്കുന്ന നിരവധി സിവിലിയന്‍മാര്‍ക്കിടയില്‍ 30 ഓളം പേര്‍ കുട്ടികളാണെന്നും മേയര്‍ വാഡിം ബോയ്‌ചെങ്കോ വാര്‍ത്താചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേ സമയം രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യ സോവിയറ്റ് യൂണിയന്റെ വിജയത്തെ അനുസ്മരിക്കുന്ന മെയ് 9 ന് യുക്രെയ്‌നെതിരെ കടുത്ത യുദ്ധം പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളെ ക്രെംലിന്‍ തള്ളി. മെയ് 9 ന് ഔപചാരിക യുദ്ധ പ്രഖ്യാപനം എന്നൊന്നില്ലെന്നും ക്രെംലിന്‍ വക്താവ് വ്യക്തമാക്കിയത്. യുക്രെയ്‌നിലെ റഷ്യയുടെ ഇതുവരെയുള്ള അധിനിവേശത്തെ പ്രത്യേക സൈനിക നടപടി എന്നായിരുന്നു ഇതുവരെ വിശേഷിപ്പിച്ചിരുന്നത്.
യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കരിങ്കടലില്‍ യുക്രെയ്‌നിന്റെ അന്തര്‍വാഹിനിക്ക് നേരെ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടതായി റഷ്യ അവകാശപ്പെട്ടു. കരിങ്കടലില്‍ തന്നെയുള്ള റഷ്യന്‍ അന്തര്‍വാഹിനിയില്‍ നിന്നാണ് രണ്ട് കലിബര്‍ ക്രൂയിസ് മിസൈലുകള്‍ തൊടുത്തുത്. ലക്ഷ്യ സ്ഥാനത്ത് പതിച്ചതായും അവര്‍ അവകാശപ്പെട്ടു.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
kerala
‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.
-
News23 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്

