Connect with us

india

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകണമെന്ന് നീതി ആയോഗ് സമിതി

ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവർത്തന ചെലവുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം നൽകണമെന്നും നിർദ്ദേശമുണ്ട്.

Published

on

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും വാണിജ്യവൽക്കരണത്തിന് പ്രോത്സാഹനം നൽകണമെന്ന് നിതി ആയോഗ് സമിതിയുടെ ശുപാർശ. ചാണകവും ഗോമൂത്രവും അടങ്ങിയ ജൈവവളങ്ങള്‍ കൃഷിക്കായി ഉപയോഗിച്ച് കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്തണമെന്നാണ് നിർദേശം.
ചാണകത്തെ അടിസ്ഥാനമാക്കിയുള്ള ജൈവവളങ്ങളുടെ വാണിജ്യ ഉൽപ്പാദനം, പാക്കേജിംഗ്, വിപണനം, വിതരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക നയപരിപാടികൾ ആവിഷ്കരിക്കും. ഗോശാലകളുടെ മൂലധന നിക്ഷേപത്തിനും പ്രവർത്തന ചെലവുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ ധനസഹായം നൽകണമെന്നും നിർദ്ദേശമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജൂൺ നാലിന് വോട്ടെണ്ണുമ്പോൾ കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തും; രാഹുൽ ​ഗാന്ധി

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Published

on

ജൂണ്‍ നാലിന് വോട്ടെണ്ണുമ്പോള്‍ കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണെന്നും ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആദ്യ 3 ഘട്ടങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വോട്ടിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഹുല്‍ ഗാന്ധി ഓരോരുത്തരും അത് വിനിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വോട്ട് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, നിങ്ങളുടെ മുഴുവന്‍ കുടുംബത്തിന്റെയും വിധി മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഒരു വോട്ട് യുവാക്കള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ഉറപ്പാക്കുന്ന ആദ്യ ജോലിക്ക് തുല്യമാണ്. ഒരു വോട്ട് പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ ലഭിക്കുന്നതിനു തുല്യമാണ്’- രാഹുല്‍ പറഞ്ഞു.

വോട്ടിന് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി, വന്‍തോതില്‍ വോട്ട് ചെയ്ത് രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കൃത്യമായ മറുപടി നല്‍കണമെന്നും കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശിലെ 25, ബിഹാറിലെ അഞ്ച്, ജമ്മു കശ്മീരിലെ ഒന്ന്, ജാര്‍ഖണ്ഡിലെ നാല്, മധ്യപ്രദേശിലെയും പശ്ചിമബം?ഗാളിലേയും എട്ട്, മഹാരാഷ്ട്രയിലെ 11, ഒഡീഷയിലെ നാല്, തെലങ്കാനയിലെ 17, ഉത്തര്‍പ്രദേശിലെ 13 എന്നിങ്ങനെ 96 ലോക്സഭാ മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളില്‍ 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേതുമായി 283 പാര്‍ലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.

Continue Reading

india

മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയും അംബാനിയും കോണ്‍ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്‍ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്‍ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്‍ ഇതേ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്‍ഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്‍ അദാനിയുടെയും അംബാനിയുടെയും വീട്ടില്‍ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്‍ മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയേയും അംബാനിയെയും വിമര്‍ശിക്കുന്നില്ലെന്നും അവര്‍ ഒരു ടെമ്പോ നിറയെ പണം കോണ്‍ഗ്രസിന് നല്‍കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

Trending