kerala
വിജിലന്‍സിനെ ഇറക്കി സര്‍ക്കാര്‍; എം.ഡി.സി ബാങ്കിനെ കുരുക്കിട്ട് പിടിക്കാന്‍ നീക്കം
വിജിലന്‍സിനെ ഇറക്കി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ(എം.ഡി.സി ബാങ്ക്) കുരുക്കിട്ട് പിടിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു
അനീഷ് ചാലിയാര്‍
കോഴിക്കോട്
വിജിലന്‍സിനെ ഇറക്കി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ(എം.ഡി.സി ബാങ്ക്) കുരുക്കിട്ട് പിടിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു.ബാങ്കില്‍ നടന്ന സ്വാഭാവിക സ്ഥാനക്കയറ്റ നടപടികളില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് എം.ഡി.സി ബാങ്കിനെതിരെ വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 15 ന് എം.ഡി.സി ബാങ്ക് ജില്ലാ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തുകയും ജി.എമ്മിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ദിവസങ്ങള്‍ക്കകം തന്നെ വിജിലന്‍സ് മലപ്പുറം യൂണിറ്റില്‍ നിന്ന് ബാങ്കിനെതിരെ റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം.
പുതിയ ഭരണസമിതി 94 ജീവനക്കാര്‍ക്ക് പ്രമോഷന് നല്‍കിയിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് പരാതിയിലാണ് നടപടി. സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ യഥാസമയം നല്‍കാതിരുന്ന പ്രമോഷന് ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചാണ് നിലവിലെ ഭരണസമിതി പരിഗണിച്ചതും അനുകൂല തീരുമാനമെടുത്തതും.
2016 ല്‍ 23 പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന് നല്കിയതും പുതിയ ഭരണസമിതി 22 പാര്‍ടൈം സ്വീപ്പര്‍മര്‍ക്ക് പ്രമോഷന് നല്‍കിയതടക്കമുള്ള നിയമനങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. ബാങ്ക് അധികൃതര്‍ വിജിലന്‍സിന് കൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്. 2016 ലെ പ്യൂണ്‍ നിയമനം സംബന്ധിച്ച് നിലവില്‍ ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളുണ്ട്. ഈ ഹര്‍ജികളിലുള്ള ഇടക്കാല വിധി നടപ്പാക്കുക മാത്രമാണ് എം.ഡി.സി ബാങ്ക് ചെയ്തിട്ടുള്ളത്. 2016 ല്‍ 23 പി.ടി.എസ്സുമാര്‍ക്ക് നല്കിയ പ്രമോഷന് റദ്ദ് ചെയ്യണമെന്ന് അന്ന് ജോ.രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജോ.രജിസ്ട്രാറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്യൂണ്‍ തസ്തികയില്‍ 14 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് പേര്‍ക്ക് എം.ഡി.സി ബാങ്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. പ്യൂണ്‍ നിയമനത്തിന് പി.എസ്.സി റാങ്ക് ലിസ്റ്റുകളൊന്നും ഇപ്പോള്‍ നിലവിലില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥി എം.ഡി.സി ബാങ്കിനെതിരെ നല്കിയ മൂന്നാമത്തെ ഹര്‍ജി ഹൈക്കോടി തള്ളുകയും ചെയ്തിട്ടുണ്ട്. പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന് നല്കിയ എം.ഡി.സി ബാങ്കിന്റെ നടപടി അംഗീകരിക്കുന്നത് കൂടിയാണ് ഈ ഹൈക്കോടി വിധി.പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഫീഡര്‍ കാറ്റഗറിയില്‍ നിന്നാണ് 94 പേര്‍ക്ക് പ്രമോഷന് നല്‍കിയത്. ഇതില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുണ്ട്. 22 പി.ടി.