More
ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സഹനടന്‍ മെഹര്‍ഷാ അലി

ലോസ് ആഞ്ചല്‍സ്: 89-ാമത് ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യറ്ററില്‍ ആരംഭിച്ചു. മെഹര്‍ഷാ അലിയാണ് മികച്ച സഹനടന്‍. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം. ഓസ്കാര്‍ അവാര്‍ഡ് നേടുന്ന ആദ്യ മുസ്ലിം നടാണ് മെഹര്‍ഷാ അലി. 24വിഭാഗങ്ങളിലായാണ് ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിക്കുന്നത്.
മികച്ച സഹനടി വയോള ഡേവിസ്(ഫെന്‍സസ്), മികച്ച വിദേശ ചിത്രം സെയില്സ്മാന്, ജി ജംഗിള്‍ ബുക്കിന് വിഷ്വല്‍ ഇഫക്റ്റിസിനുള്ള പുരസ്കാരവും നേടി.
മികച്ച ആനിമേഷന്‍ ചിത്രം(സുട്ടോപ്പിയ), ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : പൈപ്പര്‍ (സംവിധാനം: ആലന് ബാരില്ലാരോ, മാര്‍ക്ക് സാന്ധെയ്മര്‍), ചമയം: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്ക്വാഡ്)
വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്‍ഡ് വേര് ടു ഫൈന്‍ഡ് ദെം),ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന് വാട്ടര്‍ലോ), സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍),സൗണ്ട് മിക്സിംഗ് : കെവിന് ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്സോ റിഡ്ജ്), പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്ക്കോ, സാന്‍ഡി റെയ്നോള്‍ഡ്സ് (ലാ ലാ ലാന്‍ഡ്).
kerala
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന് മെല്വിന് മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്വിന് തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
kerala
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം.
സംസ്ഥാനത്തിന്റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india23 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
film2 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്