crime
അമിത്ഷായുടെ റാലിക്കിടെ ജ്യൂസ് ട്രക്ക് മോഷ്ടിച്ച് ബി.ജെ.പിക്കാര്‍; പൊട്ടിക്കരഞ്ഞ ഡ്രൈവര്‍ക്ക് കോണ്‍ഗ്രസുകാര്‍ 20000 രൂപ പിരിച്ചു നല്‍കി
35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്‌ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് നടുറോഡില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. 35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്‌ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു.
സാധനങ്ങള്‍ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആള്‍ക്കൂട്ടത്തോട് ഡ്രൈവര്‍ സമീര്‍കാലി അഭ്യര്‍ത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികള്‍ കൈക്കലാക്കുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാതയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ അണികളില്‍ നിന്ന് 20000 രൂപ പിരിച്ച് സമീറിന്റെ വീട്ടിലെത്തി കൈമാറി ആശ്വാസിപ്പിച്ചതായി ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവാദമായതോടെ തടിയൂരാന്‍ ബി.ജെ.പിയുടെ മൈസൂര്‍-കുടഗ് എം.പി പ്രതാപ് സിംഹ രംഗത്തെത്തിയിരുന്നു.
ഏപ്രില്‍ 28ന് വെള്ളിയാഴ്ച ഗദഗ് ജില്ലയിലെ ലക്ഷമേശ്വറിലാണ് കൊള്ളയടി നടന്നത്. അമിത് ഷായുടെ രാഷ്ട്രീയ റാലി നടക്കുന്നതിനിടയിലൂടെ ട്രക്കുമായി പോവുകയായിരുന്നു സമീര്‍. ഒരു ബി.ജെ.പി നേതാവാണ് ശീതളപാനീയത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, ആള്‍ക്കൂട്ടം വണ്ടിയിലുള്ള സാധനങ്ങള്‍ മൊത്തം കവര്‍ന്നതോടെ പറഞ്ഞ സ്ഥലത്ത് വെള്ളം എത്തിക്കാനായില്ല. ഓര്‍ഡര്‍ ചെയ്ത നേതാവ് പണവും നല്‍കിയതുമില്ല. പൊലീസെത്തി സമീറിനോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീഡിയോ വൈറലാവുകയും കോണ്‍ഗ്രസുകാര്‍ രംഗത്തെത്തുകയും ചെയ്തത്.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala3 days ago
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; കാല്‍നടയാത്രക്കാര്‍ക്കടക്കം യാത്ര വിലക്ക്
-
kerala3 days ago
നെഹ്രു ട്രോഫി വള്ളംകളി; 30ന് പ്രാദേശിക അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാധകം
-
kerala3 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള അക്രമം; ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി
-
Film3 days ago
ഓണം മോഹൻലാലിന്റെ ‘ഹൃദയപൂർവ്വം’ കൊണ്ടുപോകുമോ?; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്
-
kerala3 days ago
വിപണിയില്‍ വന്‍തോതില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാവകുപ്പ് പിടികൂടിയത് 4513 ലിറ്റര്‍