എസുമാര്‍ക്കാണ് ഇതില്‍ പ്യൂണ്‍ നിയമനം നല്‍കിയത്. കേരള ബാങ്കില്‍ നടപ്പാക്കിയ അതേ അനുപാതത്തിലാണ് ഈ നടപടി. ബാങ്കിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ സുഖമമായി നടപ്പാക്കുന്നതിന് വേണ്ടി ഭരണസമിതിയെടുത്ത തീരുമാനമാണ് ജനറല്‍ മാനേജര്‍ നടപ്പാക്കിയത്. എന്നാല്‍ ജീവനക്കാര്‍ക്ക് പ്രമോഷന് നല്കിയ തസ്തികക്കനുസൃതമായ വേതനവും ആനുകൂല്യവും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ പുതുക്കിയ ശമ്പളത്തിന് അര്‍ഹതയുണ്ടാകു എന്ന് ജനറല്‍ മാനേജര്‍ നല്കിയ നിയമന ഉത്തരവില്‍ വ്യക്തമാക്കുന്നുമുണ്ട്. ജില്ലാ ബാങ്ക് പ്രസിഡന്റിന്റെ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ 22 പേര്‍ക്ക് പുതുതായി പ്രമോഷന് നല്‍കിയെങ്കിലും ബാങ്കിന് അധിക സാമ്പത്തിക ബാധ്യയുണ്ടാക്കിയിട്ടില്ല. എന്നിരിക്കെ ബാങ്കിനെതിരെയുള്ള നീക്കം സര്‍ക്കാറിനെയും വിജിലന്‍സിനെയും പ്രതിക്കൂട്ടിലാക്കും.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജില്ലാ ബാങ്കുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കാന്‍ ശ്രമം നടത്തിവരികയാണ്. ഈ തീരുമാനത്തോട് വിയോജിക്കുകയും നിയമപോരാട്ടത്തിലൂടെ ജില്ലാ ബാങ്കായി തന്നെ നിലല്‍ക്കുകയുമാണ് എം.ഡി.സി ബാങ്ക്. ലയനം നടപ്പാക്കാന്‍ സഹകരണ നിയമം മറികടന്ന് അഡ്മിനിസ്ട്രേറ്റര്‍ ഭരണം നീട്ടിയതടക്കമുള്ള നീക്കങ്ങള്‍ക്ക് ഹൈക്കോടതിയിലടക്കം കനത്ത തിരിച്ചടിയാണ് സര്‍ക്കാറിന് നേരിട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടയിലാണ് എം.ഡി.സി ബാങ്കിനെ ഏതു വിധേനയും ലയിപ്പിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായാണ് ഭരണസമിതിയെക്കൂടി ഉന്നമിട്ട് വിജിലന്‍സിനെ ഇറക്കി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നത്.
പ്രമോഷന് ഇടത്
സംഘടനയുടെ കൂടി ആവശ്യം
എം.ഡി.സി ബാങ്കില്‍ നടന്ന പ്രമോഷന് നടപടികള്‍ ഇടതു സംഘടനയുള്‍പ്പെടെയുള്ള മുഴുന്‍ ജീവനക്കാരുടെയും ആവശ്യം പരിഗണിച്ച്. കേരള ബാങ്ക് ലയനത്തിന് സര്‍ക്കാറിന് പിന്തുണയുമായി നിന്ന ഇടതു അനൂകൂല സംഘടനയടക്കം പ്രമോഷന് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ബാങ്ക് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. ജില്ലാ ബാങ്കായി നിലനില്‍ക്കുന്നതിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷനാണ് പ്രമോഷന് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇടതു സംഘടനയുടെ സെക്രട്ടറിയാണ് രേഖാമൂലം ജില്ലാ ബാങ്ക് പ്രസിഡന്റിന് കത്ത് നല്‍കിയത്. പി.എസ്.സിയിലേക്ക് മാറ്റിവെച്ച തസ്തികയിലേക്കടക്കം താത്കാലികമായെങ്കിലും പ്രമോഷന് നല്‍കണമെന്ന് ഈ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്കാന് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
kerala
രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.
മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷ
ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍.
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും. അക്കാദമിക് കലണ്ടര്‍ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിള്‍. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി വിട്ടു നല്കേണ്ടതിനാല് പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
News3 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

