kerala
എല്‍.ഡി.എഫ്. സമരം നടത്തേണ്ടത് കോടതികള്‍ക്കുമുന്നില്‍:ആര്.എം.പി.ഐ
കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്.എം.പി.ഐ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നതെന്നും ആര്.എം.പി.ഐ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ടി.എല്‍. സന്തോഷ്,സെക്രട്ടറി എന്‍. വേണു എന്നിവര്‍ സംയുക്തമായി പ്രസ്താവയില്‍ പറഞ്ഞു.
പ്രസ്താവനയുടെ പൂര്‍ണരൂപം
സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരെ നീക്കുന്ന വിഷയത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് രാജ്ഭവനു മുന്നില്‍ നടത്തുന്ന പ്രതിഷേധ കൂട്ടായ്മ ഫിഷറീസ് സര്‍വ്വകലാശാല നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അടിയന്തിരമായി റദ്ദാക്കണമെന്ന് ആര്.എം.പി.ഐ ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും വലിയ കപട തന്ത്രങ്ങളിലൊന്നാണ് ഇന്ന് രാജ്ഭവനു മുന്നില്‍ അരങ്ങേറുന്നത്.
വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ നിയമ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കമിട്ടത്. കണ്‍കറന്റ് ലിസ്റ്റില്‍ പെടുന്ന വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന നിയമങ്ങള്‍ പരസ്പരവിരുദ്ധമായാല്‍ കേന്ദ്ര നിയമമാണ് ബാധകമായിരിക്കുക എന്നത് ഭരണഘടനാ വ്യവസ്ഥയാണ്. അതിനോട് നമുക്ക് യോജിക്കുകയോ ചെയ്യാം. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി. വ്യവസ്ഥപ്പെടുത്തിയപ്രകാരം വൈസ്ചാന്‍സലര്‍മാരെ നിയമിക്കുന്നതിന് യോഗ്യതയുള്ളവരുടെ പാനല്‍ ചാന്‍സലര്‍ക്കു നല്‍കാതെ ഒരു പേരു മാത്രം നല്കിയ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയിലെ വി.സി. നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. മറ്റു സര്‍വ്വകലാശാലകളിലും പാനല്‍ നല്‍കാതെ ഒരു പേരു മാത്രം നല്കി നടത്തിയ നിയമനങ്ങള്‍ അസാധുവാണെന്ന നിലപാടാണ് ഗവര്‍ണര്‍ എടുത്തത്. സുപ്രീം കോടതി വിധി സാങ്കേതിക സര്‍വ്വകലാശാലക്കു മാത്രം ബാധകമാണെന്ന സര്‍ക്കാരിന്റേയും എല്‍.ഡി.എഫ് ന്റേയും നിലപാട് അസാധുവാക്കുന്ന വിധിയാണ് ഇന്നലെ ഫഷറീസ് സര്‍വ്വകലാശാല വി.സി. നിയമനം റദ്ദാക്കിയതു വഴി ഹൈക്കോടതിയില്‍ നിന്നുണ്ടായത്. അതുകൊണ്ടു തന്നെ ഇന്നത്തെ എല്‍.ഡി.എഫ് ന്റെ രാജ്ഭവന്‍സമരം വേണ്ടെന്നു വെച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമരം നടത്തുന്നതാണ് ഉചിതമെന്ന് ആര്.എം.പി.ഐ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സര്‍വ്വകലാശാലകളില്‍ നടക്കുന്ന ബന്ധു നിയമനങ്ങളിലും വഴി വിട്ട നടപടികളിലും ഗവര്‍ണര്‍ പ്രതിഷേധിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തനിക്കിങ്ങനെ നിഷ്ക്രിയനായി ഫയലുകള്‍ ഒപ്പിടാനാവില്ലെന്നും ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിത്തരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ആ നിര്‍ദ്ദേശം സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ കൊണ്ട് ഗവര്‍ണര്‍ പദവി ഒഴിഞ്ഞു എന്ന നിലവരും. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി ഗവര്‍ണറെ സാന്ത്വനിപ്പിച്ചു ചുമതലയില്‍ തുടരാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്നു പുകച്ചു പുറത്തുചാടിക്കാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഗവര്‍ണര്‍ പദവിയല്ല ചാന്‍സലറുടേത്. സംസ്ഥാന നിയമസഭ നിയമപ്രകാരം നല്‍കിയതാണ്. അതിനു സര്‍ക്കാര്‍ നിയന്ത്രണമുണ്ടെന്നു വാദിക്കുന്നതില്‍ പ്രസക്തിയില്ല.
വി.സി.നിയമനം സുപ്രീം കോടതി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലകളിലുണ്ടാകാവുന്ന ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടായിരുന്നു. അതു ചെയ്യാതെ ഗവര്‍ണറെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ പ്രരിപ്പിച്ചത് ഒരു ഗൂഢാലോചനയായേ കാണാനാവൂ. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കുന്നതിനു പൊതുസമ്മതി കണ്ടെത്തുന്ന കപടതന്ത്രത്തിന്റെ സമാപനമാണ് ഇന്ന് രാജ്ഭവനില്‍ അരങ്ങേറുന്നത്. ഇന്നലെ ഫിഷറീസ് സര്‍വ്വകലാശാല നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ സമരമുദ്രാവാക്യം തന്നെ മുന്‍കൂര്‍ അസാധുവായെന്ന് ആര്.എം.പി.ഐ സംസ്ഥാനകമ്മിറ്റി ചൂണ്ടിക്കാട്ടി.
kerala
തിരുവനന്തപുരത്ത് 18കാരന്റെ കൊലപാതകം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: 18 വയസ്സുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. വിഷ്ണു കിരണ്‍, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി എന്നിവരെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ അലനെ കുത്തിയ ആളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായ രണ്ടുപേരെന്നും പൊലീസ് വ്യക്തമാക്കി.
അലനെ കുത്തിയ ആളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ വാദം. ചൊവ്വാഴ്ച രാവിലെ അറസ്റ്റിലായ രണ്ടുപേരില്‍ നിന്നാണ് മുഖ്യപ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശിയായ അലന് കുത്തേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
kerala
സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും നിലവില്‍ നല്കാത്തെങ്കിലും മലയോര പ്രദേശങ്ങളില്‍ മഴ ശക്തമാകാനുണ്ടെന്ന് അറിയിച്ചു.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്ത വിലക്ക് തുടരുന്നു. കന്യാകുമാരി തീരത്തിനു സമീപം ന്യൂനമര്‍ദ്ദം നിലനില്ക്കുമ്പോള്, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെടെയുള്ള ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്കാന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

