Connect with us

gulf

എയര്‍അറേബ്യ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ ചെക്ക് ഇന്‍ സൗകര്യവുമായി അബുദാബിയില്‍ രണ്ടിടങ്ങള്‍

മീന തുറമുഖത്തെ ക്രൂയിസ് ടെര്മിനല്‍, അബുദാബി എക്സിബിഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് എയര്‍ അറേബ്യ സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്

Published

on

അബുദാബി: തലസ്ഥാന നഗരിയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ മുമ്പ് മുതല്‍ ചെക്ക് ഇന്‍ സൗകര്യം ഒരുക്കി എയര്‍ അറേബ്യ. മീന തുറമുഖത്തെ ക്രൂയിസ് ടെര്മിനല്‍, അബുദാബി എക്സിബിഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് എയര്‍ അറേബ്യ സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിമാന സമയത്തിന് 4 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ ഈ കേന്ദ്രങ്ങളില്‍ ബാഗേജ് സ്വീകരിച്ച് ബോര്‍ഡിങ് കാര്‍ഡ് നല്‍കുന്നതാണ്. മുറാഫിക് ഏവിയേഷന്‍ സര്‍വീസിന്റെ കീഴില്‍ അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ രാവിലെ 8 മണി മുതല്‍ രാത്രി 12 വരെ മുന്‍കൂര്‍ ചെക്ക് ഇന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അബുദാബി എക്സിബിഷന്‍ സെന്ററില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെയാണ് സേവനം ലഭിക്കുക. മുസ്സഫ -അബുദാബി ഹൈവേയില്‍നിന്നും നേരിട്ട് പ്രവേശിക്കാവുന്ന വിധത്തിലാണ് എക്സിബിഷന്‍ സെന്ററിലെ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

ഈ രണ്ടിടങ്ങളില്‍ ബാഗേജുകള്‍ നല്‍കി ബോര്‍ഡിങ് പാസ് എടുക്കുന്ന യാത്രക്കാര്‍ വിമാനത്താവളത്തില്‍ നേരത്തെ എത്തി നീണ്ട ക്യൂ വില്‍ കാത്തു നില്‍ക്കേണ്ടതില്ല. ഇവര്‍ക്ക് നേരിട്ട് എമിഗ്രേഷന്‍ വിഭാഗത്തില്‍ പ്രവേശിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. മൂന്നുമണിക്കൂര്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തണമെന്ന സാധാരണ നിബന്ധനയും ഇവര്‍ക്ക് ബാധകമായിരിക്കില്ല. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

മുതിര്‍ന്നവര്‍ക്ക് 35 ദിര്‍ഹവും, കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ചെക്ക് ഇന്‍ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിശാലമായ സൗജന്യ പാര്‍ക്കിങ് സൗകര്യം ഇരു കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 667 2347 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

Trending