Connect with us

india

പറയുന്നത് അഴിമതി, വസ്തുത മറ്റൊന്ന്. സി.പി.എം നേതാക്കളുടെ കുടിപ്പക പാര്‍ട്ടിയെ വിഴുങ്ങുമോ ?

പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം.

Published

on

കെ.പി ജലീല്‍

സി.പി.എമ്മിലെ അഴിമതി വലിയവിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കെ എവിടേക്കാണ ്‌സി.പി.എം പോയിക്കൊണ്ടിരിക്കുന്നതെന്ന് പുതിയ ചോദ്യം ഉയര്‍ത്തുന്നു. രാജ്യത്ത് സി.പി.എം അവശേഷിക്കുന്ന ഏകസംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലധികമായി തുടര്‍ന്നുവരുന്ന വന്‍സാമ്പത്തിക ഇടപാടുകളുടെകൂടി ഫലമാണ് ഈ വിവാദം. കമ്യൂണിസത്തില്‍നിന്ന് വഴിപിരിഞ്ഞ് സി.പി.എംനേതാക്കള്‍ സമ്പത്തിന്റെ പിന്നില്‍ പാഞ്ഞതാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. സാമ്പത്തികഇടപാടുകള്‍ സുതാര്യമായിരിക്കണമെന്നും ലളിതജീവിതമാകണം പാര്‍ട്ടിക്കാരുടെ ശൈലിയെന്നുമാണ് കമ്യൂണിസത്തിന്റെ ആദര്‍ശം. അത് ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ പ്രമുഖപാര്‍ട്ടിയായ സി.പി.എം കയ്യൊഴിഞ്ഞിട്ട് അധികകാലമായി. പിണറായി വിജയനെയാണ് ജനം ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇദ്ദേഹത്തിന്റെ കാലത്താണ് സി.പി.എം സമ്പത്തിന്റെ കുന്നുകൂട്ടല്‍ നടത്തിയത്. 16 വര്‍ഷത്തോളം പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകുകയും പാര്‍ട്ടിയെയും മുന്നണിയെയും ബംഗാള്‍ മോഡലില്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചതും പിണറായിക്ക് വലിയകയ്യടി നേടിക്കൊടുത്തിരുന്നു.

എന്നാല്‍ അതെല്ലാം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇതല്ല പാര്‍ട്ടിനയമെന്നും മുന്‍മുഖ്യമന്ത്രികൂടിയായ സി.പി.എംനേതാവ് വി.എസ് അച്യുതാനന്ദന്‍ പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഡാങ്കേയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്ന് പറഞ്ഞ വി.എസ് ഇതിനായി പാര്‍ട്ടിക്കകത്ത് വലിയപോരാട്ടം നടത്തുകയും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തത് കേരളം കണ്ടതാണ്. ഇതിന്റെ പരിണിതഫലമാണ ്പി.ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കവും പാര്‍ട്ടി പ്രതിരോധത്തിലാകുന്നതും. കണ്ണൂരിലെ സ്വകാര്യ റീസോര്‍ട്ട് കുന്നിടിച്ചാണെന്നും ഇ.പി ജയരാജന്റെ ഭാര്യയും മകനുമാണ ്ഇതിന്റെ ഡയറക്ടര്‍മാരുമാണെന്നാണ് പി.ജയരാജന്‍ ആരോപണമായി ഉന്നയിക്കുന്നത്. ഇത് പാര്‍ട്ടിയുടെ നയത്തിനെതിരാണെന്ന് പി.ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് ഇതാണ് കാരണമെന്ന് പറഞ്ഞാലും ഇ.പിയും പി.യും തമ്മിലുള്ള പോരിലേക്ക് എത്തിയത് കണ്ണൂരിലെ വ്യക്തിപരമായ അധികാര പോരാട്ടമാണ്. പി.യെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഇ.പിയും കോടിയേരിയും മറ്റും ചേര്‍ന്ന് ശ്രമിച്ചിരുന്നു. ഇ.പി ജയാരജനെ ഇടതുമുന്നണി കണ്‍വീനറാക്കിയിട്ടും പി.യെ കണ്ണൂര്‍ ജില്ലാസെക്രട്ടറിസ്ഥാനത്ത് തുടരാന്‍പോലും അനുവദിച്ചില്ല. പിണറായിയാണ് ഇതിനൊക്കെ പിന്നിലെന്ന് പി.ജയരാജന് അറിയാം. കോടിയേരിയുടെ സഹായത്തോടെയാണ് പിണറായി ഇതെല്ലാംചെയ്തത്. ഇതിന് ഒരുപകരംവീട്ടലാണ് പി.ജയരാജന്‍ ഉന്നമിടുന്നത്. ഇ.പിയും പിണറായിയും തമ്മില്‍ ഇടയാന്‍ കാത്തിരുന്നുവെന്ന് മാത്രം.

