Connect with us

News

വീട്ടില്‍ കവര്‍ച്ച: ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി റഹീം സ്റ്റെര്‍ലിങ്

ശനിയാഴ്ച രാത്രിയാണ് സംഭവം.

Published

on

വീട്ടില്‍ കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച് ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരം റഹീം സ്റ്റര്‍ലിംഗ്.
ഓക്‌സ്‌ഷോട്ടിലുള്ള വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വാച്ചുകളും നഷ്ടമായതായി പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഇംഗ്ലണ്ടിന്റെ രണ്ട് കളത്തില്‍ ഇറങ്ങിയ താരത്തിന് പിന്നീടുള്ള മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരുന്നു.പ്രീക്വാര്‍ട്ടറില്‍ സെനഗലിനെതിരായ മത്സരത്തില്‍ ഇദ്ദേഹം ടീമില്‍ ഉണ്ടായിരുന്നില്ല.

നിലവില്‍ അദ്ദേഹം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ ഖത്തറില്‍ ഇനി തിരിച്ചെത്തുമോ എന്ന കാര്യം ഉറപ്പില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Published

on

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

News

വൃക്കരോഗം കൂടുന്നു ; ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവഗണിക്കരുതെന്ന് പഠനം

ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

Published

on

ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 1990ല്‍ 378 ദശലക്ഷം പേര്‍ക്ക് ഈ രോഗബാധയുണ്ടായിരുന്നെങ്കില്‍, 2023ല്‍ അത് 788 ദശലക്ഷമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാലാണ് ഈ രോഗം കൂടുതലായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതും, പിന്നീട് ഗുരുതര അവസ്ഥയിലേക്ക് വഴിമാറുന്നതുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വൃക്കകള്‍ ശരീരത്തിലെ പാഴ്വസ്തുക്കളെയും അധികജലത്തെയും രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്ന പ്രധാന അവയവങ്ങളാണ്. എന്നാല്‍ പ്രവര്‍ത്തനം സാവധാനം കുറഞ്ഞ് മലിനവസ്തുക്കളെ നീക്കം ചെയ്യാനാകാത്ത അവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്. വൃക്കയ്ക്കുള്ളിലെ ഫില്‍റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്, പോളിസിസ്റ്റിക് കിഡ്‌നി പ്രശ്‌നങ്ങള്‍, വൃക്കക്കല്ല് മൂലമുള്ള തടസ്സങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട നാഡീക്ഷതങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും CKDയിലേക്ക് നയിച്ചേക്കാം. വര്‍ഷങ്ങളോളം നിശബ്ദമായി വളരുന്ന രോഗമായതിനാല്‍ പലര്‍ക്കും ഇത് തിരിച്ചറിയുന്നത് അവസാനംപ്പോഴാണ്. രോഗം മുന്നോട്ടുപോകുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, കൈകാലുകളിലും കണ്ണിനോടു ചുറ്റുമുള്ള വീക്കം, ശ്വാസതടസ്സം, ക്ഷീണം, വിശപ്പില്ലായ്മ, വരള്‍ച്ചയും ചൊറിച്ചിലുമുള്ള ചര്‍മ്മം, ഉറക്കക്കുറവ്, ഓക്കാനവും ഛര്‍ദിയും, അനാവശ്യമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടുന്നു. പുരോഗമിച്ച ഘട്ടങ്ങളില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്ടപ്പെടാന്‍ വരെ ഈ രോഗം എത്തിച്ചേരാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുന്ന ഒന്നല്ലെങ്കിലും, സമയംനഷ്ടമാക്കാതെ പരിശോധന നടത്തുകയും തുടക്കഘട്ടങ്ങളില്‍ ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ രോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്താനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരീക്ഷണം, ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി മാറ്റങ്ങള്‍, സ്ഥിരമായ മെഡിക്കല്‍ പരിശോധനകള്‍ എന്നിവ വഴിയാണ് വൃക്കാരോഗ്യത്തെ സംരക്ഷിക്കാനാകുക. ലോകത്ത് വേഗത്തില്‍ ഉയര്‍ന്നുവരുന്ന വൃക്കരോഗ നിരക്കിനെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കണം എന്നതും പഠനം വ്യക്തമാക്കുന്നു.

Continue Reading

kerala

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണം; സിപിഎം നേതാവിന്റെ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യവേദി

ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.

Published

on

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് ഹിന്ദു ഐക്യ വേദി. ഹരീന്ദ്രന്‍ പറഞ്ഞത് ഓരോ ഹിന്ദു സഖാവും ഉറക്കെ ചോദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീന്ദ്രനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലായിരുന്നു ഹരീന്ദ്രന്റെ വിവാദ പരാമര്‍ശം.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗത്തിലെ വിവാദമായ ഭാഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.

‘കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്ര വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?, പി ഹരീന്ദ്രന്‍ പറഞ്ഞു.

പ്രസംഗം വിവാദമായെങ്കിലും നേതാവ് തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

Continue Reading

Trending