Connect with us

kerala

അഴിയൂരില്‍ ആര്‍എംപിഐ പ്രവര്‍ത്തകരെ മര്‍ദിച്ച് സി.പി.എം; രണ്ടു പേർക്ക് പരിക്ക്

റവല്യുഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിന്‍, മേഖലാ കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകര അഴിയൂരില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച് സി.പി.എം. ആക്രമണത്തില്‍ രണ്ട് ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ആര്‍.എം.പി.ഐ നേതാക്കള്‍ ആരോപിച്ചു.

റവല്യുഷനറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം റോഷിന്‍, മേഖലാ കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണ് പരിക്കുള്ളത്. ഇവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

7000 കടന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒമ്പതാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് നില 7000 കടന്നു. 7261 ലീഡിനു മുന്നിലാണ് ആര്യാടന്‍ ഷൗക്കത്ത് നില്‍ക്കുന്നത്. കൗണ്ടിങ് സെന്ററിന് പുറത്ത് യുഡിഫ്, ലീഗ് പ്രവര്‍ത്തകരുടെ വലിയ ആവേശമാണ് ദൃശ്യമാകുന്നത്.

ആദ്യ റൗണ്ടില്‍ തന്നെ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.

തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആകെ 19 റൗണ്ടാണ് വോട്ടെണ്ണുന്നത്.

Continue Reading

kerala

ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന്‍ ഷൗക്കത്ത്

ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പിന്നിടുന്നമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നിലനിര്‍ത്തുന്നു. ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു. ആദ്യത്തെ ഏഴ് റൗണ്ടിലും ഷൗക്കത്ത് വ്യക്തമായ ലീഡുയര്‍ത്തി തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്തിന്റെ ലീഡ് 5618 ആയി ഉയര്‍ത്തി.

ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പമായിരുന്നു.പോസ്റ്റല്‍വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടര്‍ന്നു. ആദ്യ രണ്ട് റൗണ്ടില്‍ ഷൗക്കത്തിന് 1239 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ 419 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. 3614 വോട്ടാണ് ഷൗക്കത്ത് ആദ്യ റൗണ്ടില്‍ നേടിയത്.

ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Continue Reading

kerala

ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്‍

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5036 വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന് സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയായത്. മൂത്തേടത്ത് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോഴും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് തന്നെയാണ് മുന്‍തൂക്കം.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

Continue Reading

Trending