Connect with us

india

സ്വാതന്ത്ര്യസമരകാലത്ത് മാപ്പുമായി നടന്നവര്‍ തന്നോട് മാപ്പ് ചോദിക്കുന്നത് കൗതുകകരം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പിക്കാരോട് ഖാര്‍ഗെ പറഞ്ഞു.

Published

on

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുമായി നടന്നവരാണ് തന്നോട് മാപ്പ് ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞദിവസം ആല്‍വാറില്‍ താന്‍ നടത്തിയ പ്രസംഗത്തെച്ചൊല്ലി മാപ്പ് ആവശ്യപ്പെടുന്നവര്‍ ഇതോര്‍ക്കണമെന്ന് അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു. നിങ്ങളുടെ പട്ടികളെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞിട്ടുണ്ടോ എന്ന ഖാര്‍ഗെയുടെ ചോദ്യമാണ് രാജ്യസഭയില്‍ ബി.ജെ.പിക്കാരുടെ ബഹളത്തിന് വഴിവെച്ചത്. ഇങ്ങനെ ബഹളം കൂട്ടരുതെന്നും ഇത് നാട്ടുകാര്‍ കാണുന്നുണ്ടെന്നുമായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ മുന്നറിയിപ്പ്.
ഇതേതുടര്‍ന്നാണ ്ഖാര്‍ഗെയുടെ മറുപ്രസ്താവന. നിങ്ങളാരെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയോ എന്നാണ് ഞാന്‍ ചോദിച്ചത്. എന്താ അത് സത്യമല്ലേ? ഇന്ദിരയും രാജീവും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍നല്‍കിയത്. കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പിക്കാരോട് ഖാര്‍ഗെ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്‍ഡിഗോ പ്രതിസന്ധി: ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍വീസ് മുടക്കം തുടരുന്നു; 350 വിമാനങ്ങള്‍ കൂടി റദ്ദാക്കി

നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

Published

on

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് ഇതുവരെ കാണാത്ത കലാപം സൃഷ്ടിച്ച ഇന്‍ഡിഗോ പ്രതിസന്ധി ഏഴാം ദിവസവും തുടരുന്നു. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് റദ്ദായത്. നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.

ഡല്‍ഹി വിമാനത്താവളത്തില്‍ 134 സര്‍വീസുകള്‍, ബംഗളൂരു 127, ചെന്നൈ 71, അഹമ്മദാബാദ് 20 സര്‍വീസുകള്‍ എന്നിവയാണ് റദ്ദാക്കപ്പെട്ടത്. വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും സര്‍വീസ് തടസപ്പെട്ടു.

ഞായറാഴ്ച ഇന്‍ഡിഗോ 650-ഓളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇത് ആയിരത്തോളം ആയി. ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് കമ്പനി നല്‍കിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഇന്നോടെ പ്രതിസന്ധി ശമിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും സര്‍വീസ് മുടക്കം തുടരുകയാണ്. ഡിസംബര്‍ 15നകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിപുലമായ സര്‍വീസ് മുടക്കവുമായി രാജ്യത്തിന്റെ വ്യോമഗതാഗതം ഒരു ആഴ്ചത്തോളം സ്തംഭിപ്പിച്ച ഇന്‍ഡിഗോയുടെ മേധാവികളെ വിശദീകരണത്തിന് പാര്‍ലമെന്ററി സമിതി വിളിച്ചു വരുത്തും.

ഇതിനൊപ്പം വിശദീകരണം ആവശ്യപ്പെട്ട് ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡി.ജി.സി.എ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

സര്‍വീസ് മുടക്കത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും യാത്രക്കാരുടെ താത്പര്യം എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സമിതി വിശദീകരണം തേടുമെന്ന് സൂചന.

 

Continue Reading

india

നാസിക്കില്‍ ഇന്നോവ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ ദാരുണമായി മരിച്ചു

കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.

Published

on

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ 600 അടി ആഴത്തിലുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ച ദാരുണാപകടം നടന്നു. കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.

നാസിക് സ്വദേശികള്‍ സഞ്ചരിച്ച എം.എച്ച് 15 ബി.എന്‍ 555 നമ്പര്‍ ഇന്നോവ വാഹനം സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലമുകളില്‍ നിന്ന് വാഹനം റോഡില്‍നിന്ന് തെന്നിമാറി 600 അടി താഴ്ചയിലേക്ക് വീണതാണ് അപകടമെന്ന് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല.

മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന്‍ പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70). ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അപകടം അത്യന്തം ദാരുണമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

 

Continue Reading

india

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ് തീപിടിത്തം; നാല് പേര്‍ അറസ്റ്റില്‍

അര്‍പോറ ഗ്രാമത്തിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്‌നില്‍’ ആരംഭിച്ച നരകയാതന 25 പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

നോര്‍ത്ത് ഗോവയിലെ ആര്‍പോറയിലെ റസ്റ്റോറന്റ് ക്ലബ്ബിലുണ്ടായ മാരകമായ തീപിടിത്തത്തില്‍ 25 പേരുടെ ജീവന്‍ അപഹരിച്ച സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഞായറാഴ്ച അറിയിച്ചു. അര്‍പോറ ഗ്രാമത്തിലെ ‘ബിര്‍ച്ച് ബൈ റോമിയോ ലെയ്‌നില്‍’ ആരംഭിച്ച നരകയാതന 25 പേരുടെ ജീവന്‍ അപഹരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോമിയോ ലെയ്നിന്റെ മറ്റൊരു ക്ലബ്ബ് സീല്‍ ചെയ്തതായി ഗോവ മുഖ്യമന്ത്രി പറഞ്ഞു.
‘നിലവില്‍, നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇതിനകം റോമിയോ ലെയ്നിലെ മറ്റ് ക്ലബ്ബ് സീല്‍ ചെയ്തിട്ടുണ്ട്, സാവന്ത് പറഞ്ഞു.
ഉടമകളായ സൗരവ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗോവ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അലോക് കുമാര്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജ്വീര്‍ സിംഘാനിയ, ഗേറ്റ് മാനേജര്‍ പ്രിയാന്‍ഷു താക്കൂര്‍ എന്നിവരും ഉള്‍പ്പെടുന്നു. ഉടമകളായ സൗരവ് ലൂത്ര, ഗൗരവ് ലൂത്ര എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, ഡിജിപി കുമാര്‍ പറഞ്ഞു.
നോര്‍ത്ത് ഗോവയിലെ ആര്‍പോറയിലെ റസ്റ്റോറന്റ് ക്ലബ്ബിലുണ്ടായ മാരകമായ തീപിടിത്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഗോവ സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

മരിച്ചവരെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനായി പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ അധികൃതരും അടങ്ങുന്ന ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സാവന്ത് പറഞ്ഞു.
‘മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ എക്‌സ്-ഗ്രേഷ്യ തുക നല്‍കും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ എസ്ഡിആര്‍എഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ഫണ്ട് വഴി അനുവദിക്കും. മരിച്ചവരെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ പൂര്‍ണ്ണ സഹായം നല്‍കും. ഇതിനായി എസ്ഡിഎം, പോലീസ്, ആരോഗ്യ അധികാരികള്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഞാന്‍ ചുമതലപ്പെടുത്തി,’ സാവന്ത് പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് (ഡിഎം), പോലീസ്, ഫോറന്‍സിക്, ഫയര്‍, എമര്‍ജന്‍സി സര്‍വീസസ് എന്നിവയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഗോവ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. തീപിടുത്ത സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി സാവന്ത് പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച നടപടിക്രമങ്ങളിലെ പിഴവിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

Trending