kerala
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്കാന് ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം വൈകിയാല്‍ നഷ്ടപരിഹാരം നല്കാന് ചട്ടം ഏര്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണം. അല്ലാത്ത പക്ഷം പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനം വീതം ദിനംപ്രതി തൊഴിലാളിക്ക് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനുശേഷം 15ദിവസം കൂടി കഴിഞ്ഞാല്‍ സമാനമായ രീതിയില്‍ നഷ്ടപരിഹാരത്തിന്റെ 0.05%വും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും.
സംസ്ഥാന തൊഴിലുറപ്പ് ഫണ്ടില്‍ ( State Employment Guarantee Fund) നിന്നാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വൈവിധ്യപൂര്‍ണവും നൂതനവുമായ പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്. തൊഴിലാളികള്‍ക്ക് ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയിലാണ് കേരളം. ആ മികവ് തുടരാന്‍ പുതിയ നടപടിയും സഹായകരമാകും.
ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ വിവരം സമര്‍പ്പിക്കണം. പരിശോധന ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ പ്രവൃത്തി പൂര്‍ത്തിയായി അഞ്ച് ദിവസത്തിനുള്ളില്‍ നടത്തും. ആറ് ദിവസത്തിനുള്ളില്‍ വേതന പട്ടിക അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തയ്യാറാക്കും. ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു. MGNREGA മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തന്നെ വേതനം വൈകിയാല്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ തൊഴിലാളികളുടെ അക്കൗണ്ടില്‍ ലഭ്യമാക്കും വിധമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. സമയത്തിന് വേതനം നല്‍കുകയും വെബ്സൈറ്റില്‍ ചേര്‍ക്കാനാവാതിരിക്കുകയും ചെയ്യുക, പ്രകൃതി ദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ ഒഴികെ എല്ലാസമയത്തും നഷ്ടപരിഹാരം ഉറപ്പാക്കും.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
GULF
ഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
കേരള മുസ്ലിം കൾച്ചറൽ സെന്ററിനെക്കുറിച്ച് (കെഎംസിസി) ഗായകൻ ഡാബ്സി. ജോലി നഷ്ടപ്പെട്ട സമയത്ത് തന്നെ രക്ഷിക്കുകയും അന്നം തരുകയും ചെയ്ത സംഘടനയാണ് കെഎംസിസി എന്ന് ഡാബ്സി പറഞ്ഞു. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണെന്നും അതിന്റെ ഫലം താൻ അനുഭവിച്ചിട്ടുണ്ട് എന്നും ഡാബ്സി പറഞ്ഞു.
‘ഒരു ട്രാവൽ കൺസൾട്ടന്റ് ആയി ദുബൈയിലും ഷാർജയിലും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ കൊറോണ കാരണം എന്റെ ജോലി പോയപ്പോൾ കെഎംസിസി ആണ് സഹായിച്ചത്. കെഎംസിസി വലിയ ഒരു കൂട്ടായ്മ ആണ് അതിന്റെ ഫലം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം എനിക്ക് തിന്നാൻ തന്നവരാണ് കെഎംസിസി. ജോലി നഷ്ടപ്പെട്ടപ്പോൾ മാനസിക പിരിമുറുക്കം, സാമ്പത്തിക പ്രശ്നം തുടങ്ങിയവയിലൂടെ ഒരുപാട് പേർ കടന്നുപോയിരുന്നു. അന്ന് അന്നം തന്നെ സംഘടനയാണ് കെഎംസിസി. യുഎഇ നിന്ന് നാഷണൽ കെഎംസിസിയും ചാർട്ടഡ് ഫ്ളൈറ്റിൽ നാട്ടിൽ പോയിട്ടാണ് ഇന്ന് കാണുന്ന ഞാൻ ആയത്. അത്രയും സ്നേഹവും കടപ്പാടും എനിക്ക് അവരോട് ഉണ്ട്’, ഡാബ്സിയുടെ വാക്കുകൾ.
നേരത്തെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു വർഷത്തെ ഇടവേള ഡാബ്സി പ്രഖ്യാപിച്ചിരുന്നു. വ്യക്തിപരമായ വളർച്ചയും സർഗ്ഗാത്മകതയും ആണ് ഇടവേളയ്ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് അന്ന് ഡാബ്സി അറിയിച്ചത്. എന്നാൽ ഈ ബ്രേക്കിന് ശേഷം താൻ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഡാബ്സി അറിയിച്ചിരുന്നു. പുതിയ പാട്ടുകളും പവർഫുൾ ആയ പെർഫോമൻസുകളും ഒക്കെ ആയി താൻ തിരിച്ചുവരുന്നു എന്ന് ഡാബ്സി അറിയിച്ചു.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

