News
ബ്രിട്ടന് സാമ്പത്തിക മാന്ദ്യത്തിലേക്ക്
40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബ്രിട്ടീഷ് പണപ്പെരുപ്പനിരക്ക്.
ലണ്ടന്‍: 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബ്രിട്ടീഷ് പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെയും പ്രകൃതി വാതകത്തിന്റെയും വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ജൂലൈയിലെ പണപ്പെരുപ്പനിരക്ക് 10.1 ശതമാനത്തിലെത്തി. അടുത്ത ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഒക്ടോബറില്‍ 13.3 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്കി. യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങളും വാതക വിതരണം നിലച്ചതും യൂറോപ്പിന് മുഴുക്കെ തിരിച്ചടിയായിട്ടുണ്ട്. 2032 വരെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. ഭക്ഷ്യസാധനങ്ങളുടെ വില ജൂണിനും ജൂലൈക്കുമിടക്ക് 2.3 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഭക്ഷ്യവില ഇത്രയും വേഗത്തില്‍ ഉയരുന്നത് ആദ്യമാണ്.
kerala
പത്തനംതിട്ടയില്‍ 95കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 68കാരന് അറസ്റ്റില്‍
നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട: വടശ്ശേരിക്കരയില്‍ 95 കാരിയായ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അയല്‍വാസി പത്രോസ് ജോണ്‍ (68)നെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍, വീട്ടുമുറ്റത്ത് ഇരുന്നിരുന്ന വയോധികയെ പ്രതി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പീഡനശ്രമത്തിനിടെ വയോധികയുടെ വായില്‍ പ്രതി തുണി നിറച്ചു തിരികെ അകത്തേക്ക് തള്ളാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ്. മല്‍പ്പിടുത്തത്തിനിടെ തുണി വായില്‍ നിന്ന് മാറിയതോടെ വയോധിക നിലവിളിച്ചു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ തടഞ്ഞ് വയോധികയെ രക്ഷപ്പെടുത്തി. കൂടാതെ, സംഭവം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ വയോധികയും മകളും മാത്രമാണ് താമസിക്കുന്നത്. മകള്‍ ജോലിക്ക് പോയ സമയത്താണ് ആക്രമണം നടന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
kerala
ഉച്ചതിരിഞ്ഞ് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; വെള്ളിക്കും കുറഞ്ഞു
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,905 ആയി. പവന് 95,240 രൂപയാണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് വിപണിവില. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒറ്റദിവസം ആകെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. 18 കാരറ്റിന് 9,790, 14 കാരറ്റ് -7,625, 9 കാരറ്റ് -4,920 എന്നിങ്ങനെയാണ് ഗ്രാമിന്റെ വില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് നേരിയ തോതില്‍ വില താഴ്ന്നത്. തിങ്കളാഴ്ച ഗ്രാമിന് 60 രൂപ കൂടി 11,960 രൂപയായി ഉയര്‍ന്നിരുന്നു. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 31 ഡോളര്‍ ഇടിഞ്ഞ് 4,210 ഡോളറിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ വെള്ളിയുടെ വില 2.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.
News
അതിവേഗ സെഞ്ച്വറിയുമായി ദേവ്ദത്ത്; തമിഴ്നാടിനെ വീഴ്ത്തി കര്‍ണാടക
താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്നാടിനെ 146 റണ്‍സിന് വീഴ്ത്തി.
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20യില്‍ അതിവേഗ സെഞ്ച്വറിയുമായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. താരത്തിന്റെ സെഞ്ച്വറി കരുത്തില്‍ കര്‍ണാടക തമിഴ്നാടിനെ 146 റണ്‍സിന് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ (46 പന്തില്‍ പുറത്താവാതെ 102) കരുത്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിംഗില്‍ തമിഴ്നാട് 14.2 ഓവറില്‍ 100 ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവരാണ് തമിഴ്നാടിനെ തകര്‍ത്തത്.
29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്നാടിന്റെ ടോപ് സ്കോറര്‍. എന്‍ ജഗദീഷന് (21), രാജ്കുമാര് രവിചന്ദ്രന്‍ (16), അമിത് സാത്വിക് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഇന്ത്യന്‍ ടെസ്റ്റ് താരം സായ് സുദര്ശന് (8) നിരാശപ്പെടുത്തി. ഷാരുഖ് ഖാന് (2), സായ് കിഷോര്‍ (2), സോനു യാദവ് (3), വരുണ്‍ ചക്രവര്‍ത്തി (0) ടി നടരാജന് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗുര്‍ജപ്നീത് സിംഗ് (0) പുറത്താവാതെ നിന്നു. നേരത്തെ, ദേവ്ദത്തിന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു മത്സരത്തിലെ സവിശേഷത.
ആറ് സിക്സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ശരത് (53), മായങ്ക് അഗര്‍വാള്‍ (24), കരുണ്‍ നായര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്മരണ്‍ രവിചന്ദ്രന്‍ (29 പന്തില്‍ 46) പുറത്താവാതെ നിന്നു.
-
kerala20 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
india19 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala23 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
More21 hours agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala18 hours agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

