kerala
ജോഷിമഠ് നല്‍കുന്ന പാഠം- എഡിറ്റോറിയല്‍
ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

ഏതുനിമിഷവും തങ്ങളുടെമേല്‍ വന്‍ ദുരന്തം വന്ന് പതിക്കാമെന്ന ഭീതിയിലാണ് ജോഷിമഠിലെ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും ഇടിഞ്ഞുതാഴുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു. കെട്ടിടങ്ങളുടെ അടിത്തറയിലും ചുമരുകളില്‍നിന്നും പുറത്തേക്ക് ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നു. മരണത്തെ മുന്നില്‍കണ്ടാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇവിടത്തെ താമസക്കാരായ പാവങ്ങളാണ് മാസങ്ങളായി കൊടിയ ദുരന്തം അനുഭവിക്കുന്നത്. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ ദുരന്തങ്ങളുടെ വ്യാപ്തിയും കൂടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഭൂകമ്പ സാധ്യതയേറിയ സ്ഥലങ്ങളിലൊന്നാണ് ഇവിടം. അതിതീവ്ര മേഖലയായ ‘സോണ്‍ 5’ലാണ് ജോഷിമഠിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നും ജോഷിമഠില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ്. 6150 അടി (1875 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയുടെ കവാടമാണ്. ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ആദ്യം രണ്ട് വാര്‍ഡുകളില്‍ മാത്രം കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പത്തിലേറെ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുരിതബാധിത മേഖലകള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടന്‍ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമി നിര്‍ദ്ദേശം നല്‍കിയത്.
വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ജോഷിമഠിലെ മണ്ണിന് ഉയര്‍ന്ന തോതിലുള്ള നിര്‍മാണത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. വന്‍തോതിലുള്ള നിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗില്‍ നിന്ന് ഒഴുകുന്ന അരുവികള്‍ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളിലൂടെ ഒഴുകുന്നതും മറ്റ് കാരണങ്ങളാണ്.
ആസൂത്രണമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ജോഷിമഠ് നല്‍കുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള വന്‍കിട പദ്ധതികള്‍ ക്കാണ് ഇവിടെ വന്‍തോതില്‍ അനുമതി നല്‍കിയത്. കാലാവസ്ഥാവ്യതിയാനവും നിരന്തരമുള്ള അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ജോഷിമഠില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള സ്ഥലത്ത് എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ടണല്‍ നിര്‍മിക്കുന്നതിനായി ഇവിടെ വ്യാപകമായി പാറപൊട്ടിക്കുന്നുണ്ട്. ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നതെന്നും ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിക്ക് മൂന്നുതവണയാണ് കത്തയച്ചത്. പക്ഷേ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ പ്രോജക്ട് നിര്‍മാണവുമായി ജോഷിമഠിലെ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ബന്ധമില്ലെന്ന വിശദീകരണമാണ് എന്‍.ടി.പി.സി നല്‍കുന്നത്.
താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും പുതിയ വേരിയബിളുകളും മാറുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ ആസൂത്രണം പുനര്‍വിചിന്തനം ചെയ്യുകയും ചെയ്യുക എന്നതാണ് അടിയന്തിര ആവശ്യം. പഠിക്കേണ്ടതും പുനര്‍വികസിപ്പിച്ചെടുക്കേണ്ടതുമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഡ്രെയിനേജ് ആസൂത്രണം. കൂടുതല്‍ മാലിന്യങ്ങള്‍ മണ്ണിലേക്ക് ഒഴുകുകയും ഉള്ളില്‍നിന്ന് അയഞ്ഞുപോകുകയും ചെയ്യുന്നതിനാല്‍ മോശം ഡ്രെയിനേജും മലിനജല പരിപാലനവും നഗരത്തെ ദുരിതത്തിലാക്കുന്നു. ഇത് പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. മണ്ണിന്റെ ശേഷി നിലനിര്‍ത്താന്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദുര്‍ബലമായ സ്ഥലങ്ങളില്‍ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും മുഖവിലക്കെടുക്കേണ്ടതാണ്. പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെന്നാണ് ജോഷിമഠ് പറയുന്നത്. അധികാരികള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാലുള്ള അപകടം ഇതൊക്കെതന്നെയാണ്. ഈ പാഠം എല്ലാവര്‍ക്കുമുള്ളതാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര കിടപ്പനുസരിച്ച് വേണം തീരുമാനങ്ങളെടുക്കേണ്ടത്. കേരളത്തിലെ കെ റെയിലിന്റെ കാര്യവും ഇതുപോലെയൊക്കെയാവും. ഭൂമിശാസ്ത്രപരമായി കേരളത്തിന് യോജിച്ച പദ്ധതിയാണോ എന്ന് ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്.
crime
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. കസ്റ്റംസ് ഇന്‍സ്പക്ടര്‍ കെ അനീഷിനെതിരെയാണ് നടപടി. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ് കെ അനീഷ്. നാലര കിലോഗ്രാം സ്വര്‍ണം കടത്താന്‍ സഹായിച്ചു എന്നതാണ് അനീഷിനെതിരായ കുറ്റം. ഡിആര്‍ഐയാണ് അനീഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
kerala
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്

തൃശൂർ: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി സംഘ്പരിവാർ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസിൽ അറിയിക്കണോ എന്നാശങ്ക!”- ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പോലീത്ത കൂടിയായ ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ മത്സരിക്കുമ്പോൾ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാൻ സുരേഷ് ഗോപി വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ പല ഭാഗത്തും വൈദികർക്കും കന്യാസ്ത്രീകൾക്കും എതിരെ ബജ്‌റംഗ്ദൾ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താൻ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല.
crime
‘പെന്‍ഷന്‍കാശ് നല്‍കിയില്ല’; കോഴിക്കോട് അമ്മയെ കൊന്ന മകന്‍ അറസ്റ്റില്‍

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണത്തിൽ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. കൂത്താളി തൈപറമ്പിൽ പത്മാവതി (65)യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. വീടിനകത്തു വീണ് പരുക്കേറ്റ നിലയിൽ കണ്ടെത്തിയ പത്മാവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് മർദിച്ചു കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തിയത്. സ്വത്തു തർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
വീണു പരുക്കു പറ്റിയ നിലയിലാണെന്ന് മകൻ ലിനീഷ് നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് പത്മാവതിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. പത്മാവതിയുടെ മുഖത്തും തലയിലും പരുക്കുകൾ കണ്ടതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതോടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി പോസ്‌റ്റ്‌മോർട്ടം നടത്തി. മദ്യലഹരിയിൽ എത്തുന്ന ഇളയ മകൻ ലിനീഷ് പത്മാവതിയെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞശേഷം ലിനീഷിനെ ചോദ്യം ചെയ്ത പൊലീസ് പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു. എന്നാൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
-
kerala2 days ago
ആലപ്പുഴയില്‍ നാലാം ക്ലാസുകാരിയ്ക്ക് നേരെ രണ്ടാനമ്മയുടെ ക്രൂര മര്‍ദ്ദനം; കേസെടുത്ത് പൊലീസ്
-
News3 days ago
‘ആയുധം താഴെ വെച്ചുള്ള സന്ധിസംഭാഷണങ്ങള്ക്കില്ല’; ഇസ്രാഈല്‍ ആക്രമിച്ചാല്‍ നേരിടാന്‍ തയ്യാറെന്ന് ഹിസ്ബുല്ല
-
india2 days ago
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി
-
kerala3 days ago
അതിതീവ്രമഴ തുടരും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
-
kerala2 days ago
ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ച് കണ്ടെത്തി
-
india3 days ago
ബോംബെ ഹൈക്കോടതി ജഡ്ജിയായി മുന്‍ ബിജെപി വക്താവ്; പ്രതിഷേധിച്ച് പ്രതിപക്ഷം
-
kerala3 days ago
ബിരിയാണി ഇല്ലെന്ന് പറഞ്ഞു; കോഴിക്കോട് ഹോട്ടല്‍ ഉടമയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി
-
kerala2 days ago
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പ്: കോട്ട പൊളിച്ച് എം.എസ്.എഫ്