Connect with us

kerala

ആനക്കൊമ്പ് കൈവശം വെച്ച കേസ്റദ്ദാക്കണമെന്ന മോഹന്‍ ലാലിന്റെ ആവശ്യം ഹൈക്കോടതിതള്ളി

ഹൈക്കോടതിആവശ്യം നിരസിച്ചു.

Published

on

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി നിര്‍ദേശം. കേസ് റദ്ദാക്കണമെന്ന ലാലിന്റെ ആവശ്യം തള്ളിയ കോടതി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ചു. വന്യമൃഗസംരക്ഷണനിയമപ്രകാരമാണ് കേസ്. എന്നാല്‍ നിയമപ്രകാരമാണ് താന്‍ കൊമ്പ് കൈവശം വെച്ചതെന്നാണ് നടന്റെ വാദം. കേസ് പുതുതായി പരിഗണിക്കും. 2015ല്‍ തനിക്ക് കിട്ടിയ രണ്ട് ആനക്കൊമ്പുകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് തന്നതായി ലാല്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Continue Reading

kerala

മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്.

Published

on

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം.

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്. ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. 

Published

on

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്.

തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

Trending