Connect with us

Environment

പരിചയപ്പെടാം വിവിധ തരം കൃഷിരീതികളെ

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്

Published

on

പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ കൃഷിരീതികള്‍ കണ്ടുപിടിച്ചിരുന്നുവെങ്കിലും നവീനശിലായുഗത്തോടു കൂടിയാണ് അത് പ്രചാരത്തിലായത്. കൂടുതല്‍ മെച്ചപ്പെട്ടതും ഉറപ്പുള്ളതുമായ ശിലാനിര്‍മ്മിത ആയുധങ്ങളാണ് ഇതിനു സഹായിച്ചത്. നവീന ശിലായുഗ കാലഘട്ടത്തില്‍ തന്നെ മനുഷ്യന്‍ പലതരം കാട്ടുമൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങി. കൂട്ടമായി മേയുന്ന മൃഗങ്ങളെയാണ് അവര്‍ ആദ്യം വീട്ടുമൃഗങ്ങളാക്കിയത്. ഭാരം വലിക്കാനും കലപ്പയില്‍ കെട്ടി ഉഴാനും മൃഗങ്ങളെ ഉപയോഗിക്കാമെന്ന് മനസ്സിലാക്കി.ആടുകള്‍ പാല്‍ തരുമെന്നും ചെമ്മരി യാടുകളുടെ രോമം തണുപ്പുമാറ്റുമെന്നുമുള്ള അറിവുകള്‍ ഇക്കാലത്താണ് അവര്‍ സ്വന്തമാക്കുന്നത്. അങ്ങനെ നവീനശിലായുഗം കൃഷിയും കൃഷിയോടു ബന്ധപ്പെട്ട് സാമൂഹ്യവ്യവസ്ഥയും വരു ത്തിയ വിപ്ലവകരമായ മാറ്റങ്ങളുടെ കാലഘട്ടമായിത്തീര്‍ന്നു.

നവീനശിലായുഗത്തിനു ശേഷം ലോകത്തിന്റെ പല ഭാഗത്തും ഉയര്‍ന്നുവന്ന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. കൃഷിയെന്നപോലെ കന്നുകാലി വളര്‍ത്തലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് ആദ്യം വ്യാപകമായത്.
ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാരങ്ങളില്‍ മൃഗങ്ങളെ കാര്‍ഷിക വൃത്തിക്കായി ഉപയോഗിച്ചിരുന്നു. ഈജിപ്ത്, മെസപ്പെട്ടോമിയ, സിന്ധുനദീതടം തുടങ്ങിയ പ്രാചീന നദീതട സംസ്‌കാര കേന്ദ്രങ്ങളില്‍ നിന്നെല്ലാം ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

വിവിധ കൃഷിരീതികള്‍

പൂനംകൃഷി

ഏറ്റവും പ്രാകൃതമായ കൃഷിരീതിയാണിത്. മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസം തുടങ്ങുന്നതിനു മുമ്പ് തന്നെ കാട് വെട്ടിത്തെളിച്ചുള്ള ഈ കൃഷിരീതി ആരംഭിച്ചിരുന്നു. മൂന്നോ നാലോ തവണ കൃഷി ചെയ്ത ശേഷം സ്ഥലംമാറ്റം ചെയ്യും. നെല്ല് കൂടാതെ മറ്റു ധാന്യങ്ങളും ഇങ്ങനെ കൃഷി ചെയ്തിരുന്നു.

മുണ്ടകന്‍

ചിങ്ങമാസാരംഭത്തോടെ രണ്ടാം വിളയായ മുണ്ടകനു വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങും. വിത്ത് ഞാറ്റടികളില്‍ വിതച്ച് ഒരു മാസം മൂപ്പെത്തുമ്പോള്‍ ഞാറ് പറിച്ചുനടും. അതിനു മുമ്പ് നിലം ചാല് ഉഴുത് പച്ചച്ചാണകവും പച്ചിലയും മറ്റും ചേര്‍ത്ത് അഴുക്കിയാണ് നിലം ഒരുക്കുക. മകരത്തിലോ കുംഭത്തിലോ മുണ്ടകന്‍ കൊയ്യാം.