എം.വി ഗോവിന്ദനെ സംസ്ഥാനസെക്രട്ടറിക്കിയതാണ് പിണറായിയുമായി ഇ.പിയെ ഇടയാന്‍ ഇടയാക്കിയത്. തെറ്റുതിരുത്തല്‍ രേഖ പാസാക്കിയാണ് കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി പിരിഞ്ഞത്. ഇത് പ്രാദേശികനേതാക്കള്‍ക്കുവേണ്ടിയാണെന്ന് കരുതിയെങ്കിലും അതല്ല ഇ.പിയുടെ കാര്യത്തിലാണ് എന്നാണ ്‌വ്യക്തമായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൂടെ പിണറായിയെക്കൂടി പ്രതിക്കൂട്ടിലാക്കലാണ് പി.ജയരാജന്‍ ലക്ഷ്യമിടുന്നത്. ഒരുവെടിക്ക് രണ്ടുപക്ഷികള്‍ ! ‘പി.ജെ.ആര്‍മി’ യുടെ പേരില്‍ പാര്‍ട്ടിയുടെ ശാസന കേട്ടയാളാണ് പി.ജയരാജന്‍. ആണ തക്കത്തിന് പി.യെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ പ്രതീക്ഷിക്കാത്ത തോല്‍വി നേരിടുകയും ചെയ്തു. ഇതാണ് പി.ജയരാജനിലെ പക വര്‍ധിപ്പിച്ചത്.

സി.പി.എം മാത്രമല്ല, ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രംതന്നെ നേതാക്കളുടെ പകയുടെയും നിഷ്‌കാസനത്തിന്റെയും കൂട്ടക്കൊലയുടെയുമൊക്കെയാണ്. കുടിപ്പകയുടെ കൂടാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍. സ്റ്റാലിന്‍മുതല്‍ ക്രൂഷ്‌ചേവും ബ്ര്ഷ്‌നേവുമെല്ലാം ഇത് നടത്തിയവരാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇത് കണ്ടതാണ്. കമ്യൂണിസത്തിന്റെ തകര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല. അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി..എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍. ഇ.പി ജയരാജന്റെ വാക്കുകള്‍ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേടിയെങ്കിലും അതിന്റെമറവില്‍ പണം കുന്നുകൂട്ടുകയും അഴിമതി വ്യാപകമാക്കുകയും ചെയ്തതാണ് സി.പി.എമ്മിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സി.പി.എം ജില്ലാകമ്മിറ്റി ഓഫീസുകളെല്ലാം എ.സി മണിമന്ദിരങ്ങളായത് പിണറായിയുടെ കാലത്താണ്. കൈരളി ചാനലിന്റെ പേരില്‍ കുത്തകകളുമായി ചങ്ങാത്തംകൂടി. അധികാരത്തിന് പണം അനിവാര്യമാണെന്ന നയമാണ് ഔദ്യോഗികപക്ഷം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിന്നയാളാണ് പിണറായിയും ഇ.പിയും കോടിയേരിയുമെല്ലാം. കോടിയേരിയുടെ മക്കള്‍ അഴിമതിക്ക് വിധേയരായപ്പോള്‍ ഇത് വ്യക്തമായിരുന്നു. പിണറായിയുടെ മക്കള്‍ വിദേശത്ത് പഠിക്കാന്‍ പോയതും ഇതിന്റെ ലക്ഷണമായിരുന്നു. അന്ന് അതിനെയെല്ലാം ന്യായീകരി്ക്കുന്ന രീതിയാണ് പിണറായിയുടെ നേതൃത്വത്തിലെ ഔദ്യോഗികഗ്രൂപ്പ് സ്വീകരിച്ചത്. അന്തരിച്ച സി.പി.എംനേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ ഇക്കാര്യം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു.

അന്തരിച്ച സൈദ്ധാന്തികന്‍ എം.എന്‍ വിജയനും ഇതുതന്നെ ആവര്‍ത്തിച്ചു. 2106ലെ നോട്ടുനിരോധനത്തിന് തൊട്ടുമുമ്പ് 3.54 കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ കള്ളപ്പണമായി സി.പി.എം സൂക്ഷിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇക്കഴിഞ്ഞദിവസമാണ് സി.പി.എമ്മിന്റെ പ്രധാനധനസ്രോതസ്സ് ക്രഷര്‍മാഫിയയാണെന്ന് വ്യക്തമായി. എന്നിട്ടും മാറ്റത്തിന് തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ സാമ്പത്തികശക്തിയാകുന്ന കാഴ്ചയാണ് സി.പി.എമ്മില്‍ കണ്ടത്. ഏതായാലും അഴിമതിയും സാമ്പത്തികഇടപാടും പരിസ്ഥിതിനാശവുമൊക്കെയാണ് സി.പി.എമ്മിനെതിരെ കേള്‍ക്കുന്നതെങ്കിലും, അവയെല്ലാം പുറംമോടി മാത്രമാണെന്നും തികഞ്ഞ കുടിപ്പകയാണ് സി.പി.എമ്മിലെ ഇപ്പോഴത്തെ തര്‍ക്കത്തിന് കാരണമെന്നും വ്യക്തമാണ്. വിവാദം തുടരുമ്പോള്‍ അനിവാര്യമായ അന്ത്യത്തിലേക്കായിരിക്കും കേരളത്തിലെ സി.പി.എം സാക്ഷ്യംവഹിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

india

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ അടിച്ചുതകർത്തു

‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു

Published

on

അമേഠി: അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതരായ ഒരു സംഘം ഓഫീസ് ആക്രമിച്ചത്. പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു. ‘ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.

അക്രമം അറിഞ്ഞതിന് പിന്നാലെ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് ഓഫീലേക്ക് എത്തിയത്. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് സിംഗലും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പൊലീസ് സേനയും സ്ഥലത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിച്ചു. അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending