Connect with us

india

വിഷമദ്യദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍

മദ്യനിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെ.പി നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്

Published

on

ബീഹാറില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യദുരന്തത്തില്‍ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബീഹാര്‍. വിഷമദ്യം കുടിച്ചാല്‍ മരിക്കും. അത് സ്വഭാവികമാണ്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നഷ്ടപരിഹാരം നല്‍കില്ലെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായത്. സരണ്‍ ജില്ലയിലെ ഛപ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷ മദ്യദുരന്തത്തില്‍ കുറഞ്ഞത് 30 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യനിരോധനം നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെ.പി നിയമസഭയിലും പുറത്തും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ വിഷയം സഭയില്‍ ഉന്നയിച്ച ബി.ജെ.പി അംഗത്തിനു നേര്‍ക്കും നിതീഷ് കുമാര്‍ പൊട്ടിത്തെറിച്ചു. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് അദ്ദേഹം കുറച്ചുകൂടി മയപ്പെട്ട ഭാഷയിലാണ് സംസാരിച്ചത്. ദുരന്തത്തില്‍ താന്‍ അപലപിക്കുന്നതായും സാമൂഹിക പൊതുബോധം ഉയര്‍ത്തുന്നതിന് വമ്പന്‍ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധി അടക്കം മദ്യനിരോധനത്തെ അനുകൂലിച്ചിരുന്നു. ലോകമെമ്പാടുമുള്ള സര്‍വേ നോക്കിയാല്‍ നിരവധിയാളുകളാണ് മദ്യത്തിന്റെ ഉപഭോഗം മൂലം മരിക്കുന്നത്. മൂന്‍പും വിഷമദ്യം ഉപയോഗിച്ച് ആളുകള്‍ മരിച്ചിട്ടുണ്ട്.
ഇത് രാജ്യം മുഴുവനുമുണ്ട്. മദ്യ നിരോധനമില്ലായിരുന്നുവെങ്കിലും വിഷമദ്യ ദുരന്തം ഉണ്ടാകുമായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും നിരവധി പേര്‍ വ്യാജമദ്യം ഉപയോഗിച്ച് മരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡീയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

Published

on

കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ 2 ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 2 പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ സമയബന്ധിതമായി പിടികൂടിയെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.

ഹാസന്‍ മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകള്‍ പ്രചരിക്കുകയും നിരവധി പെന്‍ഡ്രൈവുകള്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസന്‍ സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍.

കേസില്‍ നേരത്തെ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആരോപണം.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത് ചോര്‍ന്നതോടെ വന്‍ ജനരോഷത്തിന് കാരണമാവുകയും കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എന്‍ഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം?ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നല്‍കുകയായിരുന്നു.

Continue Reading

india

ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി ദുരുദ്ദേശത്തോടെയെന്ന് കോണ്‍ഗ്രസ്‌

Published

on

പാട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം ദുരുദ്ദേശത്തോടെയുള്ളതാണെന്നും പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍ ഇതുവരെ പരിശോധന നടത്തിയിട്ടുണ്ടോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനം ദുരുദ്ദേശപരമാണെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് രാജേഷ് റാത്തോര്‍ ആരോപിച്ചു.

Continue Reading

india

നാലാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ

Published

on

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1717 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 13 സീറ്റുകളിലും മഹാരാഷ്ട്രയിലെ 11ഉം ബംഗാൾ മധ്യപ്രദേശ് എന്നിവടങ്ങളിൽ 8 മണ്ഡലങ്ങളിലും ബിഹാറിൽ അഞ്ചും ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് മണ്ഡലങ്ങളും ജമ്മുകാശ്മീർ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 175 മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നാളെ നടക്കും.

 

Continue Reading

Trending