വിരിപ്പ്

ഒന്നാം വിളയാണ് വിരിപ്പ്. മീനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മേടത്തില്‍ കൃഷിയിറക്കും. മൂപ്പ് കൂടിയ വിത്തിനങ്ങളാണ് ഉപയോഗിക്കുക. നിലം ചാല് (പലതവണ) ഉഴുത് മറിച്ച് കട്ടകള്‍ ഉടച്ച് പൊടിയാക്കിയാണ് വിത്തിടല്‍. ചിങ്ങം, കന്നി മാസങ്ങളിലാണ് കൊയ്ത്ത്.

പുഞ്ച

ഒന്നാം വിളയാണ് പുഞ്ച. വെള്ളം കിട്ടാന്‍ സൗകര്യമുള്ള കരയിലും വെള്ളം വറ്റിച്ചു ചതുപ്പു കളിലും പുഞ്ചകൃഷി ഇറക്കാറുണ്ട്. മകരത്തില്‍ കൃഷിയിറക്കി മീനത്തിലോ മേടത്തിലോ വിളവെടു ക്കാം. മൂപ്പുകുറഞ്ഞ വിത്തുകളാണ് പുഞ്ചയ്ക്ക് ഉപയോഗിക്കുന്നത്. ഞാറ് ഞാറ്റടികളില്‍ പാകി മുളപ്പിച്ചാണ് സാധാരണ പുഞ്ചകൃഷി ചെയ്യുന്നത്.

കോള്‍

കുട്ടനാട് പോലെയുള്ള കായല്‍ പ്രദേശങ്ങളിലാണ് കോള്‍ കൃഷി നടത്തുന്നത്. ചതുപ്പു നിലങ്ങളില്‍ വെള്ളം വറ്റിച്ചു ചെയ്യുന്ന കൃഷികള്‍ക്ക് കോള്‍ പുഞ്ച എന്നാണ് പറയുക. മൂപ്പു കുറഞ്ഞ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്.

കൈപ്പാട്

കായലിനോട് ചേര്‍ന്നുകിടക്കുന്ന ഉപ്പുവെള്ളം കയറുന്ന പാടങ്ങളില്‍ വേനല്‍ക്കാലത്ത് വെള്ളം വാര്‍ത്തുകളഞ്ഞ് കൂനകള്‍ കെട്ടി ചെയ്യുന്ന കൃഷി രീതിയാണ് ഇത്.

പൂത്താടി

മലഞ്ചരിവുകളില്‍ ചിലയിടങ്ങളില്‍ കൃഷി ചെയ്യുന്നതാണ് പൂത്താടി. ഉപയോഗിക്കുന്ന വിത്തും വളവും വ്യത്യസ്തമാണ്.

കൃഷി ആചാരങ്ങള്‍

വിഷുച്ചാല്‍പ്പൂട്ട്

ഒരു വര്‍ഷത്തെ കൃഷി ആരംഭത്തിന്റെ ചടങ്ങാണ് വിഷുച്ചാല്‍പ്പുട്ട്. മുണ്ടകന്‍ കൊയ്ത്തിനുശേഷം മേടം ഒന്നിന് രാവിലെ പാടത്തിന്റെ വലതു മൂലയില്‍ നാളികേരം ഉടച്ച് പൂജ നടത്തി കൊന്നപ്പു ചേര്‍ത്ത് വിത്ത് വിതയ്ക്കും. അതിനായി കന്നിനെ (കാളകളെ) പൂട്ടുന്നതാണ് വിഷുച്ചാല്‍പ്പൂട്ട്. കാളകളെ കുളിപ്പിച്ച് കുറി തൊടുവിച്ച് കൊമ്പുകളില്‍ പൂക്കള്‍ ചൂടിച്ച് കിഴക്കോട്ട് തിരിച്ചുനിര്‍ത്തിയാണ് ഉഴവ് തുടങ്ങുന്നത്.

