Connect with us

kerala

ട്രെയിന്‍ തീവെപ്പ്: എന്‍.ഐ.എ സംഘം കണ്ണൂരിലെത്തി

തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം വല്ലതും ഉണ്ടോ എന്നാണ് പ്രധാനമായും ഇവര്‍ അന്വേഷിക്കുന്നത്.

Published

on

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീവെപ്പ് നടത്തിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ സംഘം കണ്ണൂരിലെത്തി. തീവെപ്പ് നടന്ന ട്രെയിനിലെ ഡി1 ബോഗി സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചയോടെയായിരുന്നു പരിശോധന.

തീവെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധം വല്ലതും ഉണ്ടോ എന്നാണ് പ്രധാനമായും ഇവര്‍ അന്വേഷിക്കുന്നത്. കൊച്ചി, ബംഗളൂരു ഓഫിസുകളില്‍ നിന്നുള്ള രണ്ടു പേരാണ് പരിശോധനക്കായി എത്തിയത്. എന്നാല്‍ ഏതൊരു വിധത്തിലുള്ള പ്രതിരകണത്തിനും ഇവര്‍ തയ്യാറായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിദ്ധാർത്ഥന്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം

ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്.

Published

on

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്.എഫ്.ഐയുടെ റാഗിംഗിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥന്റെ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ ബിന്ദുവിനാണ് സ്ഥാനക്കയറ്റം നല്‍കിയത്. തുറമുഖ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

സിബിഐക്ക് കേസ് രേഖകള്‍ കൈമാറുന്നതില്‍ വലിയ വീഴ്ച വരുത്തിയതിനാണ് ബിന്ദു ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നടപടി എടുത്തത്. ഇതേതുടര്‍ന്ന് ബിന്ദു ഉള്‍പ്പെടെ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ മതിയായ അന്വേഷണം നടത്താതെ തിരിച്ചെടുത്തതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് സ്ഥാനക്കയറ്റം കൂടി നല്‍കിയിരിക്കുന്നത്.

Continue Reading

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

Education

പ്ലസ് വണ്‍ പ്രതിസന്ധി; കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ 29ന്‌

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.

ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending