Connect with us

kerala

നിദഫാത്തിമയുടെ മരണം: ഹൈക്കോടതി ഇന്ന് പരിഗണിക്കും; പിതാവ് മരണവിവരമറിഞ്ഞത് വിമാനത്താവളത്തില്‍

ഓട്ടോഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌ക്കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ്
നാഗ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിവിയില്‍നിന്നാണ് മരണവിവരം അറിഞ്ഞത്.

Published

on

സൈക്കിള്‍ പോളോ താരം നിദഫാത്തിമ എന്ന പത്തുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. നാഗ് പൂരിലെ കായികമേളയിലേക്ക് പോകാന്‍ കോടതിയുടെ അനുമതി തേടിയിരുന്നു. സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നിട്ടും ഭക്ഷണവും താമസവും പോലും ലഭിച്ചില്ലെന്നാണ് പരാതി. ഇതേതുടര്‍ന്നാണ് പിതാവ് വീണ്ടും കോടതിയെ സമീപിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതിനിടെ ലോക്‌സഭയില്‍ വിഷയം എ.എം ആരിഫ് എം.പി ഉന്നയിച്ചു.
മലയാളികളെ ഒന്നാകെ ദുഖത്തിലാഴ്ത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണം. സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനുവേണ്ടി നാഗ്പൂരിലേക്ക് പോയതായിരുന്നു നിദ. അവിടെവച്ച് ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു.
മകള്‍ക്ക് സുഖമില്ലെന്ന് അറിഞ്ഞ ഉടനെ നാഗ്പൂരിലേക്ക് തിരിച്ച നിദയുടെ ഉപ്പ വിമാനത്താവളത്തിലെ ടിവിയില്‍ നിന്നാണ് പൊന്നുമകളുടെ മരണവാര്‍ത്ത അറിഞ്ഞത്.
ഓട്ടോഡ്രൈവറും കാക്കാഴം ഗവ. ഹൈസ്‌ക്കൂള്‍ ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ്
നാഗ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിവിയില്‍നിന്നാണ് മരണവിവരം അറിഞ്ഞത്.

 

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Education

പ്ലസ് വണ്‍ പ്രതിസന്ധി; കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ 29ന്‌

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.

ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

മേയര്‍- കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കം; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് കണ്ടെത്താനാകാതെ പൊലീസ്

ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു കേസില്‍ നിയമോപദേശം കാത്ത് പൊലീസ്. നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടര്‍നടപടികള്‍ മതിയെന്നാണ് നിലപാട്. എന്നാല്‍, യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ് ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.

ഡ്രൈവര്‍ യദു മേയര്‍ ആര്യ രാജേന്ദ്രനെ ലൈംഗിക ചേഷ്ടയുള്ള ആംഗ്യം കാണിച്ചതിനും അമിതവേഗത്തില്‍ വാഹനമോടിച്ചതിനുമുള്ള തെളിവുകളാണ് പൊലീസ് ഇതുവരെയും അന്വേഷിച്ചത്. എന്നാല്‍ ബസിലെ സി.സി.ടി.വി ക്യാമറയിലുള്ള മെമ്മറി കാര്‍ഡ് കാണാതായതോടെ ലൈംഗിക ചേഷ്ട കാണിച്ചോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി പൊലീസ്. ബസിന്റെ വേഗപ്പൂട്ട് പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ അമിതവേഗത്തിലായിരുന്നോ ബസ് എന്നും സ്ഥിരീകരിക്കാനായില്ല.

ഇതിനിടയിലാണ് മേയര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയുമായി യദു കോടതിയെ സമീപിച്ചതും തുടര്‍ന്ന് പൊലീസ് കേസെടുത്തതും. ലൈംഗിക അധിക്ഷേപക്കേസില്‍ പ്രതിയായ ആള്‍ തന്നെ തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ മറ്റൊരു പരാതി നല്‍കിയത് പൊലീസിനെ കുഴക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

ഇതിനിടെയാണ് മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇതോടെ എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ബന്ധിതമാകും. അതിന് മുന്‍പ് നിയമോപദേശം നേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Continue Reading

Trending