ഇല്ലംനിറ വല്ലംനിറ

കര്‍ക്കിടകത്തിലെ കറുത്തവാവ് കഴിഞ്ഞ് ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലംനിറ വല്ലംനിറ നടത്തുന്നത്. കതിരം തിരിയും വെച്ച് പടിക്കല്‍ കതിര് തൂക്കും. ആലിലയോടൊപ്പം കതിരുവെച്ച് പത്തായത്തില്‍ പതിപ്പിക്കും.

ഉച്ചേര/ഉച്ചാറല്‍

കൃഷിക്കാലം കഴിയുന്ന മകരമാസത്തില്‍ ഒരു വര്‍ഷത്തെ കൃഷി കഴിഞ്ഞതായി കരുതിയുള്ള ആചാരം. മൂന്നു ദിവസം പത്തായം തുറക്കുകയോ നെല്ല് എടുക്കുകയോ പണിയായുധങ്ങള്‍ തൊടുകയോ ചെയ്യില്ല.

കതിര്

നല്ല വിളവുള്ള പാടത്തുനിന്ന് മുഴുത്ത നെല്‍ക്കതിര്‍ മുറിച്ച് വീടിന്റെ അകത്തളത്തില്‍ തൂക്കുന്ന ആചാരമാണ് കതിര്, കതിര് ഊരിയെടുത്ത് കാവുകളിലും തറകളിലും അര്‍പ്പിക്കുന്ന കതിര്. ഉത്സവം (കതിരോത്സവം) ഇപ്പോഴും ചിലയിടങ്ങളിലുണ്ട്.

പത്താമുദയം

മേടമാസത്തിലെ വിഷുസംക്രമത്തോടെയാണ് കേരളീയരുടെ കാര്‍ഷിക വര്‍ഷാരംഭം. കാര്‍ഷിക വിഭവങ്ങള്‍ കണികണ്ട് പുതിയ വര്‍ഷത്തെ കൃഷി തുടങ്ങും. വടക്ക് തുലാം പത്തും തെക്ക് മേടം പത്തുമാണ് പത്താമുദയം. നിലം കുന്നുകൂട്ടി തുടങ്ങുന്നതും വിത്ത് തയാറാക്കുന്നതും ഇതുമായി ബന്ധപ്പെട്ടാണ്.

പൊലി/പൊലിവ്

കൊയ്ത്തുമായി ബന്ധപ്പെട്ടാണ് പൊലി. ശുദ്ധിയോടെ നിലവിളക്ക് കൊളുത്തി പാടത്തുനിന്ന് ആദ്യ കതിര്‍ കൊയ്‌തെടുക്കുന്ന ചടങ്ങാണിത്. ആദ്യം വിളക്കിന് മുന്നിലും ശേഷം വീട്ടിലെ കളത്തിലും കതിര് പൊഴിക്കും.

കളം പെരുക്കുക

കൊയ്‌തെടുത്ത കറ്റകള്‍ അടിച്ചുപൊഴിക്കാന്‍ മുറ്റം ചാണകം തളിച്ച് മെഴുകുന്ന ചടങ്ങാണ് കളം പെരുക്കല്‍. മാവില, കാഞ്ഞിരത്തില എന്നിവ കളത്തില്‍ കെട്ടിവയ്ക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Environment

സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.

വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് നേരെത്തെ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലായിരുന്നു യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാളെയും മഞ്ഞ മുന്നറിയിപ്പ് നല്‍കി.

അതേ സമയം ചൂട് കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ ചൂടിനും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണു താപനിലക്ക് യെല്ലോ അലേര്‍ട്ട് ഉള്ളത്.

Continue Reading

Environment

മൂന്നാറിൽ അതിശൈത്യം; സീസണിൽ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിൽ

ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

Published

on

സ‍ഞ്ചാരികൾ കാത്തിരുന്ന അതിശൈത്യം മൂന്നാറിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെയാണു താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

താപനില പൂജ്യത്തിലെത്തിയതിനെ തുടർന്നു ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറിൽ സാധാരണ ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി അവസാനമാണു തീവ്രമായിരിക്കുന്നത്. വരുംദിവസങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

Continue Reading

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

Trending