kerala
മാലിന്യം വെറുതെ തള്ളേണ്ട; പിടിവീഴും; നിയമലംഘനം കണ്ടെത്താൻ ജില്ലാതല എൻഫോഴ്സ്മെന്റ് സ്ക്വാഡ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്ത പശ്ചാത്തലത്തിൽ മാലിന്യ സംസ്കരണ പ്രവര്‍ത്തനത്തിലെ നിയമലംഘനം കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനുമായി ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപവത്കരിച്ചു. തദ്ദേശ വകുപ്പ്, ശുചിത്വ മിഷൻ, പൊലീസ് എന്നിവരുടെ പ്രതിനിധികളടങ്ങിയ സ്ക്വാഡ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കും. മാലിന്യം കടത്താൻ ഉപയോഗിക്കുന്ന വാഹനം കസ്റ്റഡിയിലെടുക്കാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും സ്ക്വാഡിന് അധികാരമുണ്ടാകും.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി കുറ്റക്കാർക്കെതിരെ സമയബന്ധിതമായി നടപടിയെടുക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, ജീവനക്കാരുടെ കുറവ്, പരിശോധനക്കുള്ള വാഹനങ്ങളുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം പലപ്പോഴും കൃത്യമായ പരിശോധന നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കാറില്ല. ഈ സാഹര്യത്തിലാണ് സർക്കാറിന്റെ പുതിയ തീരുമാനം.
ടീം ഇങ്ങനെ:
തദ്ദേശ ഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ (ഇ-ൻചാർജ്) വി.കെ. മുരളി ചെയർമാനും ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ ജില്ലതല നോഡൽ ഓഫിസറുമായ മൂന്ന് ഉദ്യോഗസ്ഥരടങ്ങുന്ന ജില്ല എൻഫോഴ്സ്മെന്റ് സെക്രട്ടേറിയറ്റും ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡുമാണ് രൂപവത്കരിച്ചത്. എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രണ്ട് ടീമുകളാണുള്ളത്. പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് ലീഡറായുള്ള ടീം ഒന്നും പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് ജൂനിയർ സൂപ്രണ്ട് ലീഡർ ആയുള്ള ടീം രണ്ടും.
നിലമ്പൂർ, അരീക്കോട്, കൊണ്ടോട്ടി, വണ്ടൂർ, കാളികാവ്, പെരിന്തൽമണ്ണ, മലപ്പുറം, മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ പഞ്ചായത്തുകളും മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, നിലമ്പൂർ, കൊണ്ടോട്ടി നഗരസഭകളുമാണ് ടീം ഒന്നിന്റെ ചുമതലയിലുള്ളത്. കുറ്റിപ്പുറം, വേങ്ങര, തിരൂരങ്ങാടി, താനൂർ, തിരൂർ, പെരുമ്പടപ്പ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളും തിരൂരങ്ങാടി, പരപ്പനങ്ങാടി, പൊന്നാനി, തിരൂർ, താനൂർ, വളാഞ്ചേരി, കോട്ടക്കൽ നഗരസഭകളുമാണ് ടീം രണ്ടിന് കീഴിലുള്ളത്.
സ്ക്വാഡ് പ്രവർത്തനം:
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനം കണ്ടെത്തൽ, പരിശോധന നടത്തൽ, അനധികൃതമായി തള്ളിയ മാലിന്യം പിടിച്ചെടുക്കൽ, ഉടനടി പിഴ ഈടാക്കൽ, മാലിന്യം കടത്തുന്നവരെ പിടികൂടി വാഹനങ്ങൾ കണ്ടുകെട്ടൽ, ശുചിത്വ, മാലിന്യ സംസ്കരണ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലൈസൻസ് അടക്കമുള്ള അനുമതിപത്രങ്ങൾ റദ്ദാക്കൽ തുടങ്ങിയവ.
kerala
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന് ജിമ്മി (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്, പ്ലസ്ടു വിദ്യാഥിനിയായ മെറിന് എന്നിവര്‍ സഹോദരങ്ങള്‍.
film
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന് സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന് സൗബിന് ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
സൗബിന് ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്കാന് താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന് പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന് കേസ് കൊടുത്തതെന്നും നടന് പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
അതേസമയം ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
kerala
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി