india
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദ: വെട്ടിലായി കേന്ദ്രം
ബി.ജെ.പി നേതാക്കള്‍ പ്രവാചകനെ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യാന്തര രംഗത്തുണ്ടായ തിരിച്ചടി മറികടക്കാന്‍ നീക്കവുമായി കേന്ദ്രം.

ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കള്‍ പ്രവാചകനെ അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാജ്യാന്തര രംഗത്തുണ്ടായ തിരിച്ചടി മറികടക്കാന്‍ നീക്കവുമായി കേന്ദ്രം. ഈ സാഹചര്യത്തില്‍ അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ഇന്ത്യ തള്ളിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള അറബ് രാജ്യങ്ങളുടെ സുഹൃദ് ബന്ധത്തെ ബാധിക്കാതിരിക്കാനാണ് കേന്ദ്രം ശ്രമം നടത്തുന്നത്. ബി.ജെ.പി നേതാക്കളായ നുപുര്‍ ശര്‍മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നീ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പ്രസ്താവനയില്‍ ഖത്തര്‍, കുവൈറ്റ്, ഇറാന്, സഊദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്.
പാകിസ്താനും ഇന്ത്യന്‍ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. യുഎഇ കൂടി ഉള്‍പ്പെട്ട ഗള്‍ഫ് സഹകരണ കൗണ്‍സിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപില്‍ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടു വന്നു.
57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി. ഒ.ഐ.സിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി.
രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒ.ഐ.സി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു. പാകിസ്താന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒ.ഐ.സിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യ മന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ പോലുള്ള രാജ്യങ്ങള്‍. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവര്‍ നിരോധിച്ചാല്‍ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വിദേശകാര്യന്ത്രാലയം നയതന്ത്ര പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗ്യാന്‍വാപി ഉള്‍പ്പെടെ കൂടുതല്‍ മസ്ജിദുകള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ കോടതി കയറുന്നതിനിടെയാണ് പ്രവാചകനെ അവഹേളിച്ച് ഭരണ കക്ഷിയുടെ നേതാക്കള്‍ രംഗത്തു വന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഈ സംഭവ വികാസങ്ങള്‍ വലിയ സമ്മര്‍ദ്ദമാകുകയാണ്. ഇന്ത്യക്കെതിരെ അറബ് രാഷ്ട്രങ്ങളില്‍ പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും കൂടുതല്‍ പ്രതിരോധത്തിലായിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയില്‍ കാണ്‍പൂരില്‍ സംഘര്‍ഷം ശക്തമായപ്പോള്‍ മിണ്ടാതിരുന്ന നേതൃത്വം അറബ് രാഷ്ട്രങ്ങള്‍ നിലപാട് കടുപ്പിച്ചതിന് ശേഷം മാത്രമാണ് ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഉഭയകക്ഷി ബന്ധം തുലാസിലാകും വിധം അറബ് രാഷ്ട്രങ്ങള്‍ ഒന്നിച്ചപ്പോള്‍ വക്താക്കള്‍ക്കെതിരെ പാര്‍ട്ടിക്ക് നടപടിയെടുക്കേണ്ടിയും വന്നു. അറബ് രാജ്യങ്ങളുമായി ബന്ധം സൂക്ഷിക്കുന്ന പ്രധാനമന്ത്രിക്ക്, രാജ്യത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്പിച്ച നടപടി കടുത്ത ക്ഷീണമായി. അതിനിടെ പ്രവാചകനെ അവഹേളിച്ച ബി.ജെ.പി നേതാക്കളുടെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും നിലപാട് കടുപ്പിച്ചു.
സംഭവത്തില്‍ ബി.ജെ.പിക്കുള്ളിലും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവാചകനെ അവഹേളിച്ച വക്താക്കള്‍ക്കെതിരെ നേരത്തെ തന്നെ നടപടി വേണമായിരുന്നുവെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍, വക്താക്കളെ ലോകരാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തള്ളിപ്പറഞ്ഞതിനെ സുബ്രഹ്മണ്യന് സ്വാമി കുറ്റപ്പെടുത്തി. അതിര്‍ത്തി വിഷയത്തില്‍ ചൈനക്കും, യുക്രെയ്ന് വിഷയത്തില്‍ റഷ്യക്കും മുന്പില് മുട്ടുമടക്കിയ ഇന്ത്യ ഇപ്പോള്‍ ദണ്ഡനമസ്കാരം ചെയ്തിരിക്കുകയാമെന്ന് വിദേശകാര്യ നയത്തെ വിമര്‍ശിച്ച് സ്വാമി പരിഹസിച്ചു. വിമര്‍ശനം കടുക്കുമ്പോള്‍ വക്താക്കള്‍ക്കടക്കം പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനെ കുറിച്ച് ബിജെപി ആലോചന തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
india
എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവം; അന്വേഷണം വേണം; കെ സി വേണുഗോപാല്‍
കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതില്‍ അന്വേഷണം വേണമെന്ന് കെ സി വേണുഗോപാല്‍ എംപി. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ഡിജിസിഎ യോട് ആണ് അന്വേഷണം ആവശ്യപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങള്‍ ആണ് ഉണ്ടായതെന്നും രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചെന്നൈയില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ആയതെന്നും കെ സി വേണുഗോപാല്‍ എക്സില്‍ കുറിച്ചു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍ അഞ്ച് എംപിമാര്‍ ഉണ്ടായിരുന്നു. കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന് ,റോബര്‍ട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാര്‍. പ്രത്യേക വിമാനത്തില്‍ ആണ് യാത്രക്കാരെ ഡല്‍ഹിയില്‍ എത്തിച്ചത്. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ക്യാപ്റ്റന്റെ കൃത്യമായ ഇടപെടല്‍ ആണ് യാത്രക്കാരെ സുരക്ഷിതമായി താഴെ എത്തിച്ചത്.
സാങ്കേതിക തകരാറ് മൂലമാണ് വിമാനം ചെന്നൈയില്‍ ഇറക്കേണ്ടി വന്നതെന്നാണ് എയര്‍ ഇന്ത്യ വക്താവിന്റെ അനൗദ്യോഗിക പ്രതികരണം. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ ഒരു മണിക്കൂര്‍ നേരമാണ് വിമാനം പറന്നത്. അനുമതി കിട്ടിയതോടെയാണ് അടിയന്തിര ലാന്‍ഡിങ് നടന്നത്തിയത്.
india
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം; ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്
കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന് ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
india
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ നടന്ന ‘വോട്ട് മോഷണം’ അന്വേഷിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, വിഷയം നിയമവകുപ്പ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിയമോപദേശകനോടും അഡ്വക്കേറ്റ് ജനറലിനോടും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ‘100 ശതമാനം’ തെളിവുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി കൊടുങ്കാറ്റ് ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവവികാസം. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു ബ്രീഫിംഗില്‍, മഹാദേവപുര സെഗ്മെന്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നും അതുവഴി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയം നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന്, വെള്ളിയാഴ്ച ബംഗളൂരുവില്‍ നടന്ന ‘വോട്ട് അധികാര്‍ റാലി’യില്‍, ക്രമക്കേടുകളില്‍ അന്വേഷണം ആരംഭിക്കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന ഡാറ്റ പുറത്തുവിട്ടതിന് ശേഷം അതിന്റെ വെബ്സൈറ്റ് ഓഫ്ലൈനിലേക്ക് പോയി എന്ന് അവകാശപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന് പൊതുജനങ്ങളുടെ സൂക്ഷ്മപരിശോധന തടസ്സപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ”ഞാന്‍ പങ്കിട്ട ഡാറ്റയെ അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍, അവര്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി,” അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ 28ല്‍ 16 സീറ്റുകളും കോണ്‍ഗ്രസ് നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം പ്രഖ്യാപിച്ചതിന് ശേഷം ഒമ്പത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസ് നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത രേഖകളും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ വിലാസത്തില്‍ നിന്ന് 80 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിയുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ഇത്രയും പേര്‍ക്ക് ഒരു ചെറിയ മുറി പങ്കിടാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു