india
കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യാശ്രമം; ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍
വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതിനെ തുടര്‍ന്നാണ് ജെസി മരിച്ചത്.

ഇടുക്കി; തൊടുപുഴ മണക്കാടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു.പുല്ലറക്കല്‍ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചിരുന്നു. മകള്‍ സില്‍നയുടെ നില അതീവഗുരുതരമായി തുടരുന്നു.
മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയിലാണ് മൂന്നംഗ കുടുംബത്തെ കണ്ടെത്തിയത്. സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തില്‍ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്ബത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.
ആന്റണിയെ അന്വേഷിച്ചെത്തിയവര്‍ ബേക്കറിയില്‍ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തുകടന്നപ്പോള്‍ ഇവരെ അവശ നിലയില്‍ കണ്ടെത്തുന്നത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതിനെ തുടര്‍ന്നാണ് ജെസി മരിച്ചത്.
india
അഹമ്മദാബാദ് വിമാനാദുരന്തം; 19 മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

അഹമ്മദാബാദ് വിമാനാദുരന്തം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.
അപകടത്തില്‍ മരിച്ച 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. ബാക്കിയുള്ള 19 മൃതദേഹ ഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.
india
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്.

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മരണം. മഹിസാഗര്‍ നദിയിലെ ഗാംഭിറ പാലമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സെന്‍ട്രല്‍ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.
രണ്ട് ട്രക്കുകളും പിക്‌വാനും മറ്റ് രണ്ട് വാഹനങ്ങളുമാണ് നദിയില്‍ വീണത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ പ്രദേശവാസികള്‍ രക്ഷിച്ചു. എമര്‍ജന്‍സി ടീം ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നിരവധിതവണ പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.
india
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്

ബിഹാർ: ഹോം വർക്ക് ചെയ്യാത്ത വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതിനെ തുടർന്ന് സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. രാകേഷ് രഞ്ജൻ ശ്രീ വാസ്തവ എന്ന അധ്യാപകനാണ് മർദനമേറ്റത്. ജൂലൈ അഞ്ചാം തീയതിയാണ് സംഭവം നടന്നത്. അധ്യാപകരെ കുടുംബം ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിലെ ഷാവാസ്പൂർ മിഡിൽ സ്‌കൂളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചതും ശകാരിച്ചതും വീട്ടുകാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകൻ അടിച്ചതിന് പിറ്റേ ദിവസം കുടുംബാംഗങ്ങൾക്കൊപ്പമാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു അധ്യാപകനെയും കുടുംബാംഗങ്ങൾ ആക്രമിച്ചു.
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
kerala3 days ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി; തീരുമാനം സിന്‍ഡിക്കേറ്റ് യോഗത്തില്‍
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി