kerala
നിക്ഷേപതട്ടിപ്പ് വീരന്‍ പ്രവീണ്‍ റാണ തട്ടിയത് കോടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്; രക്ഷപ്പെടുത്തിയതോ ?
നൂറ് കോടിയുടെ തട്ടിപ്പാണ ്‌പൊലീസ് സംശയിക്കുന്നത്. സ്ത്രീകളെ വെച്ച് കെണിയൊരുക്കിയും പണംതട്ടിയതായി പരാതിയുണ്ട്. മൊത്തം 22 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കെ.പി പ്രവീണാണ് പേരുമാറ്റി വിശ്വാസ്യത സമ്പാദിച്ചത്.

കോടികള്‍ നിക്ഷേപത്തിനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇന്നലെ കൊച്ചി കലൂരിലെ ഫ്‌ളാറ്റില്‍നിന്ന് തലനാരിഴക്കാണ ്ഇയാള്‍ രക്ഷപ്പെട്ടത്. പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയതാണെന്ന പരാതി വ്യാപകമാണ്. പൊലീസ് ഒരു ലിഫ്റ്റ് വഴി കയറിയപ്പോള്‍ പ്രതി മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയാണ് ഇയാള്‍. പ്രവീണ്‍, റാണ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നൂറോളം ശാഖകള്‍ തുടങ്ങി വിനേദസഞ്ചാരത്തില്‍ നിക്ഷേപിച്ച് ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 45 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തിരുന്നു. കുറച്ചുകാലം ഇത് നല്‍കിയെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. സേഫ് ആന്റ് സ്‌ട്രോങ് എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. ബി.ടെക്കും എം.ബി.എയും നേടിയശേഷമായിരുന്നു തട്ടിപ്പിലേക്കിറങ്ങിയത്. മറ്റ് പലര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. പ്രമുഖരുടെ പിന്തുണ ഇതിന് പിന്നിലുണ്ടെന്നും സംശയിക്കുന്നുണ്ട്.
നൂറ് കോടിയുടെ തട്ടിപ്പാണ ്‌പൊലീസ് സംശയിക്കുന്നത്. സ്ത്രീകളെ വെച്ച് കെണിയൊരുക്കിയും പണംതട്ടിയതായി പരാതിയുണ്ട്. മൊത്തം 22 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കെ.പി പ്രവീണാണ് പേരുമാറ്റി വിശ്വാസ്യത സമ്പാദിച്ചത്.
kerala
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.

നിപ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിനിയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ അതീവ ജാഗ്രതയോടു കൂടിയാണ് 39 കാരിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിച്ചു.
യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 99പേരില്‍ ഒരു പത്തു വയസ്സുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍സ് അറിയിച്ചു. തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.
സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേര്‍ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പനി സര്‍വൈലന്‍സ് നടത്താന്‍ ഇന്ന് ചേര്‍ന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിര്‍ദേശം നല്‍കി.
മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഐസിയുവിലാണ്. അതേസമയം ഇതില്‍ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.
kerala
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്.

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. പിള്ളപ്പാറയില്‍ വെച്ചായിരുന്നു ബൈക്കില്‍ വരികയായിരുന്ന ഷിജുവിനെ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും ഹരജിയില്‍ പരാമര്‍ശം

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ബിന്ദു മരിക്കാനിടയായ സംഭവത്തില്‍ ഹൈകോടതിയില്‍ ഹരജി. മനുഷ്യാവകാശ പ്രവര്‍ത്തകരായ ജി. സാമുവല്‍, ആന്റണി അലക്‌സ്, പി.ജെ. ചാക്കോ എന്നിവരാണ് ഹരജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
അതേസമയം തിരുവനന്തപുരം മെഡി. കോളജിലെ ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണ് കോട്ടയം മെഡി. കോളജിലുണ്ടായ സംഭവമെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പഴകിയ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിത്സക്കായി വന്നതായിരുന്നു യുവതി. ബിന്ദുവിന്റെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടം തകര്‍ന്നുവീണതിന് പിന്നാലെ സംഉഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വീണ ജോര്‍ജും വി.എന്‍. വാസവനും നടത്തിയ പ്രതികരണമാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചതും ബിന്ദുവിന്റെ മരണത്തിന് കാരണമെന്നും പ്രതിപക്ഷം പറഞ്ഞു.
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും മീന്‍ലോറിയും കൂട്ടിയിടിച്ച് അപകടം; 12 പേര്‍ക്ക് പരുക്ക്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
-
kerala3 days ago
ഓമനപ്പുഴ കൊലപാതകം: ജോസ്മോന് മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
-
kerala2 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരെ പ്രതികാര നടപടി; വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
കോട്ടയം മെഡി.കോളേജ് അപകടം: രക്ഷിക്കാന്‍ വൈകി; രണ്ടര മണിക്കൂര്‍ കുടുങ്ങി ഒരാള്‍ മരിച്ചു
-
india3 days ago
യാത്രയ്ക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍
-
crime3 days ago
മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘം ദുബൈയില്‍ പിടിയിലായി