Connect with us

kerala

കാസര്‍ക്കോടും കര്‍ണാടകയിലും നേരിയ ഭൂചലനം

ആളുകള്‍ പരിഭ്രാന്തരായെങ്കിലും എവിടെയും നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

on

കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം.കാസര്‍കോട് ജില്ലയിലെ പനത്തൊടി, കല്ലെപ്പള്ളി തുടങ്ങിയ മേഖലകളിലാണ് ഇന്ന് പുലര്‍ച്ചെയോടെയാണ് നേരിയ തരത്തിലുള്ള ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ആളുകള്‍ പരിഭ്രാന്തരായെങ്കിലും എവിടെയും നാശനഷ്ടം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.നേരിയ സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനുമതിയില്ലാതെ പ്രവർത്തിച്ച സ്‌കൈ ഡൈനിങ്: ഇടുക്കി ടൂറിസം വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Published

on

ഇടുക്കി ആനച്ചാലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്‌കൈ ഡൈനിങ് സംവിധാനത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോർട്ടിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംവിധാനം പ്രവർത്തിച്ചിരുന്നതെന്നും അതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സാഹസിക വിനോദ വിഭാഗത്തിൽ ഉള്‍പ്പെടുന്ന സ്‌കൈ ഡൈനിങിനായി നിലവിൽ žád നിയമപരമായ പ്രവർത്തന മാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടില്ല. ഈ മാനദണ്ഡങ്ങൾ തയ്യാറാക്കാനുള്ള അധികാരം കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കാണ്. മാനദണ്ഡങ്ങളില്ലാത്തതിനാൽ അനുമതി നൽകാൻ സാധ്യമല്ലെന്നും റിപ്പോർട്ട് പറയുന്നു.

സതേണ‍ സ്‌കൈസ് ഏറോ ഡൈനാമിക്സ് എന്ന സ്ഥാപനമാണ് ആനച്ചാലിൽ അനധികൃതമായി സ്‌കൈ ഡൈനിങ് നടത്തിയത്. നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. പുതിയ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷം മാത്രമേ സ്‌കൈ ഡൈനിങ് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കഴിയൂ.

ടൂറിസം വകുപ്പ് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

kerala

വീട്ടുമുറ്റത്ത് കിടന്ന എസി നാടോടി സ്ത്രീകള്‍ മോഷ്ടിച്ചു;ദുബായിലിരുന്ന് സിസിടിവിയിൽ മോഷണം ലൈവായി കണ്ട് വീട്ടുടമ

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു.

Published

on

കാസര്‍കോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എയര്‍ കണ്ടീഷണര്‍ നാടോടി വനിതകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ പൊലീസ് വേഗത്തിലുള്ള ഇടപെടലിലൂടെ പ്രതികളെ കണ്ടെത്തി. ദുബായില്‍ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം സംഭവം.

വീട്ടിലെ ജോലിക്കാരന്‍ പുറത്തുപോയ സമയത്ത് മൂന്നു നാടോടി സ്ത്രീകള്‍ വീട്ടിലെത്തുകയും ആര്‍ക്കും വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പരിസരം പരിശോധിച്ച് നിലത്ത് കണ്ട എസി എടുത്ത് കടന്നുകളയുന്നത്. പുതിയ സ്പ്ലിറ്റ് എസി സ്ഥാപിച്ചതിനെ തുടര്‍ന്ന് പഴയത് വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്നു.

ദുബായിലിരുന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രവാസി മോഷണം ശ്രദ്ധയില്‍പ്പെടുത്തി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എസി കളനാട്ടിലെ പാഴ്വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ 5200 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മോഷണം നടത്തിയ സ്ത്രീകളെയും വിറ്റ എസിയും പൊലീസ് ചേര്‍ന്ന് കണ്ടെത്തി.

 

Continue Reading

kerala

ദിത്വ ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ശ്രീലങ്കയിൽ വലിയ ദുരന്തം

തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു.

Published

on

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമാവുകയാണ്. തിരുവനന്തപുരത്ത് സാധാരണ നിലയേക്കാള്‍ 4 മുതല്‍ 8 ഡിഗ്രി വരെ താപനില കുറഞ്ഞ് അസാധാരണ തണുപ്പ് അനുഭവപ്പെടുന്നു. കൊല്ലം പുനലൂരിലാണ് ഈ സമയം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ദിത്വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമാകുമെന്നും പ്രവചനം. തീരം തൊടുമെന്ന മുന്നറിയിപ്പിനെ തുടർന്നു തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളോട് ചേർന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് കടക്കും.

അതേസമയം, ശ്രീലങ്കയിൽ ദിത്വ സൃഷ്‌ടിച്ച നാശനഷ്ടം വ്യാപകമാണ്. 153-ലധികം പേർ മരിച്ചു, 171 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലായിക്കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും.

കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700-ലധികം വീടുകൾ തകർന്നതായാണ് പ്രാഥമിക കണക്ക്. 44,192 കുടുംബങ്ങളിൽ നിന്ന് 1,48,603 പേർ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകൾ. 5,024 കുടുംബങ്ങളുടെ ഏകദേശം 14,000 പേർ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ട്.

Continue Reading

Trending