Connect with us

kerala

കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേർ അറസ്റ്റിൽ

രാത്രി മുഴുവൻ കൈ കെട്ടിയിട്ട് ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം

Published

on

മലപ്പുറം കിഴിശ്ശേരിയിൽ മോഷണ ശ്രമത്തിന് എത്തിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ച് ആയുധവും മാവിന്റെ കൊമ്പും കൊണ്ടുള്ള ആക്രമണത്തിൽ ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. രാത്രി മുഴുവൻ കൈ കെട്ടിയിട്ട് ചോദ്യം ചെയ്യലും മർദ്ദനവും തുടർന്നുവെന്നാണ് വിവരം. ഉപദ്രവിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളും ഫോട്ടോയും പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

kerala

കോട്ടയം മെഡിക്കല്‍ കോളേജപകടം; ‘മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു’: ബിന്ദുവിന്റെ ഭര്‍ത്താവ്

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍.

Published

on

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. നേരത്തെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ഭാര്യയെ രക്ഷപ്പെടുത്താനാകുമായിരുന്നെന്ന് വിശ്രുതന്‍ പറഞ്ഞു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായി ബിന്ദു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയതായിരുന്നു. അപ്പോഴായിരുന്നു അപകടം നടന്നത്. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

തലയോലപ്പറമ്പ് പള്ളിക്കവലയില്‍ താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയായിരുന്നു. കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ഭര്‍ത്താവ് പരാതി ഉന്നയിച്ചിരുന്നു.

തകര്‍ന്നുവീണ 13-ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.

അതേസമയം തകര്‍ന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജപകടം; ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍

അപകടം നടന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നാണ് പ്രതിപക്ഷം

Published

on

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ രാജിക്കായുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും സമരം ശക്തമാക്കാനാണ് തീരുമാനം.

അപകടം നടന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം വൈകിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്‌കാരം ഇന്ന്

തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങ്.

Published

on

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പഴകിയ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്. തലയോലപ്പറമ്പ് കീഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങ്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകള്‍ നവമിയെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നാവശ്യപെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന് നടക്കും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

അപകടം അന്വേഷിക്കുന്ന സംഘം ഇന്ന് സ്ഥലത്തെത്തി വിവരശേഖരണവും നടത്തും. അപകടത്തെ തുടര്‍ന്ന് 14, 11 വാര്‍ഡുകളിലെ മുഴുവന്‍ രോഗികളെയും പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

Continue Reading

Trending